കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണി വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. റാമ്പ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണ് നടപടി. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം എമർജൻസി നമ്പർ– 0484 3053500.
Author: Tomy Thondamkuzhy
തമന്ന നായികയാകുന്ന കോമഡി-ഹൊറര്‍ ചിത്രം ‘പെട്രോമാക്‌സ്’; ഉടന്‍ തിയറ്റുകളിലേയ്ക്ക്
തമന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പെട്രോമാക്‌സ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. കോമഡി-ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിന്‍ വെങ്കിടേശന്‍ ആണ്. തെലുങ്ക് ചിത്രമായ ആനന്ദോ ബ്രഹ്മയുടെ റീമേക് ആണ് ‘പെട്രോമാക്‌സ്’.യോഗി ബാബു, മുനിഷ്‌കാന്ത്, കാളി വെങ്കട്ട്, ടി എസ് കെ, സത്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. ദേവി 2 എന്ന ചിത്രത്തിന് ശേഷം തമിഴില്‍ തമന്ന അഭിനയിക്കുന്ന പുതിയ ചിത്രമാണിത്.
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശമുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗതാ നിര്‍ദേശം നല്‍കിയത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കുള്ള സാധ്യതയും ഉണ്ട്. കേരള തീരത്ത് 09/08/2019 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ 3.0 മുതല്‍ 3.5 […]
പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, മദ്‌റസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ഐ.സി.സി അംഗത്വം റദ്ദാക്കിയ സിംബാബ്‌വയെ ഉള്‍പ്പെടുത്തി ബംഗ്ലാദേശിന്റെ പരമ്പര
അഫ്ഗാനിസ്താനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കൊരുങ്ങി ബംഗ്ലാദേശ്. സെപ്തംബര്‍ 13-24 വരെയാകും പരമ്പര. സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ ഐ.സി.സിയുടെ നടപടിക്ക് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് സിംബാബ്‌വെയെ കളിക്കാന്‍ ക്ഷണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പരമ്പക്ക് താല്‍പര്യം പ്രകടിപ്പിച്ചുള്ള സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ ഒരു ടെസ്റ്റ് മത്സരം ബംഗ്ലാദേശ് കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര അരങ്ങേറുക. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ […]
അല്‍ഐനിലേക്ക് പുറപ്പെട്ട വിമാനം കോയമ്പത്തൂരില്‍ ഇറക്കി
കോഴിക്കോട് – അല്‍ഐന്‍ വിമാനം കോയമ്പത്തൂരില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കോയമ്പത്തൂരില്‍ ഇറക്കിയത്. ഇന്ധനമില്ലാത്തതിനാലാണ് ഇറക്കിയതെന്നാണ് വിശദീകരണം. മണിക്കൂറുകളായി വിമാനത്തിലിരിക്കുന്ന യാത്രക്കാര്‍ ദുരിതത്തിലാണ്.
ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ, അപകടം നടന്നത് ഓര്‍മ്മയില്ല; ഹൈ കെയർ വാർഡിലേക്ക് മാറ്റി
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍. ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ശ്രീറാമിന്റെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിച്ചത്. . ശ്രീറാമിന് ഛർദിയും ഓർമ്മക്കുറവുണ്ടെന്നും(റെട്രൊഗ്രേഡ് അംനേഷ്യ) കഴുത്തിലെ നാഡികൾക്ക് പ്രശ്നമുണ്ടെന്നും പക്ഷെ ശസത്രക്രിയയുടെ ആവശ്യമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഏതെങ്കിലും വലിയ ആഘാതത്തിന് ശേഷം അതുമായി ബന്ധപ്പെട്ടോ അല്ലാത്തതോ ആയ ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് […]
ഭാര്യയുടെ മരണം; ബാഹുബലി താരം നടന്‍ മധുപ്രകാശ് അറസ്റ്റില്‍
മകളുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന ഭാര്യാപിതാവിന്റെ പരാതിയില്‍ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് ഭാരതിയുടെ പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അഭിനയിക്കുന്നതിലെ അതൃപ്തിയാണ് ഭാരതിയുടെ ആത്ഹത്യയ്ക്ക് കാരണമായതെന്നായിരുന്നു നടന്റെ മൊഴി . സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു’. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മധു നേരത്തെ പറഞ്ഞിരുന്നത്. സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് […]
ടി20യില്‍ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍
ടി20യിലെ മികച്ച ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കയുടെ കോളിന്‍ അക്കര്‍മാന്‍. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിങ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റിലെ പുതിയ ലോക റെക്കോര്‍ഡിട്ടത്. അക്കര്‍മാന്റെ രണ്ട് ഓവറിനുള്ളിലാണ് ഇതിലെ ആറു വിക്കറ്റും വീണത് എന്നതാണ് പ്രത്യേകത. അതേസമയം 20 റണ്‍സെടുക്കുന്നതിനിടെ ബിര്‍മിങാമിന് നഷ്ടമായത് എട്ട് വിക്കറ്റുകളും. 190 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബിര്‍മിങാമിന് 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2011ല്‍ അഞ്ച് റണ്‍സ് […]
കോയമ്പത്തൂരില്‍ കെട്ടിടം തകർന്ന് രണ്ട് മരണം
കോയമ്പത്തൂരിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാഴ്സല്‍ സർവീസിന്റെ കെട്ടിടമാണ് തകർന്നത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവര്‍ മേട്ടുപ്പാളയത്തില്‍ നിന്നുമുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.












