വിനീത് ശ്രീനിവാസനെ നായകനാക്കി താന്‍ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ദിലീഷ് പോത്തന്‍. വിനീതിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത്തരമൊരു ഉദ്യമമം തല്‍ക്കാലം ഇപ്പോള്‍ ഇല്ലെന്നും വാര്‍ത്ത തെറ്റാണെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് […]
Author: Tomy Thondamkuzhy
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി.വി സിന്ധുവിന് സ്വര്‍ണം
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് സ്വര്‍ണം. ജപ്പാന്‍ താരം നൊസോമ ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം കരസ്ഥമാക്കിയത്(21-7,21-7). തകര്‍പ്പന്‍ പ്രകടനമാണ് സിന്ധു ഫൈനലില്‍ പുറത്തെടുത്തത്. ഒരിക്കല്‍ പോലും എതിരാളിയെ മേധാവിത്വമുറപ്പിക്കാന്‍ സിന്ധു അനുവദിച്ചില്ല. രണ്ട് ഗെയിമിലും ഏഴ് പോയിന്റെ ഒകുഹാരക്ക് നേടാനായുള്ളൂ. 37 മിനുറ്റ്‌കൊണ്ട് രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു ലോകകിരീടമണിയുകയായിരുന്നു. വിജയം അമ്മക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് സിന്ധു പറഞ്ഞു. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും […]
മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) സുരക്ഷ പിൻവലിച്ചു. ഇനി അദ്ദേഹത്തിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) സുരക്ഷ ഉണ്ടാവും. ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകാറുള്ളത്. ഇതിന് അര്‍ഹരായവരെ നിശ്ചയിക്കുന്ന വാർഷിക അവലോകനത്തിന്റെ ഭാഗമായാണ് മൻമോഹൻ സിംഗിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്നാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നാല് പേർക്ക് മാത്രമേ ഇനി […]
അഭയ കേസില്‍ സിസ്റ്റര്‍ അനുപമ കൂറുമാറി
അഭയ കേസില്‍ പ്രധാന സാക്ഷി കൂറുമാറി. അഭയക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസില്‍ ഏറെ നിര്‍ണായകമായിരുന്നു സിസ്റ്റര്‍ അനുപമയുടെ മൊഴി. കേസില്‍ മറ്റുസാക്ഷികളുടെ വിസ്താരം പുരോഗമിക്കുകയാണ്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ […]
കോൺഗ്രസിൽ ഇരുന്നു കൊണ്ട് ആരും മോദിയെ സ്തുതിക്കേണ്ടെന്ന് കെ മുരളീധരന്‍
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മോദി സ്തുതിക്കെതിരെ എം.പിമാരായ കെ. മുരളീധരനും ബെന്നി ബെഹനാനും. ജനാധിപത്യത്തെ കശാപ് ചെയ്തയാളാണ് പ്രധാനമന്തി നരേന്ദ്ര മോദി, ബി.ജെ.പി നയങ്ങളെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ‘പ്രധാനമന്ത്രിയെ എതിർക്കുക എന്നത് പുതിയ കാര്യമല്ല. കാലാകാലങ്ങളിൽ സർക്കാറുകളെ വിമർശിക്കുമ്പോൾ അവയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിമാരെ വിമർശിക്കാറുണ്ട്. അതിൽ ഒരു കോൺഗ്രസ് നേതാവും അസ്വസ്ഥരാവേണ്ട കാര്യമില്ല.’ ബെന്നി പറഞ്ഞു. ‘പാർട്ടിയും മുന്നണിയും പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥരാണ് ജനപ്രതിനിധികൾ. അല്ലാതെ […]
സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 3,580രൂപയായി. ഒരു പവൻ സ്വർണത്തിന് 28,640 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം ആദ്യത്തിലാണ് സ്വര്‍ണം പവന് 28,000 രൂപ കടന്നത്. ഇടക്ക് നേരിയ തോതിലുളള വിലക്കുറവ് മാത്രമാണുണ്ടായത്. രണ്ട് ദിവസങ്ങളായി വില 28,000ത്തിൽ നിന്ന് മേൽപ്പോട്ട് ഉയരുകയാണ്. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയും കുറഞ്ഞ നിരക്ക് 24,920 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് […]
കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാന്‍ അവസരമൊരുക്കുന്നു; കശ്മീര്‍ വിഷയത്തില്‍ രാഹുലിനെതിരെ മായാവതി
കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് മായാവതി. കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ക്കും രാഷ്ട്രീയം കളിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചനകള്‍ക്ക് ശേഷം വേണമായിരുന്നു പ്രതിപക്ഷ നേതാക്കള്‍ ജമ്മുവില്‍ പോകാനെന്നും മായാവതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 69 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. കാര്യങ്ങള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും. കാത്തിരിക്കുക അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഈ അവസരത്തിലെ കശ്മീര്‍ സന്ദര്‍ശനം കേന്ദ്രത്തിന് രാഷ്ട്രീയവല്‍ക്കരിക്കാന്‍ അവസരം നല്‍കുമെന്നും മായാവതി […]
മുഹബ്ബത്തുമായി കുഞ്ഞബദുള്ള എത്തി
വ്യത്യസ്തമായൊരു പ്രണയ കഥയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് ഷാനു സമദ്. ബാലു വര്‍ഗീസിനെ നായകനാക്കി ഷാനു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മുഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിയേറ്ററുകളിലെത്തി. ഇന്ദ്രന്‍സ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് […]
വെസ്റ്റ്ഇന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ ഡീസിനെതിരെ ഇന്ത്യക്ക് 318 റണ്‍സ് ജയം. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു. മത്സരം അഞ്ചാം ദിനത്തിലേക്ക് കടക്കാതെ തന്നെ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യക്ക് 318 റണ്‍സ് ജയം. […]
സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്
സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയത്തിലേക്ക്. 10 വര്‍ഷം മുന്‍പ് ഉത്തര്‍ പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തില്‍ എത്തിയതെങ്കില്‍ ഇത്തവണ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പക്ഷിലൂടെയാണ് തിരിച്ചുവരവ്. മഹാരാഷ്ട്രയിലെ മന്ത്രി മഹാദേവ് ജങ്കറാണ് സഞ്ജയ് ദത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അറിയിച്ചത്. സെപ്തംബര്‍ 25നായിരിക്കും ദത്ത് ഔദ്യോഗികമായി പാര്‍ട്ടിയിലെത്തുക. സിനിമാ മേഖലയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗാമായാണ് ദത്തിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി പറഞ്ഞു. […]












