ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തിയത് ഉള്‍പ്പെടെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പിഴ ഈടാക്കി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പിഴത്തുക ഇങ്ങനെ മദ്യലഹരിയില്‍ വാഹനമോടിച്ചാല്‍ 2000 – 10000 രൂപയാണ് പുതുക്കിയ പിഴ. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ ആയിരം […]
Author: Tomy Thondamkuzhy
പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി.കാപ്പന്‍ എന്‍.സി.പി സ്ഥാനാര്‍ഥി
പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി .കാപ്പനെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍.സി.പി യോഗത്തില്‍ ധാരണ. തീരുമാനം എല്‍.ഡി.എഫിനെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും.
കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
കേരളാകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് ഇടപടെല്‍ ആവശ്യപ്പെട്ടല്‍ അപ്പോള്‍ ഇടപെടും. പാലായില്‍ പി.ജെ ജോസഫും ജോസ് കെ. മാണിയും ഒറ്റക്കെട്ടായി സ്ഥാനാർത്ഥി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു
സംസ്ഥാനത്ത് മുപ്പത്തിരണ്ടായിരത്തോളം പ്ലസ് വണ്‍ മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതില്‍ കാല്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് തെക്കന്‍ കേരളത്തിലാണ്. തിരക്ക് പിടിച്ചും മെറിറ്റ് അട്ടിമറിച്ചും സര്‍ക്കാർ നടത്തിയ പ്രവേശന നടപടികളാണ് കുട്ടികള്‍ക്ക് പഠനാവസരം നിഷേധിച്ചത്. ഓപ്പൺ സ്കൂളിൽ അറുപതിനായിത്തോളം വിദ്യാർഥികൾ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്ന സംസ്ഥാനത്താണ് ഇത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ജൂണ്‍ 6ന് ഹയര്‍ സെക്കന്‍ഡറി അധ്യയനം തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ശാഠ്യമാണ് തിരക്കിട്ട് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലേക്ക് നയിച്ചത്. ആദ്യ അലോട്ട് മെന്റ് കഴിഞ്ഞ ശേഷം […]
ബാലകൃഷ്ണാ … നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?”… .ജോൺ കുറിഞ്ഞിരപ്പള്ളി
എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ദാമോദരൻ സാർ ഓണത്തെക്കുറിച്ചു വിശദീകരിക്കുകയാണ്.ഉപ്പേരി പായസം പപ്പടം പ്രഥമൻ എല്ലാംകൂട്ടിയുള്ള സമൃദ്ധമായ ഓണസദ്യ, സാർ വിവരിക്കുമ്പോൾ ഞങ്ങളെല്ലാം വായും പൊളിച്ചിരുന്നു കേട്ടു.സാർ ഓരോ വിഭവങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സാർ ചോദിച്ചു,”എന്താണ് ഉപ്പേരി?”അന്തോണി പറഞ്ഞു,”നേന്ത്രപയം വറുത്തത് “ബഷീർ പറഞ്ഞു,”വായക്ക വറുത്തത്”സാർ ഉപ്പേരിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ എല്ലാവരുടെയും വായിൽ ഒരു കപ്പലോടിക്കാൻ വേണ്ടുന്ന വെള്ളം. “എന്താണ് പായസം?”പായസം എന്താണെന്ന് എല്ലാവർക്കും […]
തിരക്കഥ മോഷ്ടിച്ചു; മോഹന്‍ലാല്‍-സൂര്യ ടീമിന്റെ കാപ്പന്‍ നിയമക്കുരുക്കില്‍; റിലീസ് മാറ്റിവെച്ചു
മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പന്റെ റിലീസ് നീളും. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സിനിമ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 20നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. താന്‍ ‘സരവെടി’ എന്ന പേരില്‍ എഴുതിയ കഥ മോഷ്ടിച്ചാണ് കെ വി ആനന്ദ് കാപ്പന്‍ ഒരുക്കിയതെന്നാണ് ആരോപണം. ചിത്രത്തിലെ സംഭാഷണങ്ങളില്‍ പലതും തന്റെ തിരക്കഥയിലേത് പോലെ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. 2017 ജനുവരിയില്‍, സംവിധായകന്‍ […]
യു.എസ് ഓപ്പണ്‍: ഫെഡററെ ആദ്യ സെറ്റില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ടെന്നീസില്‍ പുതുതാരപ്പിറവി. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ ഞെട്ടിച്ച് ഗ്ലാന്റ്സ്ലാം കരിയറില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം സുമിത് നഗല്‍. യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗം സിംഗിള്‍സിലാണ് ഫെഡററെ ഞെട്ടിച്ച പ്രകടനം സുമിത് കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ മൂന്നാം സീഡ് താരമായ ഫെഡററെ 190 ാം റാങ്കുകാരനായ സുമിത് അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു. 4-6 എന്ന പോയിന്റിനാണ് സുമിത് ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചുവന്ന ഫെഡറര്‍ പിന്നീടങ്ങോട്ട് പിഴവുകളില്ലാത്ത […]
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം; പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടതില്ല. പാകിസ്താന്റെ പിന്തുണയോടെയാണ് കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടാണ് അഭിപ്രായമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സാമ്പത്തിക പ്രതിസന്ധി; പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ
സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷ വിമർശനം രൂക്ഷമാകുന്നതിനിടെ പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ. വിവിധ മേഖലകളിലെ വിദഗ്ധരുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾക്ക് ശേഷമാകും റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം വിനിയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഈ സാഹചര്യത്തിലാണ് പരിഹാരത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പലവഴി തേടുന്നത്. വിവിധ മേഖലകളിലുള്ള അവരുമായുള്ള അടിയന്തര ചർച്ചകളാണ് പുരോഗമിക്കുന്നത്. നികുതി വിദഗ്ധർ, വാഹന കമ്പനി മേധാവികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. സാമ്പത്തിക പ്രതിസന്ധി […]
ജമ്മു കശ്മീര്‍; 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ജമ്മു കശ്മീരിൽ 370 ആം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ ഹരജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അനുച്ഛേദം 370 റദ്ദാക്കിയത്,സുരക്ഷ നിയന്ത്രണങ്ങൾ,വീട്ടുതടങ്കൽ എന്നിവ ചോദ്യം ചെയ്താണ് ഹരജികൾ. ജമ്മുകശ്മീരിൽ മാധ്യമപ്രവർത്തനം ദുഷ്കരമായിരിക്കുകയാണെന്ന ഹരജിയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ മോദി സർക്കാർ നടപടി റദ്ദാക്കണം, മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധം പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് […]












