എറണാകുളം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. മൂന്ന് ദിവസം കനത്ത മഴ ലഭിച്ച ജില്ലയില്‍ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് ദൃശ്യമായത്. വെള്ളപൊക്കം ആനുഭവപ്പെട്ട താഴ്ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി. വെള്ളം കയറിയ വീടുകള്‍ പലതും ശുചിയാക്കി . ആര്‍ഭാടങ്ങളില്ലെങ്കിലും പലരും ഇന്ന് ബലിപെരുന്നാര്‍ ആഘോഷിക്കുന്നതിന് ഉള്ള ചെറിയ ഒരുക്കങ്ങളെല്ലാം […]
Author: Tomy Thondamkuzhy
കാലവര്‍ഷക്കെടുതി; കെ.എസ്.ഇ.ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം
കാലവര്‍ഷക്കെടുതി കെ.എസ്.ഇ.ബിക്ക് നല്‍കിയത് കോടികളുടെ നഷ്ടം. വൈദ്യുതി വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 143 കോടി രൂപ വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക വിലയിരുത്തല്‍. 13 ലക്ഷത്തിലധികം പേര്‍ക്ക് ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല. പേമാരിയിലും ഉരുള്‍പൊട്ടലിലും കെ.എസ്.ഇ.ബിക്കുണ്ടായത് കനത്ത നാശ നഷ്ടം. നഷ്ടക്കണക്കുകള്‍ ഇങ്ങനെ. 690 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപറ്റി. മിക്കവയും മാറ്റി സ്ഥാപിക്കുകയോ റിപ്പയര്‍ ചെയ്യുകയോ വേണം. 2062 ഹൈ ടെന്‍ഷന്‍ പോളുകള്‍ക്കും 11248 ലോ ടെന്‍ഷന്‍ പോളുകള്‍ക്കും കേടുപാടുണ്ടായി. 1757 സ്ഥലങ്ങളില്‍ HT ലൈനും 49,849 സ്ഥലങ്ങളില്‍ LT ലൈനും […]
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 2,61249 പേര്‍
സംസ്ഥാനത്താകെ രണ്ട് ലക്ഷത്തി അറുപത്തൊന്നായിരത്തി ഇരുനൂറ്റി നാല്‍പ്പത്തൊന്‍പത് പേരാണ്(261249) ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്‍. ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്കാണിത്. ആകെ 1639 ക്യാമ്പുകളിലായി 75636 കുടുംബങ്ങള്‍. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും കേടുപറ്റിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതുവരെ 58 പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍ അന്‍പതും മലപ്പുറം ജില്ലയിലാണ്.
ദുരിതമഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം ഇന്ന് രൂപം കൊള്ളുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദം നെഞ്ചിടിപ്പേറ്റുന്നുണ്ട്. ഒരാഴ്ച തുടര്‍ച്ചയായി പെയ്ത് വടക്കന്‍ കേരളത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ക്കിടയാക്കിയ മഴക്ക് ഇന്ന് ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നലെ റെഡ് അലര്‍ട്ടുണ്ടായിരുന്ന വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഇടുക്കി, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട കനത്ത […]
കുഞ്ഞുങ്ങളുടെ മനസുമായി കണ്ടിരിക്കാം; മനസ് നിറഞ്ഞ് കണ്ടിറങ്ങാം, അമ്ബിളി ഗംഭീരം. ശൈലന്റെ റിവ്യു
കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി. സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര. ഗപ്പി അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി […]
വിരമിക്കലിനൊരുങ്ങി ലാ ലിഗ ഇതിഹാസം
ഈ സീസണ്‍ അവസാനിക്കുന്നതോടെ പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരം അറിറ്റ്സ് അഡൂറിസ്. ലാ ലിഗ ക്ലബ് അത്ലെറ്റിക്ക് ബില്‍ബാവോയുടെ താരമായ ഈ മുന്നേറ്റനിരക്കാരന്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 2000-ല്‍ അത്ലെറ്റിക്ക് ബില്‍ബാവോയുടെ ബി ടീമിനായി സ്പാനിഷ് രണ്ടാം ഡിവിഷനിലാണ് അഡൂറിസ് കരിയര്‍ തുടങ്ങിയത്. പിന്നീട് സീനിയര്‍ ടീമിനൊപ്പം ലാ ലിഗയിലെത്തി. പിന്നീട് വല്ലഡോയിഡിനൊപ്പം വീണ്ടും രണ്ടാം ഡിവഷനിലേക്കെത്തി. എന്നാല്‍ 2005 മുതല്‍ ബില്‍ബാവോയില്‍ തിരിച്ചെത്തിയതുമുതല്‍ പിന്നീട് ലാ ലിഗയില്‍ മാത്രമെ അഡൂറിസ് […]
പ്രസിഡണ്ടിനെ കണ്ടെത്താൻ കോൺഗ്രസ് പ്രവർത്തക സമിതി തുടങ്ങി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്ന് രാഹുൽ ഗാന്ധി രാജിവെച്ച അധ്യക്ഷ പദവിയിലേക്ക് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി യോഗം ആരംഭിച്ചു. എ.ഐ.സി.സി ആസ്ഥാനത്തു നടക്കുന്ന പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, എ.കെ ആന്റണി, ഗുലാം നബി ആസാദ്, പി. ചിദംബം തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. എല്ലാ സംസ്ഥാന കമ്മിറ്റി പ്രസിഡണ്ടുമാരോടും പാർട്ടി എം.പിമാരോടും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാക്കളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് പ്രവർത്തക സമിതി […]
തൃശൂർ ജില്ലയിൽ മഴ കനത്തു; പലയിടങ്ങളും വെള്ളക്കെട്ടില്‍
തൃശൂർ ജില്ലയിൽ മഴ കനത്തു. ജില്ലയിലെ പലയിടങ്ങളും വെള്ളക്കെട്ടിലാണ്. പതിനേഴായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. രാവിലെ മഴ മാറി നിന്നതിന്റെ ആശ്വാസത്തിലായിരുന്നു തൃശൂർ. എന്നാൽ തൃശൂരിന്റെ ചങ്കിടിപ്പ് കൂട്ടി പതിനൊന്നു മണിയോടെ കനത്ത മഴ. ഭാരത പുഴയിലും ചാലക്കുടി പുഴയിലും രാവിലെ ജല നിരപ്പ് അൽപ്പം താഴ്ന്നിരുന്നുവെങ്കിലും മഴയ്ക്ക് പിന്നാലെ ജലനിരപ്പുയർന്നു. ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലാണ് മഴക്കെടുതി രൂക്ഷം. നഗരത്തിന്റെ സമീപ പ്രദേശങ്ങൾ പലതും വെള്ളക്കെട്ടിലാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളോർത്ത് മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ നിന്ന് […]
‘’എല്ലാ ഡാമുകളും തുറക്കുന്നു, പെട്രോള്‍ കിട്ടില്ല…’’; വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
കേരളം വീണ്ടുമൊരു ദുരിതകാലത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ”ചിലര്‍ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് പ്രശ്നങ്ങളെ സങ്കീർണ്ണമാക്കുന്ന സമീപനമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡാമുകൾ എല്ലാം തുറന്ന് വിടുന്നുവെന്നത് വ്യാജ പ്രചാരണമാണ്. പെട്രോൾ പമ്പുകൾ അടച്ചിടുന്നുവെന്നും പെട്രോള്‍ ക്ഷാമം അനുഭവപ്പെടുമെന്നുമുള്ളത് വ്യാജ സന്ദേശമാണ്. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളം ദുരിതകാലത്തെ […]
ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുക ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് […]












