കേന്ദ്രസംഘം നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രദേശങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്‍റെ ഉദ്ദേശം. ജമ്മു കശ്മീരില്‍ സംസ്ഥാന പതാക മാറ്റി ദേശീയ പതാക സ്ഥാപിക്കുന്ന നടപടികള്‍ വരും ദിവസങ്ങളില്‍ തുടരാനാണ് തീരുമാനം. വൈകാതെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. നാളെയും നാളെ കഴിഞ്ഞും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംഘം താഴ്വര അടക്കമുള്ള […]
Author: Tomy Thondamkuzhy
ചിദംബരത്തിന് ഇന്ന് നിർണായകം
മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇന്നത്തെ ദിനം നിർണായകം. ഐ.എന്‍.എക്സ് മീഡിയ കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്‍പാകെയാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരെ ചിദംബരം നൽകിയ ഹരജികൾ ഉള്ളത്. ഇ.ഡിയുടെയും സി.ബി.ഐടെയും കേസുകളിൽ ജാമ്യവും സി.ബി.ഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം […]
പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളകോണ്‍ഗ്രസിലെ തര്‍ക്കവും മുറുകുന്നു. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെ ആണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക താന്‍ തന്നെയാണെന്ന നിലപാടിലാണ് പി.ജെ ജോസഫ് ഉള്ളത്. തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിലും ഇത് തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ഇന്നാണ് യുഡിഎഫ് യോഗം. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് […]
സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് തുടങ്ങും
27 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് പ്രതികൾ. ഏറെ വിവാദം സൃഷ്ടിച്ച അഭയ കൊലക്കേസിൽ ആദ്യമായാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ച കേസിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രധാന സാക്ഷി അടയ്ക്ക രാജുവായിരുന്നു സി.ബി.ഐയുടെയും പ്രധാന സാക്ഷി. 27 വർഷങ്ങൾക്കിപ്പുറം സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ […]
ഇടുക്കി കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം
ഇടുക്കി കുട്ടിക്കാനത്തിനടുത്ത് വളഞ്ഞാങ്ങാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്ന് പേര് മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് ചരക്കുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് പി.സി തോമസും പി.സി ജോര്‍ജിന്‍റെ ജനപക്ഷവും; സ്ഥാനാര്‍ഥി നിര്‍ണയം ഉടനെന്ന് ബി.ജെ.പി
പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥിയെ കണ്ടെത്താൻ ബി.ജെ.പിയിൽ ധാരണ. പി.സി തോമസ് അടക്കമുള്ള എൻ.ഡി.എ നേതാക്കൾ മത്സര സന്നദ്ധത അറിയിച്ചതിനാൽ വിശദമായ ചർച്ചക്ക് ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇക്കുറി പാലായിൽ അനുകൂല സാഹചര്യമാണെന്ന് കോഴിക്കോട് ചേർന്ന നേതൃ യോഗം വിലയിരുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച സാധ്യത ഇക്കുറി ഉണ്ടെന്ന് യോഗം വിലയിരുത്തി. പി.സി തോമസിന്റെ കേരള കോൺഗ്രസ്സും പി.സി ജോർജിന്റെ ജനപക്ഷവും […]
സമ്മർദതന്ത്രം പയറ്റാന്‍ ഒരുങ്ങി ജോസഫ് വിഭാഗം
ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗം സമ്മർദതന്ത്രം പയറ്റും. സീറ്റിൽ അവകാശവാദം ഉന്നയിച്ച് പാർട്ടിയെ ഒന്നടങ്കം തനിക്കൊപ്പം കൊണ്ടുവരുക എന്നതാകും ജോസഫിന്റെ ലക്ഷ്യം. ചെയർമാന്‍ സ്ഥാനം സംബന്ധിച്ച് കട്ടപ്പന കോടതിയുടെ വിധിയും പിന്നീടുള്ള ജോസഫിന്റെ നീക്കങ്ങളില്‍ നിർണായകമാകും. ജയസാധ്യതയുള്ള സ്ഥാനാർത്ഥി ആകും പാലായിൽ ഉണ്ടാകുക. അതിനായി ചിത്രം ഇനിയും തെളിയേണ്ടതുണ്ട് എന്നാണ് ജോസഫിന്റെ നിലപാട്. പിന്നിൽ ലക്ഷ്യങ്ങൾ പലതുണ്ട്. പാലായിൽ സ്ഥാനാര്‍ഥിയുമായി ജോസഫ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ രണ്ടില ചിഹ്നത്തിൽ […]
പാലാ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; യു.ഡി.എഫ് അടിയന്തരയോഗം ഇന്ന്
പാലാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫിന്‍റെ അടിയന്തര യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് നിർണായകമാകും. കെ.എം മാണി അഞ്ച് പതിറ്റാണ്ട് കയ്യിൽ വെച്ച മണ്ഡലം. മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം അല്ലാതെ യു.ഡി.എഫിന് മറ്റൊന്നും ചിന്തിക്കാനാവില്ല. എന്നാൽ മാണിയുടെ പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളാണ് യു.ഡി.എഫിന് ഇപ്പോൾ തലവേദനയാകുന്നത്. രണ്ട് പാർട്ടികളെപ്പോലെ ഭിന്നിച്ചു നിൽക്കുന്ന ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങളെ പരസ്പര ധാരണ […]
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ അക്ഷയ് കുമാറും
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയില്‍ അക്ഷയ് കുമാര്‍ നാലാം സ്ഥാനത്താണ്. ജൂണ്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാര്‍ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍(റോക്ക്) ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പട്ടികയില്‍ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. […]
ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ബുംറ
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റില്‍ അതിവേഗം 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനമാണ് ബുംറ ഈ റെക്കോര്‍ഡ് കുറിച്ചത്. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ 50 വിക്കറ്റുകൾ നേടിയത്. വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി എന്നിവരെയാണ് ബുംറ പിന്നിലേക്ക് തള്ളിയത്. 13 ടെസ്റ്റുകളിൽ നിന്ന് 50 വിക്കറ്റുകൾ തികച്ച വെങ്കടേഷ് പ്രസാദ്, മുഹമ്മദ് ഷമി […]











