India National

കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി

കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര കമ്മിറ്റി. മൂന്ന് ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കാതിരുന്നതും ഇതിന്റെ ഭാഗമായെന്നാണ് വിവരം. നേരത്തെ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ബസവരാജ് ബൊമ്മെയാണ് ആദ്യന്തര മന്ത്രി. ഗോവിന്ദ് മക്തപ്പ കരജോൾ, അശ്വന്ത് നാരായണ, ലക്ഷ്മൺ സംഗപ്പ സാവടി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, ഗതാഗതം, ഐടി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ വകുപ്പുകൾ കൂടി ഉപമുഖ്യമന്ത്രിമാർക്കാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതിലൂടെ, യെദ്യൂരപ്പയെ കർശനമായി […]

India Kerala

ലോ കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വരെ കോളജിന് പ്രിന്‍സിപ്പല്‍ അവധി പ്രഖ്യാപിച്ചു.

India Kerala

പുത്തുമലയില്‍ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

വയനാട് പുത്തുമലയില്‍ നിന്ന് കണ്ടെത്തിയ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. കഴിഞ്ഞ 18ന് ഏലവയല്‍ പുഴയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹം പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കറിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെയാണ് മനസിലാക്കിയത്. അഞ്ച് പേര്‍ക്കായി നടന്നു വന്ന തെരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചെങ്കിലും പ്രദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തില്‍ മരിച്ച 12 പേരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കള്‍ക്കും ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Association Pravasi Switzerland

ഏയ്ഞ്ചൽ ബാസൽ -ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങും നടത്തപ്പെട്ടു …

ഏയ്ഞ്ചൽ ബാസൽ ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങുംബഹു. വൈദികന്മാർ ഫാദർ ഷാജി തുമ്പേചിറയിൽ, ഫാദർ എബി പുതുശ്ശേരിയിൽ, ഫാദർ അജോ കാവാലം എന്നിവർ ചേർന്ന് നിർവഹിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ “Angelsbasel” ആരംഭകാലം മുതൽ തന്നെ വിവിധ ജീവകാരുണ്യ […]

Movies

അന്തസുള്ള ശക്തിമാനായി മുകേഷ്: ഒമര്‍ ലുലു ചിത്രം ധമാക്കയെത്തുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ധമാക്കയില്‍ വ്യത്യസ്ഥമായ ഒരു കഥാപാത്രമായാണ് മുകേഷ് എത്തുന്നത്. 1990 കളുടെ തുടക്കത്തില്‍ കുട്ടിപ്രേക്ഷകരുടെ ഹരമായി മാറിയ ശക്തിമാനായാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. അന്തസുള്ള ശക്തിമാന്‍ എന്ന തലക്കെട്ടോടു കൂടിയാണ് ശക്തിമാന്‍റെ വേഷമണിഞ്ഞിരിക്കുന്ന മുകേഷിന്‍റെ ഫോട്ടോ സംവിധായകന്‍ ഒമര്‍ ലുലു തന്‍റെ ഔദ്യേഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ഒരു അഡാര്‍ ലൌവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് […]

Cricket Sports

രോഹിതിന് പകരം ഹനുമ വിഹാരി എങ്ങനെ എത്തി; വിശദീകരണവുമായി കോഹ്‌ലി

ആന്റിഗ്വയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി വിരാട് കോഹ്‌ലി. ഹനുമ വിഹാരിയാണ് രോഹിത് ശര്‍മ്മയുടെ പകരമായി എത്തിയത്. ടീമിന്റെ കോമ്പിനേഷന്‍ സന്തുലിതമാക്കാനാണ് ഹനുമ വിഹാരിയെ ടീമിലുള്‍പ്പെടുത്തിയത്, ഓഫ് സ്പിന്നര്‍ ബൗളറായ വിഹാരിയെ പാര്‍ട്ട് ടൈം ബൗളറായി ഉപയോഗപ്പെടുത്താന്‍ സാധിക്കും, ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എപ്പോഴും എടുക്കാറുള്ളത്, പുറത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും, എന്നാല്‍ എപ്പോഴും ടീമിന്റെ താത്പര്യത്തിനാണ് ഞാന്‍ മുന്‍തൂക്കം നല്‍കാറുള്ളതെന്ന് കോഹ്‌ലി […]

India National

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ രണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരടക്കം അ‍ഞ്ച് പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണുകളാണ് സംസ്കാര ചടങ്ങിനിടെ പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഫോണുകള്‍ കണ്ടെത്താന്‍ നടപടി തുടങ്ങിയതായും പൊലീസ് അറിയിച്ചു. അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. […]

India National

സവര്‍ണ ജാതിക്കാര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു; 12 മണിക്കൂര്‍ കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

തമിഴ്നാട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ തകര്‍ത്ത അംബേദ്കറുടെ പ്രതിമ 12 മണിക്കൂര്‍ കൊണ്ട് പുനര്‍നിര്‍മ്മിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട്ടിലെ വേദാരണ്യത്തിലെ ബി.ആര്‍ അംബേദ്കറുടെ പ്രതിമയാണ് സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ത്തത്. മുക്കളത്തൂര്‍ പുലികള്‍ കക്ഷിക്കാരായ ഒരു സംഘം ആളുകള്‍ വടിവാള്‍ കൊണ്ട് അംബേദ്കറുടെ തല വെട്ടിമാറ്റുകയും പ്രതിമ ചുറ്റിക കൊണ്ട് അടിച്ചു പൊളിക്കുകയുമായിരുന്നു. തകര്‍ക്കുന്നതിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ പ്രതിഷേധം തന്നെ ഉയരുകയും ചെയ്തു. ഈ പ്രതിമയാണ് 12 മണിക്കൂര്‍ കൊണ്ട് പുനര്‍ […]

India National

ഓടക്കുഴല്‍ സംഗീതം കേള്‍പ്പിക്കൂ… പശു കൂടുതല്‍ പാല്‍ തരുമെന്ന് ബി.ജെ.പി എം.എല്‍.എ

ക്ഷീര കര്‍ഷകര്‍ക്ക് ഒരു ഉപദേശവുമായി അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലിപ് കുമാര്‍. ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ അവകാശവാദം. ശ്രീകൃഷ്ണന്‍ വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല്‍ നല്‍കുമെന്ന് ദിലിപ് കുമാര്‍ പറഞ്ഞു. ശ്രീകൃഷ്ണനെ പോലെ ഒരു പ്രത്യേക രാഗത്തിൽ നമുക്ക് ഓടക്കുഴൽ വായിക്കാൻ കഴിയുമെങ്കിൽ പാലിന്റെ അളവ് പലയിരട്ടിയായി വർധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ടെന്നും സിൽചാറിൽ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ […]

India Kerala

മോദി സ്തുതി: തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും

മോദി അനുകൂല പ്രസ്താവന നടത്തിയതിന് ശശി തരൂരിനോട് കെ.പി.സി.സി വിശദീകരണം തേടും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. തരൂരിന്റെ മറുപടി ലഭിച്ചാലുടന്‍ ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്നും എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മളെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബി.ജെ.പിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി […]