കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ തന്നെ മേഖലയില്‍ വിനോദസഞ്ചാരം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് വാള്‍വുകള്‍ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മേഖലയിലെ കനത്ത മഴയും ജലനിരപ്പ് കൂട്ടിയിട്ടുണ്ട്. വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി – മലക്കപ്പാറ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്
Author: Tomy Thondamkuzhy
തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ തുടങ്ങി
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 2019-20 സീസണ് ജയത്തോടെ തുടക്കമിട്ട് ലിവര്‍പൂള്‍. രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച് സിറ്റിയെ 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തങ്ങളുടെ ആദ്യജയം സ്വന്തമാക്കിയത്. ഏഴാം മിനിറ്റില്‍ നോര്‍വിച്ച് താരം ഹെന്‍ലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂളിന് ലീഡ് ലഭിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ 19ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. 28ാം മിനിറ്റില്‍ വാന്‍ ഡിജിക്കിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോളും നേടി. 42ാം മിനിറ്റില്‍ ഒറിഗിയിലൂടെ ലിവര്‍പൂള്‍ ഗോള്‍ വേട്ടയ്ക്ക് വിരാമമിട്ടു. […]
സിനിമാ പ്രവര്‍ത്തകരോട് കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് മോദി
കശ്മീരില്‍ ചെന്ന് ചിത്രീകരണം ചെയ്യാന്‍ സിനിമാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയിലെ 370ആം വകുപ്പ്, 35 എ വകുപ്പ് എന്നിവ എടുത്തുമാറ്റിയതിന് പിന്നാലെയാണ് കശ്മീര്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുത്തുകൊണ്ടുള്ള മോദിയുടെ പ്രസ്താവന. മോദി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് കശ്മീരിന്റെ ഭാവി സിനിമാമേഖലക്കായി എല്ലാവിധ അധികാരത്തോടും കൂടി തുറന്നുകൊടുത്തുള്ള അനുമതി നല്‍കിയത്. പുതിയ തീരുമാനത്തിലൂടെ കശ്മീരി യുവാക്കള്‍ക്ക് താഴ്‍വരയുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഇതിലൂടെ ജമ്മൂ കശ്മീരിനെ […]
കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇനി കശ്മീരിൽ നിന്നുള്ള പെൺകുട്ടികളെ വിവാഹത്തിനായി കൊണ്ടുവരാമല്ലോയെന്നായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം. ഫത്തേഹാബാദില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വിജയകരമായിരുന്നു എന്ന് പറഞ്ഞ ഖട്ടാര്‍, നമ്മുടെ മന്ത്രി ഒ.പി ധന്‍കര്‍ പറയാറുണ്ടായിരുന്നു, ബിഹാറില്‍ നിന്ന് മരുമക്കളെ കൊണ്ടുവരുമെന്ന്. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി കൂടി തുറന്നുകിട്ടിയെന്ന് ആളുകള്‍ […]
അടുത്തത് മതപരിവര്‍ത്തനം തടയാനുള്ള ബില്ലെന്ന് സൂചന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുമെന്ന് സൂചന. ഏതു തരത്തിലുള്ള മതപരിവർത്തനവും തടയുന്നതിനുള്ള ബില്ലായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനത്തില്‍ 30 ഓളം ബില്ലുകളാണ് പാസാക്കിയത്. 17ാം ലോക്‌സഭയുടെ ഒന്നാം സെഷനിലാണ് സര്‍ക്കാര്‍ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, […]
കായംകുളം – ആലപ്പുഴ – എറണാകുളം വഴിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു
കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച് ട്രെയിൻ സർവീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം , തൃശൂര്‍ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി ഹ്രസ്വദൂര ട്രെയിൻ സർവീസുകൾ നടത്തുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നില നിൽക്കുന്ന ഷൊർണൂർ വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകളും റദ്ദ് ചെയ്തിരിക്കുന്നു. യാത്രക്കാർക്കായി ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം നൽകുന്നതിനായി ഹെൽപ്പലൈൻ നമ്പറുകൾ എർപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ നമ്പറുകള്‍: 1072, 9188292595, 9188293595.
നെടുമ്പാശേരിയില്‍ നിന്നും നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ
നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് വിമാന സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ ഡയറക്ടർ. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുൻപെ സർവീസ് തുടങ്ങും. പെരിയാറിൽ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കയില്ല. കുടങ്ങിക്കിടന്ന വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റാനായെന്നും സിയാൽ ഡയറക്ടർ എസി.കെ നായർ. എറണാകുളം കൊച്ചി മേഖലകളില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനം
യാത്രക്കാരുടെ തിരക്കിലെ വര്‍ദ്ധനവ്; ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും
മലബാർ മേഖലയിൽ കോഴിക്കോട് കണ്ണൂർ കാസർകോട് ഡിപ്പോകൾ കേന്ദീകരിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. പോലീസ് നിയന്ത്രണ മേഖലകളിലൊഴികെ എല്ലായിടത്തു० സർവീസ് പുനരരാരംഭിക്കാനിരിക്കുകയാണ്. ബാംഗ്ലൂർ സർവീസുകള്‍ കോയമ്പത്തൂർ വഴി മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. അതിനുള്ള അടിയന്തിര അനുമതിക്ക് തമിഴ്നാട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു വരുന്നു. എറണാകുളം – തൃശൂര്‍ – കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് ഉണ്ട്. തൃശൂര്‍ – പാലക്കാട് – സേലം – കോയമ്പത്തൂര്‍ റൂട്ടിലും […]
മഴക്കെടുതി; എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് സുരേഷ് റെയ്ന
കേരളത്തില്‍ തുടര്‍ന്നുവരുന്ന മഴക്കെടുതിയില്‍ എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ടോള്‍ ഫ്രി നമ്പര്‍, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍, കെ.എസ്.ആര്‍.ടി.സി എന്നിവരുടെ നമ്പറുകളാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് റെയ്ന പങ്കുവെച്ചത്. തങ്ങളുടെ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. ഇത് തിരച്ചും വിനാശകരമാണ്. നിമിഷംതോറും സാഹചര്യം വഷളാവുകയാണ്. എല്ലാം പഴയത് പോലെയാവാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. സഹായങ്ങള്‍ക്കായി എമര്‍ജന്‍സി നമ്പറുകള്‍ ഷെയര്‍ ചെയ്യുന്നു. പോസ്റ്റിനോടൊപ്പം റെയ്ന ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ജോജുവിന് പ്രത്യേക പരാമര്‍ശം, സുഡാനി മികച്ച മലയാള സിനിമ
അറുപത്തിയാറാമത് അദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍. ജോസഫിലെ പ്രകടനത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സാവിത്രി ശശിധരനും പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മഹാനടിയിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ധാദുനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനക്കും ഉറിയിലെ പ്രകടനത്തിന് വിക്കി കൌഷലും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിലെ പ്രാഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്കാരം […]












