സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലബാര്‍ മേഖലയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മംഗലാപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി. മഴക്കെടുതിയില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പാലക്കാട് ഒരാള്‍ മുങ്ങിമരിച്ചു. 286 വീടുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്.
Author: Tomy Thondamkuzhy
ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു; ദമ്പതികള്‍ ജാതി എതിര്‍പ്പുകളെ അതിജീവിച്ച് വിവാഹിതരായവര്‍
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് റോഡിലൂടെ നടന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡ ശ്രീനഗര്‍ കോളനിയില്‍ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത് റോഡിലൂടെ നടന്നത്. ഒരു കയ്യില്‍ തലയും മറുകയ്യില്‍ കത്തിയുമായിട്ടാണ് ഇയാള്‍ തിരക്കേറിയ റോഡിലൂടെ നടന്നത്. തുടര്‍ന്ന് തല സമീപത്തുള്ള കനാലില്‍ വലിച്ചെറിഞ്ഞ ശേഷം ഇയാള്‍ സത്യനാരായണപുരം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഭാര്യയുടെ രക്തമൊലിക്കുന്ന ശിരസുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ […]
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങുമായി ടൊവീനോ തോമസ് എത്തി
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി നടന്‍ ടൊവീനോ തോമസ് എത്തി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷനിലെ താലൂക്കോഫീസില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലെത്തിയാണ് ടൊവിനോ സേവനസന്നദ്ധതയറിയിച്ചത്. ആര്‍.ഡി.ഒ. സി. ലതിക, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സിമീഷ് സാബു, ഭൂരേഖാ തഹസില്‍ദാര്‍ എ.ജെ. മേരി എന്നിവരുമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. മേഖലയിലാരംഭിച്ച ദുരിതാശ്വാസക്യാമ്ബുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എടതിരിഞ്ഞി എച്ച്.ഡി.പി.അടക്കമുള്ള വിവിധ ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ പ്രളയ കാലത്ത് സഹായവുമായി മുന്‍നിരയിലുണ്ടായിരുന്ന നടന്‍ ടൊവീനോ തോമസ് ഇത്തവണ പോസ്റ്റൊന്നും ഇടാത്തതെന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു. അതിന് […]
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെ 42മത് ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ 279 റണ്‍സെടുത്തു. 46 ഓവറില്‍ 270 റണ്‍സായിരുന്നു വിന്‍ഡീസ് വിജയലക്ഷ്യം. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് […]
പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കും
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയില്‍വേ. ഫറോഖ് പാലത്തിന് മുകളില്‍ വീണ മരച്ചില്ലകള്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.
ബലിപെരുന്നാളിലും ജമ്മുകാശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍
ബലിപെരുന്നാള്‍ ദിനമായ ഇന്നും ജമ്മുകാശ്മീരില്‍ കടുത്ത നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുന്നു. നേരത്തെ ശ്രീനഗറിലെ വിവിധ മേഖലകളില്‍ നിരോധനാജ്ഞക്ക് നേരിയ ഇളവ് നല്‍കിയിരുന്നങ്കിലും ഇന്നലെ പോലീസ് അത് പിന്‍വലിച്ചു. കൂട്ടം കൂടി നില്‍ക്കാന്‍ അനുവാദമില്ലാത്തത് ഈദ് ഗാഹുകളെ ബാധിച്ചേക്കും. പെരുന്നാള്‍ ആഘോഷത്തിന് കശ്മീരില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. എന്നാല്‍, ശ്രീനഗറടക്കം വിവിധ മേഖലകളില്‍ ഇന്നലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആളുകളോട് വീടുകളിലേക്ക് മടങ്ങാനും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും സുരഷാ സേന മൈക്കിലൂടെ ആഹ്വാനം ചെയ്തു. കടുത്ത നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളില്‍, […]
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭീകരവാദത്തിന് അറുതിവരുത്തുമെന്ന് അമിത് ഷാ
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഉപകാരപ്രദമായിരുന്നില്ല ആര്‍ട്ടിക്കിള്‍ 370 എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിനോ രാജ്യത്തിനോ ഒരു ഗുണവുമുണ്ടായില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനാല്‍ ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് […]
പെരുംമഴക്ക് ശമനം; 82 മരണം
സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം, ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപംകൊളളുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഴക്കെടുതില്‍ ഇതുവരെ സംസ്ഥാനത്ത് 82 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2,61,292 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കാണാതായവരില്‍ കൂടുതലും മലപ്പുറത്ത് കവളപ്പാറയിലും പുത്തുമലയിലുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. 13 […]
ഇന്ന് ബലിപെരുന്നാള്‍
ഇബ്രാഹിം പ്രവാചകന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയില്‍ ഇസ്‌ലാം മത വിശ്വാസികല്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പോകും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനപ്പുറം സേവനത്തിന്റെ ദിനമായ പെരുന്നാള്‍ മാറ്റണമെന്ന ആഹ്വാനവുമായി ഇസ്‌ലാം മത പണ്ഡിതര്‍. മഹാനായ പ്രവാചകനും കുടുംബവും കടന്നുപോയ പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെ നാളുകളെ വിശ്വാസികള്‍ ഓര്‍ത്തെടുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്‌കാരം നടത്തി ബലിയും പൂര്‍ത്തികരിക്കുകയാണ് പതിവ്. സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. […]












