Entertainment

വിജയ് സേതുപതിയെ ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ മുത്തയ്യ മുരളീധരന്‍ എത്തും

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി എത്തുക. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. ഒരു ഇതിഹാസ താരത്തെ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായാണ് കരുതുന്നതെന്ന് സേതുപതി പറഞ്ഞു. മുരളീധരനായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷം. കാര്യങ്ങള്‍ വിശദീകരിച്ചുതരാന്‍ അദ്ദേഹം ഉണ്ടാകും. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും […]

Entertainment

ഓരോ കഥാപാത്രത്തിനും ഓരോ പെര്‍ഫ്യൂം; ആന്‍ഡ്രിയ കഥാപാത്രമായി മാറുന്നതിങ്ങനെ..

നടീനടന്മാര്‍ ഓരോരോ കഥാപാത്രങ്ങളാകുന്നത് വ്യത്യസ്ത രീതികളിലാണ്. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ് നടി ആൻഡ്രിയ ജെര്‍മിയയുടെ ശൈലി. അങ്ങനെചെയ്യുന്നത് കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു. അന്നയും റസൂലും എന്ന ചിത്രം മുതലാണ് താൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. നിക്കോൾ കിഡ്മാനെ അഭിനയം പഠിപ്പിച്ച ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോട് പറഞ്ഞതായി ഒരു പുസ്തകത്തിൽ വായിച്ചു. ഇനി അതൊന്നുമില്ലെങ്കിലും രസമാണ്. പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും- […]

Cricket Sports

ഔട്ടാകാതെ ഔട്ടായി യുവരാജിന്റെ വിചിത്ര പുറത്താകല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ഒന്റാരിയോയില്‍ നടന്നത്. കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗില്‍. പക്ഷേ യുവരാജിന്റെ അരങ്ങേറ്റം തോല്‍വിയില്‍ കരാശിച്ചത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാക്കിയത്. യുവരാജ് നയിച്ച ടോറന്റോ നാഷണല്‍സ് 8 വിക്കറ്റിനാണ് വാന്‍കോവര്‍ നൈറ്റ്സിനോട് തോറ്റത്. യുവരാജ് 27 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് പുറത്തായി. യുവിയുടെ വിചിത്ര പുറത്താകലാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റിസ്‍വാന്‍ ഷീമയുടെ പന്തിലായിരുന്നു യുവിയുടെ പുറത്താകല്‍. ഒരു […]

Cricket Sports

മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം; ഗംഭീര വിജയമൊരുക്കാന്‍ ലങ്ക

ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ മലിംഗക്ക് വിടവാങ്ങല്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലങ്കന്‍ നായകന്‍ കരുണരത്നെ പറഞ്ഞു. ”ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സൂപ്പര്‍താരത്തിന് ഇന്ന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതായിരിക്കും ഈ വിജയം. അദ്ദേഹത്തിന് മികച്ചൊരു വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ശ്രമിക്കുമെന്നും കരുണരത്നെ കൂട്ടിച്ചേര്‍ത്തു. വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ […]

India National

കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട്

രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍, ബി.എസ്. യദ്യൂരിയപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയിലേയ്ക്ക്. ഇന്ന് വൈകിട്ട് ആറിനും ആറേ കാലിനും ഇടയ്ക്കാണ് സത്യപ്രതിജ്ഞ. ഇന്ന് മറ്റാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. വിമതരുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ എം.എല്‍.എമാരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴും ആശങ്കയുണ്ട്. ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവകാശവാദവുമായി യദ്യൂരിയപ്പയും നേതാക്കളും ഗവര്‍ണര്‍ വാജു ഭായി വാലയെ സമീപിച്ചത്. അനുമതി ലഭിച്ചയുടന്‍ സമയം പ്രഖ്യാപിച്ചു. […]

India Kerala

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഠന നിലവാരമില്ലാത്തവര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമെതെത്തുന്നുണ്ട്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

India National

കടുവയെ തല്ലിക്കൊന്ന് യു.പിയിലെ ആൾക്കൂട്ടം; വീഡിയോ വൈറൽ

ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ കടുവയെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഫിലിബിത് ടൈഗർ റിസർവിന് സമീപം അഞ്ചുവയസ്സുള്ള പെൺകടുവയെയാണ് ഗ്രാമീണർ വടികളും കല്ലുകളും മറ്റമുപയോഗിച്ച് തല്ലിക്കൊന്നത്. വാരിയെല്ല് തകരുകയും ശരീരത്തിൽ മാരകമായി പരിക്കേൽക്കുകയും ചെയ്ത് മരണത്തിന് കീഴടങ്ങിയ കടുവയുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. 31 ഗ്രാമീണർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഗ്രാമീണനെ ആക്രമിച്ചതിനാലാണ് കടുവയെ കൊന്നതെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്കൊപ്പമുള്ള ശബ്ദം പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ […]

India Kerala

പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം

എറണാകുളത്തെ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ലാത്തി ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു. കലക്ടറുടെ റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞത്. ലാത്തിച്ചാർജിനെ കുറിച്ച് താൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി ഉള്ളവർ പോസ്റ്റര്‍ ഒട്ടിച്ചല്ല ജനറല്‍ ബോഡിയിലാണ് അഭിപ്രായം പറയേണ്ടതെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. കാനത്തിനെതിരായി പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമൻ പറഞ്ഞു. പ്രശ്നം സങ്കീര്‍ണമാക്കാൻ പാർട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എയെ പൊലീസ് തിരഞ്ഞു പിടിച്ചു തല്ലിയതാണെന്ന് […]

India Kerala

പ്രളയരക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും പണം ചോദിച്ച് വ്യോമസേന

പ്രളയരക്ഷപ്രവർത്തനത്തിന് വീണ്ടും പണം ആവശ്യപ്പെട്ട് വ്യോമസേന.രക്ഷ പ്രവർത്തനത്തിന് ചെലവായ 113 കോടി രൂപ നൽകണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന സർക്കാറിന് ലഭിച്ചത്. വ്യോമസേന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രതിരോധമന്ത്രിക്ക് കത്തയച്ചു. പ്രളയദുരന്തമുണ്ടായ ആഗസ്ത് 15 മുതൽ നാല് ദിവസമാണ് വ്യോമസേന സംസ്ഥാനത്ത് രക്ഷാ പ്രവർത്തനം നടത്തിയത്. ഈ സമയത്ത് ഉപയോഗിച്ച വിമാനത്തിനും ഹെലിക്കോപ്റ്ററിനുമുൾപ്പടെ ചെലവായ തുക തിരിച്ചടക്കണമെന്ന അറിയിപ്പാണ് വ്യോമസേന ആസ്ഥാനത്ത് നിന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരിക്കുന്നത്. 113 കോടി രൂപയുടെ […]

India National

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം; ഇന്ന് തന്നെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്ന് യെദ്യൂരപ്പ

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷയെന്നും യെദ്യൂരപ്പ ബംഗളൂരുവില്‍ പറഞ്ഞു. എന്നാല്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിയ്ക്ക് മൂന്നു പേരുടെ മാത്രം അയോഗ്യത തിരിച്ചടിയാണ്.