പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഡാം തുറന്ന് വെള്ളം കുത്തിയൊലിച്ചുണ്ടായ നാശങ്ങളുമാണ് കാര്‍ഷിക ജില്ലയായ ഇടുക്കിയെ പിന്നോട്ടടിച്ചത്. ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുള്‍പ്പെടെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലാണ്. ഇടുക്കി ജില്ലയില്‍ മാത്രം പ്രളയം തൂത്തെറിഞ്ഞത് 57 ജീവനുകളാണ്. പ്രളയദിനങ്ങളില്‍ ഇടുക്കി ഡാമില്‍ നിന്ന് പൊടുന്നനെ വെള്ളം അമിതമായി തുറന്നുവിട്ടതോടെ ചെറുതോണി പട്ടണം മുതല്‍ ലോവര്‍ പെരിയാര്‍ വരെ പല ജീവിതങ്ങളും വഴിമുട്ടി. 287 ഉരുള്‍പൊട്ടലുകളും രണ്ടായിരത്തിലധികം മണ്ണിടിച്ചിലും കാര്‍ഷിക ഭൂമിയെ താറുമാറാക്കിയതോടൊപ്പം 57 പേരുടെ ജീവനുകളാണ് മണ്ണിനടിയിലാക്കിയത്. 986 […]
Author: Tomy Thondamkuzhy
ആറ്റൂര്‍ രവിവര്‍മ്മയുടെ സംസ്കാരം നാളെ
ഇന്നലെ അന്തരിച്ച പ്രശസ്ത കവിയും വിവര്‍ത്തകനുമായിരുന്ന ആറ്റൂര്‍ രവി വര്‍മയുടെ സംസ്കാരം നാളെ നടക്കും. തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകള്‍. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മൃതദേഹം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. അമേരിക്കയിലുള്ള ആറ്റൂരിന്റെ മകന്‍ എത്തുന്നതിന് വേണ്ടിയാണ് സംസ്കാര ചടങ്ങുകള്‍ നാളേക്ക് മാറ്റിയത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.
എറണാകുളം ലാത്തിച്ചാര്‍ജ്ജ്; കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഞാറക്കല്‍ സി.ഐക്കെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.ഐ
സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനെ തടഞ്ഞ ഞാറക്കല്‍ സി.ഐക്കെതിരായ സമരപരിപാടികള്‍ ശക്തമാക്കാന്‍ സി.പി.ഐ ജില്ലാനേതൃത്വം. സി.ഐക്കെതിരെ അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് ജില്ലാനേതൃത്വം കത്ത് നല്‍കി. അതേസമയം ഐജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും. കലക്ടര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണ പരിധിയില്‍ സി.പി.ഐ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് മാത്രം […]
ഓസിലിനെ ആക്രമിക്കാന്‍ മോഷ്ടാക്കള്‍, ചെറുത്തു തോല്‍പിച്ച് സഹതാരം കൊളാസിനാച്ച്; വീഡിയോ
ആഴ്സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലിനും സഹതാരം സീഡ് കൊളാസിനാച്ചിനുമെതിരെ അക്രമ ശ്രമം. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊളോസിനാച്ച് കാറിന് പുറത്തിറങ്ങി പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ രംഗത്തിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്. റെസ്റ്റോറന്‍റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് ബൈക്കില്‍ ഹൈല്‍മറ്റ് ധരിച്ച രണ്ട് പേര്‍ വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കാറിനകത്തിരിക്കുന്ന ഓസിലിനെ ആക്രമിക്കാനായി അക്രമി ശ്രമിക്കുമ്പോള്‍ കൊളാസിനാച്ച് പുറത്തിറങ്ങി പ്രതിരോധിക്കുകയായിരുന്നു. ഇരു […]
ഗായികയെ ഫോണ്‍ സെക്സിന് ക്ഷണിച്ച് സന്ദേശം; ട്വിറ്ററില്‍ സ്ക്രീന്‍ ഷോട്ട് ഇട്ടതിന് പിന്നാലെ പൊലീസ് ഇടപെടല്‍
ഫോണില്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് സന്ദേശം അയച്ച ആളെ തുറന്നുകാട്ടി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. ഫേസ് ബുക്കിലാണ് സുചിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചത്. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുചിത്ര ട്വീറ്റ് ചെയ്തു: “നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. മുംബൈ പൊലീസ് ദയവായി ശ്രദ്ധിക്കുക. ഫേസ് ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്”. മുംബൈ പൊലീസിനെ ടാഗ് ചെയ്ത ട്വീറ്റിന് വൈകാതെ മറുപടി […]
തലശേരിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയടക്കാനും ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. തിരുവങ്ങാട് സ്വദേശികളായ എം.അഖിലേഷ്, എം.ലിജേഷ്, എം.കലേഷ്, കെ.വിനീഷ്, പി.കെ.ഷൈജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടും ഏഴും പ്രതികളായ കെ.വിജേഷ്, സി.ഷബിന്‍ എന്നിവരെ വെറുതെ വിട്ടു. 2008ലാണ് തലശേരിയിലെ വീട്ടില്‍ വച്ച് കെ.വി.സുരേന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന […]
അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം
സംഘപരിവാര്‍ ഭീഷണി നേരിട്ട അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സി.പി.എം. അടൂരിനെ പിന്തുണച്ച് സംസ്ഥാനമുടനീളം സാംസ്‌കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അടൂരിനെതിരായ പ്രസ്താവനയില്‍ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജയ് ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് അടൂരിന് പിന്തുണയുമായി സി.പി.എം രംഗത്ത് […]
കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചത് മിലിയോഡോസിസ് ബാധിച്ച്
കാസര്‍കോട് സഹോദരങ്ങള്‍ പനിബാധിച്ച് മരിച്ചത് മിലിയോഡോസിസ് എന്ന അസുഖം മൂലമെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണം. വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കാസര്‍കോട് ഡി.എം.ഒ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചു കണ്ടുവെന്ന് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാക്കുപിഴകള്‍ പലപ്പോഴും വലിയ വാര്‍ത്തയായിട്ടുണ്ട്. മോദി, ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതും കൊച്ചിയെ കറാച്ചിയാക്കിയതുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതുപോലൊന്ന് വീണ്ടും പിണഞ്ഞുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കഴിഞ്ഞ ദവിസം മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മോദി നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്. ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പുസ്തക പ്രകാശ ചടങ്ങിനിടെയാണ് താന്‍ ആദ്യമായി ചന്ദ്രശേഖറിനെ കാണുന്നത് 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണെന്ന് മോദി പറഞ്ഞത്. അങ്ങനെ […]
പ്രമുഖരുടെ കത്ത് മോദിയെ മോശമായി ചിത്രീകരിക്കാന്‍; മറുപടിക്കത്തുമായി കങ്കണ ഉള്‍പ്പെടെ 62 പേര്‍
രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ അനുകൂല സെലിബ്രിറ്റികളുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനായി ചിത്രീകരിക്കുകയാണ് ഈ കത്തെഴുതിയവരുടെ ഉദ്ദേശമെന്ന് മറുപടിക്കത്തില്‍ പറയുന്നു. 62 പേരാണ് ഈ മറുപടിക്കത്തിൽ ഒപ്പ് വെച്ചത്. നടി കങ്കണ റണാവത്ത്, സംവിധായകരായ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, നര്‍ത്തകി സോനാൽ മാൻസിങ്, സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി, നടന്‍ മനോജ് ജോഷി തുടങ്ങിയ പ്രമുഖരാണ് കത്തില്‍ ഒപ്പുവെച്ചത്. […]












