കെവിന്‍ കൊലപാതക കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. 40000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 1, 2, 3, 4, 6, 7, 8, 9 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഷാനു ചാക്കോ, നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. കൊലപാതകം 302, ഭീഷണി 506 (2), […]
Author: Tomy Thondamkuzhy
ഉമ്മന്‍ചാണ്ടിയെ അനുകരിക്കാന്‍ പുതുപ്പള്ളിയില്‍ എത്തിയ പയ്യന്‍, കയ്യടി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മിമിക്രി താരങ്ങള്‍ അനുകരിക്കുന്നത് പുതുമയുള്ള കാര്യമല്ല. അവരെയെല്ലാം ആവോളം പ്രോത്സാഹിപ്പിക്കാറുമുണ്ട് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇക്കഴിഞ്ഞ ഞായാറാഴ്ചയ ഒരു പയ്യന്‍ ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന് മുന്നില്‍ നിന്ന് അനുകരിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കൊല്ലത്തെ പാരിപ്പള്ളിയില്‍ നിന്നുള്ള റിഷാദാണ് ഉമ്മന്‍ചാണ്ടിയെ അനുകരിച്ച് അദ്ദേഹത്തേയും ചുറ്റുംകൂടി നിന്നവരെയും ചിരിപ്പിച്ചത്. പരാതികളും ആവശ്യങ്ങളുമായി തന്നെ കാണാൻ വരുന്നവർക്കിടയിൽ ഇങ്ങനെ ഒരു ആവശ്യവുമായി എത്തിയ റിഷാദിനെയും ഉമ്മന്‍ചാണ്ടി പിണക്കിയില്ല. അവസാനം ഉമ്മന്‍ചാണ്ടി റിഷാദിന് കൈകൊടുക്കുന്നതും കാണാം. ഞായറാഴ്ച ഉമ്മൻ ചാണ്ടി […]
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ
കോന്നി ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ. ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും മുന്ന് മുന്നണികളും മണ്ഡലം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ യു.ഡി.എഫിന് ലഭിച്ചത് 49667 വോട്ടാണ് എൽ.ഡി.എഫ് 46906 വോട്ടും എൻ.ഡി.എ 46506 വോട്ടും നേടിയിരുന്നു. വോട്ടുകളുടെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമുള്ളതുകൊണ്ട് തന്നെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അടൂർ പ്രകാശിന്‍റെ നിലപാട് നിർണ്ണായകമാവും. ജാതി മത സാമുദായിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയില്ലെങ്കിൽ പ്രമാടം […]
32 വര്‍ഷങ്ങള്‍ക്കു മുമ്പും അയാള്‍ ഫ്രീക്കനായിരുന്നു; ലാലിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം
സംവിധായകനായും നടനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ലാല്‍. ഇടക്കുവെച്ച് ചുവടുമാറ്റി അഭിനയത്തിലേക്ക് തിരിഞ്ഞപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. രൂപത്തിലും ഭാവത്തിലുമെല്ലാം ജീവിതത്തിലും ലാല്‍ പ്രേക്ഷകരോട് അടുത്തു നിന്നു. ഇപ്പോഴിതാ 32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്‍റെ വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്. വിവാഹ വേഷമണിഞ്ഞ് നവവധുവിനൊപ്പം നില്‍ക്കുന്ന ആ താടിയുള്ള ചെറുപ്പക്കാരനെ ഏറെ കൌതുകത്തേടെയാണ് ആരാധകര്‍ കണ്ടത്. പിന്നീട് […]
വാതുവെപ്പ്; ഹോങ്കോങ് താരങ്ങള്‍ക്ക് ഐ.സി.സിയുടെ വിലക്ക്
ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ട് ഹോങ്കോങ് താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്. ഹോങ്കോങിന്റെ ഇർഫാൻ അഹമദ്, സഹോദരൻ നദീം അഹമദ് എന്നിവർക്കാണ് രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മറ്റൊരു ഹോങ്കോങ് താരം ഹസീബ് അംജദിന് 5 വർഷത്തെ വിലക്കും ലഭിച്ചു. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹോങ്കോങിന്റെ സ്കോട്ലാന്റ്, കാനഡ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങൾക്കിടെയാണ് ഇവര്‍ വാതുവെപ്പ് നടത്തിയതായി തെളിഞ്ഞത്. 6 അന്താരാഷ്ട്ര ഏകദിനങ്ങളും എട്ട് ടി20യും ഇർഫാൻ അഹമദ് ഹോങ്കോങിനായി കളിച്ചിട്ടുണ്ട്. […]
കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് കശ്മീരിൽ എത്തും
സുരക്ഷാ നിയന്ത്രണങ്ങൾ തുടരവെ കേന്ദ്ര സംഘം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ജമ്മു കശ്മീരിൽ എത്തും. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മു, ലഡാക്ക്, കാർഗിൽ എന്നിവിടങ്ങൾ സന്ദർശിച്ച് വികസനസാധ്യതകള്‍ പരിശോധിക്കും. സംസ്ഥാനം അശാന്തമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കുക എന്ന ലക്ഷ്യം കൂടി സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . പ്രത്യേക പദവി എടുത്തുകളയാനുള്ള നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിൽ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ട് ഇന്നേക്ക് ദിവസം 20 കഴിഞ്ഞു. നിയന്ത്രണങ്ങൾക്ക് ഇളവ് ചെയ്തു എന്ന് സർക്കാർ […]
കോൺഗ്രസിന് മേല്‍ അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു
കോൺഗ്രസിന് മേലുള്ള അന്വേഷണ ഏജൻസികളുടെ കുരുക്ക് മുറുകുന്നു. മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ അസോസിയേറ്റ് ജേണൽ ലിമിറ്റഡ് ഭൂമി കേസിൽ മോത്തിലാൽ വോറയ്ക്കും ഭൂപീന്ദർ ഹൂഡക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം അന്വേഷണ ഏജൻസികളുടെ പരിധിയിലുള്ളത് കോൺഗ്രസ് നേതാക്കളുടെ നീണ്ടപട്ടികയാണ്. ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയെല്ലാം കയ്യെത്തും ദൂരത്ത് ഉണ്ട് അന്വേഷണ […]
കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്
കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ ശിക്ഷാ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ള 10 പ്രതികള്‍ കുറ്റം ചെയ്തെന്ന് കോടതി കണ്ടെത്തി. അവസാന വാദവും പൂര്‍ത്തിയാക്കിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി ഇന്ന് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 364 എ തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ കേസാണ് കെവിന്‍ വധക്കേസ്. 10 പ്രതികള്‍ക്കുമെതിരെ കൊലപാതകം, ഭീഷണിമുഴക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷയോ ജീവപര്യന്തമോ […]
പ്രളയക്കെടുതിയില്‍ വലഞ്ഞ വയനാടിന് ആശ്വാസമേകാന്‍ രാഹുല്‍ ഇന്നെത്തും
വയനാട്ടില്‍ പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനായി രാഹുല്‍ ഗാന്ധി ഇന്നെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആദിവാസി ഊരുകളും രാഹുല്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12.15ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തുക. രണ്ട് മണിയോടെ ജില്ലയിലെ ആദ്യ പരിപാടിയില്‍ പങ്കെടുക്കും. തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രളയ ദുരിതാശ്വാസ കിറ്റുകള്‍ കൈമാറും. തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് എന്നിവിടങ്ങളില്‍ പ്രളയ കെടുതികള്‍ നേരിട്ട […]
കവളപ്പാറയില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും
നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ദുരന്തത്തില്‍ കാണാതായ 59 പേരിൽ 48 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളുള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. അപകടം സംഭവിച്ചതിന് ശേഷമുള്ള പതിനെട്ടാം ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെയും നേതൃത്വത്തിലാണ് യോഗം നടന്നത്. 19ആം ദിനമായ ഇന്ന് കൂടി തെരച്ചില്‍ […]












