India National

മഴയില്‍ മുങ്ങി മുംബൈ; വിമാനങ്ങള്‍ റദ്ദാക്കി, റെയില്‍ ഗതാഗതം തടസപ്പെട്ടു

മഹാരാഷ്ട്രയില്‍ കനത്ത മഴ. മുബൈ നഗരത്തില്‍ മിക്കയിടങ്ങളിലും വെള്ളം കയറി. റെയില്‍ പാളം മുങ്ങിയതോടെ മഹാലക്ഷ്മി എക്സ്പ്രസ്സ് കുടുങ്ങി കിടക്കുകയാണ്. യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതായി റെയില്‍വെ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

India Kerala

സി.പി.ഐയെ യു.ഡി.എഫിലേക്ക്‌ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.ഐയെ യുഡിഎഫിലേക്ക്‌ സ്വാഗതം ചെയ്ത് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐയുമായി സഹകരിച്ച് പോകണമെന്നാണ് ആഗ്രഹം. എല്ലാവരുമായി ചേർന്ന് ദേശീയ തലത്തിൽ നവ ഇടതു പക്ഷമാണ് ഉദ്ദേശിക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും ഇത് തന്നെയാണെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു

India Kerala

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു. രാവിലെ 9.30ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ മലപ്പുറം എടവണ്ണ പത്തപ്പിരിയം പെരുവിൽ കുണ്ട് ജുമാ മസ്ജിദിൽ നടക്കും. സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം നാളെ രാവിലെ 7:30 ന് ഖബറടക്കം നടക്കും. പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ […]

India Kerala

തിരുനെല്ലിയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു

വയനാട് തിരുനെല്ലിയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് വ്യാപകമാവുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്ത്മാരി നിവാസികള്‍ കൃഷി നടത്താനാവാത്ത അവസ്ഥയിലാണിന്ന്. തിരുനെല്ലി മുത്തമാരിയിലെ കര്‍ഷകര്‍ക്കിത് ഉറക്കമില്ലാത്ത ദിനങ്ങളാണ്. അടുത്ത ദിവസങ്ങളിലായി കാട്ടനക്കൂട്ടമെത്തി നശിപ്പിച്ചത് ഏക്കറു കണക്കിന് കൃഷിയാണ്. മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കൊമ്പനാനകള്‍ കൂട്ടത്തോടെയെത്തുന്നത്. മുത്ത് മാരി വെളിയപ്പളളി അബ്രഹാമിന്റെ തോട്ടത്തിൽ എത്തിയ കാട്ടാനകൾ വ്യാപക നാശനഷ്ടങ്ങളാണ് വരുത്തി വെച്ചത്.40 ഓളം തെങ്ങുകൾ, 100 കാപ്പിച്ചെടികൾ, 200 ഓളം കുരുമുളക് വള്ളികൾ, നൂറുകണക്കിന് വാഴ എന്നിവയെല്ലാം ആനയുടെ ആക്രമണത്തിൽ […]

Movies

മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് ശ്രീകുമാര്‍ മേനോന്‍

ഒടിയന് ശേഷം മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇത്തവണ പക്ഷെ മലയാളത്തിലെ ഒരു പ്രമുഖ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലുമൊത്തുള്ള പുതിയ വിശേഷം പങ്കുവെച്ചത്.

Cricket Sports

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ‌ നല്‍കി ; പോരാട്ടം കടുക്കും.

മുന്‍ ഇന്ത്യന്‍ താരവും 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനുനായിരുന്ന റോബിന്‍ സിംഗ്, ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം റോബിന്‍ സിംഗ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്‌. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍സിംഗ്, ഇപ്പോളും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ്‍ ചാര്‍ജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീം തുടങ്ങിയവരേയും റോബിന്‍ […]

India National

കോയമ്പത്തൂരില്‍ വാഹനാപകടം; മലയാളിയടക്കം അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളിയടക്കം അഞ്ച് പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവർ അന്യസംസ്ഥാനതൊഴിലാളികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

India National

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഒമ്പത് ഇന്ത്യക്കാര്‍ക്ക് മോചനം

ഇറാന്‍ പിടിച്ചടുത്ത എണ്ണക്കപ്പലിലെ 12 ഇന്ത്യക്കാരില്‍ 9 പേരെ മോചിപ്പിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഈമാസം ആദ്യ വാരം പിടിച്ച ‘എം.ടി.റിയ’ എന്ന കപ്പലിലുണ്ടായിരുന്നവരെയാണ് മോചിപ്പിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇറാന്‍ തടഞ്ഞുവെച്ചിരിക്കുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്‌റ്റെനോ എംപരോയിലെ മലയാളികള്‍ അടങ്ങുന്ന 18 പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്ണിലുള്ള 24 ഇന്ത്യക്കാരും മോചനം കാത്ത് […]

India National

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം

പാര്‍ലമെന്റ് സമ്മേളനം നീട്ടിയതില്‍ പ്രതിപക്ഷത്തിന് അമര്‍ഷം. ചര്‍ച്ചയില്ലാതെ പരമാവധി ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്നാണ് വിമര്‍ശം. ബില്ലുകള്‍ പാര്‍ലമെന്ററി ഉപസമിതികള്‍ക്ക് വിടാത്തതിനെതിരെ സി.പി.ഐ ഇരുസഭകളുടെയും അധ്യക്ഷന്മാര്‍ക്ക് കത്തയച്ചു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നലെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ആഗസ്ത് ഏഴ് വരെ നീട്ടുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി ഇന്നലെ സഭയെ അറിയിച്ചു. മുത്തലാക്ക് ബില്ല്, യു.എ.പി.എ, ആര്‍.ടി.ഐ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കം 33 സുപ്രധാന ബില്ലുകളാണ് […]

India Kerala

ഹൈടെക് പരിശോധന സംവിധാനങ്ങളുമായി കളമശ്ശേരി മെഡിക്കൽ കോളേജ്

ഹൈടെക് പരിശോധന സംവിധാനങ്ങളൊരുക്കാനൊരുങ്ങി കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജ് . വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കുന്ന ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്റർ ആഗസ്ത് മാസത്തോടെ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്. എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി, തുടങ്ങിയ സംവിധാനങ്ങളാണ് ഡിജിറ്റൽ ഇമേജിങ് സെന്ററിലുള്ളത്‌. കോടി രൂപ മുതൽ മുടക്കിൽ ജർമൻ കമ്പനി യായ സീമെൻസിന്റെ 1.5 ടെസ്‌ല വൈഡ് ബോർ മാഗ്‌നറ്റോം സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ […]