ജമ്മു കശ്മീരിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മേഖലയിലെ വികസന സാധ്യത പരിശോധിക്കാന്‍ ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജമ്മുകശ്മീരില്‍ തുടരുന്നുണ്ട്. ഇതിനിടെ കശ്മീരിലെ ബാരമുള്ള മേഖലയിൽ സൈന്യം രണ്ട് ഭീകരരെ പിടികൂടി. ജമ്മുകശ്മീരിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയൊരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുടെ അധ്യക്ഷതയിൽ […]
Author: Tomy Thondamkuzhy
മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി
മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്. കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും […]
ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തും
ആലപ്പുഴ ജില്ലയിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ ശക്തമയ നടപടികക്കൊരുങ്ങി ജില്ല പൊലീസ്. ജില്ലയിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കായംകുളത്തും പുന്നപ്രയിലും നടന്ന രണ്ട് കൊലപാതകങ്ങളിലും ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ ഈ വർഷം മാത്രം 38 പേർക്കെതിരേയാണ് കാപ്പ ചുമത്തിയത്. ഇവരിൽ 10 പേർ […]
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം; ഇരു വിഭാഗത്തിനും അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി
കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു വിഭാഗത്തിനും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന ഇ.ജെ അഗസ്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും അഗസ്തിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ജോസഫ് വിഭാഗം ഇന്നലെ കോട്ടയത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു. നിഷാ ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ. മാണിക്കും സീറ്റ് നല്കാനാകില്ലെന്നാണ് ഇവര്‍ […]
തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും
മോദി അനുകൂല പരാമർശവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടേക്കും. ആവശ്യപ്പെടാൻ സാധ്യത. പരാമർശത്തിൽ ഉറച്ചുനിൽക്കുകയും തന്റെ ഭാഗം തരൂർ ന്യായീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നീക്കം. കെ. മുരളീധരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ വീണ്ടും തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി. മോദി അനുകൂല പരാമർശം നടത്തിയെന്ന പേരിൽ ശശി തരൂരിനോട് വിശദീകരണം തേടാൻ കഴിഞ്ഞ ദിവസം കെ.പി.സി.സി തീരുമാനിച്ചിരുന്നു. എന്നാൽ വെബ് പോർട്ടലിൽ എഴുതിയ ലേഖനത്തിൽ തന്റെ വാദങ്ങൾ ആവർത്തിക്കുകയാണ് ശശി തരൂർ ചെയ്തത്. തന്നെ […]
പാലാ ഉപതെരഞ്ഞെടുപ്പ്; ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, മാണി സി.കാപ്പന് സാധ്യത
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ആലോചന. മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 23 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തീകരിച്ച് മത്സരരംഗത്തേക്ക് വേഗത്തില്‍ ഇറങ്ങാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്.സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം ചേരുന്നുണ്ട്. […]
അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ഹരജിയില്‍ നാളെയും വാദം
ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം മറുപടി സമര്‍പ്പിച്ചു.
അജിത് ജോഗിക്ക് സ്ഥാനം നഷ്ടമായേക്കും
ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് സംവരണ സീറ്റിന് അര്‍ഹതയില്ലെന്ന് ഉന്നതാധികാര സമിതി. വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റായ മര്‍വാഹി അജിത് ജോഗിക്ക് നഷ്ടമാകും. 2016ല്‍ കോണ്‍ഗ്രസ് വിട്ട അജിത് ജോഗി ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നപേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് അജിത് ജോഗി ആരോപിച്ചു. എന്റെ മകന്‍ അമിത് […]
സി.കെ വിനീത് ജംഷഡ്പൂര്‍ എഫ്.സിയില്‍
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീത് ജംഷഡ്പൂർ എഫ്.സിയിലേക്ക്. ചെന്നെയിൽ എഫ്.സിയിൽ നിന്നുള്ള താരത്തിന്റെ വരവ് ജംഷഡ്പൂർ എഫ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്. ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നതെന്ന് വിനീത് പറഞ്ഞു. കഴിഞ്ഞ സീസണിനിടെയാണ് സി.കെ വിനീത് കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ചെന്നെെയിനിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് വിനീത് ജംഷഡ്പൂരിലെത്തിയിരിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ഗോൾ സ്കോററാണ് വിനീത്.ജംഷഡ്പൂർ എഫ്.സിയിൽ കളിക്കാൻ കഴിയുന്നത് വലിയ അവസരമായി […]
ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്: ശ്രീകുമാര്‍ മേനോന്‍
‘ഞാനന്നേ പറഞ്ഞില്ലേ ലാലേട്ടന് ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന്’ ഈ വര്‍ഷത്തെ മികച്ച സെലിബ്രിറ്റി സിങ്ങറിനുള്ള റെഡ് എഫ്.എം അവാര്‍ഡ് നേടിയപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിങ്ങനെയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിനന്ദനങ്ങൾ ലാലേട്ടാ… ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്‍റേതായി ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു…ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ […]












