India Kerala

പൊലീസുകാരിലെ ആത്മഹത്യ; ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

പൊലീസ് ഉദ്യോഗസ്ഥരിലെ ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശരാശരി 16 പൊലീസുകാര്‍ ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നുവെന്ന സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സേനയിലെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ശബരിമലയിലും പ്രളയകാലത്തും പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി പൊലീസില്‍ ചട്ടങ്ങള്‍ക്ക് […]

India Kerala

പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ തര്‍ക്കം ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണ

ഉപതെരഞ്ഞെടുപ്പ് കഴിയും വരെ കേരള കോണ്‍ഗ്രസില്‍ വെടിനിര്‍ത്തലിന് ധാരണ. ഇന്നലെ യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെടുത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇരു വിഭാഗങ്ങളും പ്രത്യേകം ആശയ വിനിമയം നടത്തും. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താനും ധാരണ. മീഡിയവണ്‍ എക്സ്ക്ലൂസീവ്. പാലായിലെ വിജയം യു.ഡി.എഫിന് മാത്രമല്ല കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും നിര്‍ണായകം. കെ.എം മാണിയുടെ പാല കൈവിട്ടാല്‍ അത് ജോസ് കെ മാണിക്ക് ഏല്‍പ്പിക്കുന്നത് വലിയ ആഘാതമാകും. പാര്‍ട്ടി തര്‍ക്കം പാലായിലെ പരാജയത്തിന് കാരണമാകരുതെന്ന് […]

India Kerala

മാണിയില്ലാത്ത പാലായില്‍ അട്ടിമറിക്കൊരുങ്ങി എല്‍.ഡി.എഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകള്‍ ഇരുമുന്നണികളും സജീവമാക്കി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പാലാ സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ ആശങ്ക യു.ഡി.എഫിനെ അലട്ടുമ്പോള്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. മാണിയില്ലാത്ത പാലായില്‍ അട്ടിമറി നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനോടകം തന്നെ എല്‍.ഡി.എഫ് ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. പാലാ പിടിക്കാമെന്ന മോഹം പോലും എല്‍.ഡി.എഫിന് ഒരു കാലത്ത് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. കെ.എം മാണി ഇല്ലാത്തതും കേരള കോണ്‍ഗ്രസിലെ തമ്മിലടിയും […]

India Kerala

പുത്തുമലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു

വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പച്ചക്കാട് മേഖലയില്‍ പുനരാരംഭിച്ചു. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്‍ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും ആണ് ഇന്നത്തെ തെരച്ചിലില്‍ പങ്കാളികളാവുന്നത്.

Entertainment

രഹസ്യ ഐഡി കാര്‍ഡ് കൊണ്ടുനടന്നിരുന്നു; മമ്മൂട്ടിയെ അനുകരിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

ഒരിക്കല്‍ മലയാള സിനിമയില്‍ റൊമാന്റിക് ഹീറോ ആയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇന്ന് വ്യത്യസ്തമായ വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അഞ്ചാം പാതിര എന്ന ക്രൈം ത്രില്ലറിലാണ് മലയാളികളുടെ ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ക്രൈം ത്രില്ലറുകള്‍ തനിക്ക് ഏറെ പ്രിയമാണെന്ന് കുഞ്ചാക്കോ പറയുന്നു. “ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയ കാലത്ത് ഞാന്‍ മമ്മുക്കയെ അനുകരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. വീട്ടില്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. സിനിമയിലെന്നപോലെ, എന്റെ സ്‌കൂള്‍ യൂണിഫോമിന്റെ […]

Football Sports

അരങ്ങേറ്റത്തിൽ മെസ്സിയെ പിറകിലാക്കി അൻസു ഫാത്തി

ലാലിഗയിൽ ബാഴ്‌സലോണ റയൽ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത മത്സരത്തിൽ ചരിത്രം കുറിച്ച അരങ്ങേറ്റവുമായി 16-കാരൻ അൻസു ഫാത്തി. 78-ാം മിനുട്ടിൽ കാർലസ് പെരസിനു പകരക്കാരനായി കളത്തിലെത്തിയ ഫാത്തി ഈ നൂറ്റാണ്ടിൽ ബാഴ്‌സ സീനിയർ ടീമിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ലയണൽ മെസ്സി, ഉസ്മാൻ ഡെംബലെ, ലൂയിസ് സുവരാസ് എന്നീ പ്രമുഖ കളിക്കാർ പരിക്കു കാരണം ലഭ്യമല്ലാത്തതിനെ തുടർന്നാണ് ‘ജുവനിൽ എ’ ടീമിലെ താരത്തെ പരീക്ഷിക്കാൻ ബാഴ്‌സ കോച്ച് ഏണസ്‌റ്റോ […]

India National

പാകിസ്താന് വേണ്ടി ചാരപ്പണിയും തീവ്രവാദത്തിന് ധനസഹായവും; മുന്‍ ബജ്റംഗ് ദള്‍ നേതാവ് അറസ്റ്റില്‍, പൊറുക്കില്ലെന്ന് മുഖ്യമന്ത്രി

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയ കേസിൽ മുൻ ബജ്റംഗ് ദൾ നേതാവ് ബൽറാം സിങ് ഉൾപ്പെടെ നാല് പേരെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുകയും ചാരപ്പണിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ആരെയും വെറുതെ വിടില്ലെന്നും അവര്‍ക്ക് ഏത് രാഷ്ട്രീയ സംഘടനയുമായാണ് ബന്ധമുള്ളതെന്ന് വിഷയമാകില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. സത്‌ന ജില്ലയിൽ നിന്നാണ് ബല്‍റാം സിങിനെയും മറ്റു മൂന്നുപേരെയും […]

India National

തമിഴ്നാട്ടില്‍ സ്ഫോടനം: രണ്ടുപേര്‍ കൊല്ലപെട്ടു

തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപെട്ടു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനമുണ്ടായത്. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്. സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

India Kerala Uncategorized

വണ്ടിചെക്ക് കേസില്‍ തുഷാറിന് മേല്‍ കുരുക്ക് മുറുകുന്നു

ദുബൈ പണം തട്ടിപ്പ് കേസില്‍ തുഷാറിന്റെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ പരാതി കൊടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിചാരണ കോടതി ആരാഞ്ഞു. പ്രോസിക്യൂഷന്‍ തടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും ഫലം കണ്ടില്ല. തുഷാര്‍ നിര്‍ദേശിച്ച തുക അപര്യാപ്തമെന്ന് പരാതിക്കാരന്‍ നാസില്‍. തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ പരാതിക്കാരന്‍ ചെക്ക് മോഷ്ടിച്ചതാണെന്ന ആരോപണം തുഷാര്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ […]

India Kerala

വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.