കശ്മീരിന് സവിശേഷ ആനുകൂല്യങ്ങൾ നൽകുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയ നടപടി സ്വാഗതാര്‍ഹമാണെങ്കിലും നാഗാലാന്റിന്റെ പ്രത്യേക അധികാരത്തെ റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് നാഗാലാന്റ് ബി.ജെ.പി. നാഗാലാന്റിന് പ്രത്യേക അധികാരം നല്‍കുന്ന 371(A) റദ്ദാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡണ്ട് തെംജന്‍ ഇംന വ്യക്തമാക്കി. അത്തരത്തില്‍ ഒരു ശ്രമം സര്‍ക്കാരില്‍ നിന്നുണ്ടായാല്‍ നാഗാ വിഭാഗക്കാരുടെ ഏക ചരിത്രത്തോട് കൂടെ നില്‍ക്കുമെന്ന് തെംജന്‍ ഇംന പറഞ്ഞു. ഞങ്ങളുടെ സംശയങ്ങളും ആശങ്കകളും […]
Author: Tomy Thondamkuzhy
നെടുങ്കണ്ടം കസ്റ്റഡി മരണം; ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് തേടി
നെടുങ്കണ്ടം കസ്റ്റഡിക്കൊല കേസിൽ മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോർട്ട് ഹൈക്കോടതി തേടി. രാജ്‌കുമാർ പൊലീസ് മർദനത്തെ കുറിച്ച് പരാതി പെട്ടിരുന്നോ എന്ന് വ്യക്തമാക്കണം. അതിന്റെ വിശദാംശങ്ങളും തുടർന്ന് സ്വീകരിച്ച നടപടികളും അറിയിക്കണം. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളുടെ വിശദാംശങ്ങൾ അടക്കം നാളെ രാവിലേക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം.എസ്.ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.
ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും
ശ്രീറാം വെങ്കിട്ടരാമനെ ഐ.സി.യുവിൽ നിന്ന് മാറ്റും. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡിന്റേതാണ് തീരുമാനം. മദ്യലഹരിയില്‍ ശ്രീറാം വെങ്കട്ടരാമന്‍ മാധ്യമപ്രവര്‍ത്തനായ കെ.എം ബഷീറിനെ കാറിടിപ്പിച്ച കൊന്ന കേസില്‍ തെളിവ് നശിപ്പിച്ചതിന് മ്യസിയം എസ്.ഐയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനുണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കാന്‍ വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.തെളിവെടുക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തിയതിന് സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐയെ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യും.കേസില്‍ നിര്‍ണ്ണായകായ പ്രധാന തെളിവുകള്‍ നഷ്ടപ്പെടുത്തിയത് എസ്.ഐ ആണെന്നാണ് […]
വയനാട്ടില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്
വയനാട്ടിൽ മഴ കനത്തതോടെ ഇന്നും നാളെയും ജില്ലാ കലക്ടർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 35 ക്യാമ്പുകളിലായി ആയിരത്തോളം പേരെ മാറ്റി താമസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. സുൽത്താൻബത്തേരി താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്നടിയിലായതിനാൽ 100-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവിടെ മാത്രം നിലവിൽ 6 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കല്ലൂർ സ്കൂൾ, മീനങ്ങാടി എൽ.പി സ്കൂൾ, മുക്കുത്തിക്കുന്ന് ക്ലബ്ബ്, കല്ലിങ്കര സ്കൂൾ, ചെറുമാട് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. ജില്ലയിലുടനീളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കബനി […]
കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും […]
കനത്ത മഴയില്‍ നിലമ്പൂര്‍ വെള്ളത്തിനടിയിലായി
കനത്ത മഴയിൽ നിലമ്പൂർ നഗരം വെള്ളത്തിനടിയിലായി. നെടുങ്കയം, മാഞ്ചീരി,കരുവാരക്കുണ്ട് പ്രദേശങ്ങളിൽ ഉരുൾപൊട്ടി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജില്ലാഭരണകൂടം അതി ജാഗ്രത നിർദേശം നൽകി. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയും, നെടുങ്കയം ഉൾ വനത്തിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലും ആണ് നിലമ്പൂർ നഗരത്തെ വെള്ളത്തിനടിയിൽ ആക്കിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും തറനില പൂര്‍ണമായി വെള്ളത്തിനടിയിലായി. പലയിടത്തും ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ട്. ഒറ്റപ്പെട്ടവരെ പൊലീസും ഫയർഫോഴ്സും രക്ഷാ പ്രവർത്തകരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചാലിയാർ കരുളായി പഞ്ചായത്തുകളെയാണ് മഴ […]
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു ;വളപട്ടണം, മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോട്ടയത്ത് മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്ബയിലും ജലനിരപ്പ് ഉയരുകയാണ്. കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും […]
കനത്ത മഴ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴ നാളെ കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാവിലെ ചേർന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര […]
കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി
ഇന്നലെ പുലർച്ചെ മുതൽ കാണാതായ യുവ സംവിധായകൻ നിഷാദ് ഹസ്സനെ കണ്ടെത്തി. തൃശൂർ കൊടകരയിൽ നിന്നാണ് നിഷാദിനെ പൊലീസ് കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിഷാദിനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടിക്കൊണ്ടു പോയി എന്ന ഭാര്യയുടെ പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം ഇന്ന്
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം ഇന്ന്. ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. നാലാം നമ്പറില്‍ കെ.എല്‍ രാഹുലാകും കളിക്കുക. ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ലോകകപ്പിനിടെ പരിക്കേറ്റ ധവാന്‍ മടങ്ങിയരുന്നു. എന്നാല്‍ ടി20യില്‍ കാര്യമായി തിളങ്ങാന്‍ ധവാന് കഴിഞ്ഞിരുന്നില്ല. ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ ടീമില്‍ ഇടം കണ്ടേക്കും. ടി20യില്‍ തിളങ്ങിയ പേസര്‍ നവ്ദീപ് സൈനിയെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. അതേസമയം 12 റണ്‍സ് കൂടി […]












