India National

കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളേയും തടഞ്ഞു

ജമ്മു കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയേയും ഒമ്പത് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളേയുമാണ് തടഞ്ഞത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്. കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനായി കൊണ്ടുവന്ന സുരക്ഷ നിയന്ത്രണം അടക്കമുള്ള സാഹചര്യങ്ങള്‍സംഘം വിലയിരുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം എത്തിയത്. സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, മനോജ് ഝാ […]

India National

സാമ്പത്തിക രംഗം ഗുരുതരാവസ്ഥയിൽ; മോദിയെങ്കിൽ മാന്ദ്യം എന്ന് സോഷ്യൽ മീഡിയ

‘മോദി ഹേ തോ മുംകിൻ ഹേ’ (മോദിയാണെങ്കിൽ എല്ലാം സാധ്യമാണ്) എന്നത് തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാൽ, മോദിക്കു കീഴിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ ഗുരുതരമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി രാജ്യത്തെ ഒട്ടുമിക്ക പ്രമുഖ വ്യവസായ, വാണിജ്യ സംരംഭകരും നഷ്ടക്കണക്കുകളും തൊഴിൽ നഷ്ടസാധ്യതകളും വെളിപ്പെടുത്തി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നുവെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമാനും സമ്മതിച്ചു. ഇതിനു പിന്നാലെ ‘മോദി ഹേ തോ മന്ദി ഹേ…’ (മോദിയാണെങ്കിൽ മാന്ദ്യമാണ്) എന്ന പ്രചരണം ട്വിറ്ററിൽ […]

India Kerala

റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മേയര്‍ സൌമിനി ജെയില്‍. ഈ മാസം അവസാനത്തോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡ് കോര്‍പ്പറേഷന് കൈമാറാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. വാട്ടര്‍ അതേറിറ്റിയുടെ അമൃത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ പെടുന്ന പല റോഡുകളും പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലാണ്. പണി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ അനാസ്ഥയും അലംബാവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തേണ്ട […]

India Kerala

കെവിന്‍ വധക്കേസില്‍ വാദം പൂര്‍ത്തിയായി; വിധി 27ന്

കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാവിധി 27ന് പറയും. ശിക്ഷാ വിധിയില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ദുരഭിമാനകൊലയായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ പ്രായവും ജീവിത സാഹചര്യവും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും അപേക്ഷിച്ചു. പത്ത് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കുള്ള ശിക്ഷാവിധിയില്‍ കോടതി ഇന്ന് വാദം കേട്ടത്. പ്രതികള്‍ക്ക് പറയാനുള്ളതാണ് കോടതി ആദ്യം കേട്ടത്. ഷാനു ചാക്കോയും ഏഴാം പ്രതി ഷിഫിനും പറയുനുള്ളത് […]

India Kerala

ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണം

സഭ ഭൂമി ഇടപാടിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി. തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുള്ള ആലഞ്ചേരിയുടെ ഹരജി തള്ളിയ സെഷൻസ് കോടതി, കേസിൽ ആലഞ്ചേരി വിചാരണ നേരിടണമെന്ന് പറഞ്ഞു. ഭൂമി വിൽപ്പന കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ, ഭൂമി വിൽപ്പനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം. ആലഞ്ചേരി അടക്കം മൂന്ന് പേര് സമർപ്പിച്ച ഹർജി സെഷൻസ് കോടതി തള്ളുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ […]

India Kerala

ലഷ്കര്‍ ഭീഷണി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ലഷ്കര്‍ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക തെരച്ചില്‍. ഭീഷണിയെ തുടര്‍ന്ന് ദക്ഷിണേന്ത്യയാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭീകരര്‍ക്ക് യാത്രാ സഹായമുള്‍പ്പടെ ചെയ്ത് കൊടുത്തെന്ന് പറയപ്പെടുന്ന തൃശൂര്‍ സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്കൊപ്പമുള്ള യുവതിയെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുകയാണ്. എന്‍.ഐ.എയും എ.ടി.എസ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

India Kerala

അപകടമരണം തന്നെ; ബാലഭാസ്ക്കറിന്റെ വാഹനം ഓടിച്ചത് ഡ്രെെവറെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് നേരത്തെ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സക് സ്ഥിരീകരിച്ചു. വാഹനത്തിന് 120 കിലോമീറ്ററില്‍ കുറയാതെ വേഗതയുണ്ടായിരുന്നു. നടന്നത് അപകട മരണമാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ദുരൂഹത ഉയര്‍ത്തിയ സാക്ഷിമൊഴികള്‍ക്ക് തെളിവുകളില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അര്‍ജുനനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും.

Football Sports

ഡ്യൂറന്‍റ് കപ്പ്; കിരീടം ചൂടാന്‍ ഗോകുലം ഇറങ്ങുന്നു

ഡ്യൂറന്‍റ് കപ്പ് കിരീടം തേടി ഗോകുലം കേരള എഫ്സി ഇന്ന് ഇറങ്ങും.. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനാണ് എതിരാളികള്‍. 129 വര്‍ഷം പഴക്കുള്ള ടൂര്‍ണമെന്‍റില്‍ കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കേരള ടീമാകാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം തുടങ്ങുക. പ്രതാപകാലത്ത് എഫ്സി കൊച്ചിന്‍ കേരളത്തിലെത്തിച്ചതാണ് കിരീടം. 22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തുമോ ഗോകുലം എന്നാണ് ഉറ്റുനോക്കുന്നത്. 97ല്‍ മോഹന്‍ ബഗാനെ തോല്‍പ്പിച്ചാണ് എഫ്സി കൊച്ചില്‍ കിരീടം […]

India Kerala

മോദി പരാമര്‍ശം; മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂര്‍

പ്രധാനമന്ത്രിയെക്കുറിച്ച തന്‍റെ പരാമര്‍ശം വ്യക്തിപരമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. എല്ലാ കാര്യങ്ങളിലും കുറ്റം പറഞ്ഞാല്‍ ജനങ്ങളില്‍ വിശ്വാസ്യത ഇല്ലാതാകും. ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും വേണം. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. വ്യക്തിപരമായല്ല, വസ്തുതകൾ വെച്ചാണ് എല്ലാ കാര്യത്തെയും വിലയിരുത്തേണ്ടതെന്നായിരുന്നു തരൂർ പറഞ്ഞത്. എല്ലായിപ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല കാര്യങ്ങൾക്ക് പ്രശംസിക്കുകയും വേണമെന്ന് നേരത്തെ കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ്‍വിയും പറയുകയുണ്ടായി.

Entertainment

മമ്മൂട്ടിക്കൊപ്പം നയന്‍താരയും വിജയ് സേതുപതിയും; അണിയറയിലൊരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന് റിപ്പോര്‍ട്ട്

റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. ബഹ്മാണ്ഡ ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും അണിനിരക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായിട്ടായിരിക്കും വിജയ് സേതുപതിയെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ വിപിനാണ് സംവിധാനം. തമിഴില്‍ ചിത്രീകരിക്കുന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പിലൂടെ മികച്ച പ്രകടനമാണ്  മമ്മൂട്ടി കാഴ്ചവച്ചത്. നയന്‍താരയും മമ്മൂട്ടിയും പുതിയ നിയമം എന്ന […]