മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വരുന്ന ആഭ്യന്തര സീസണില്‍ കേരളത്തിനായി കളിക്കുമെന്ന് നേരത്തെ വ്യക്തമായതാണ്. എന്നാല്‍ കേവലമൊരു കളിക്കാരന്‍ എന്നതിലുപരി ക്യാപ്റ്റനാകുമോ എന്ന് ഉത്തപ്പ ടീമിലെത്തിയത് മുതല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയര്‍ന്ന ചോദ്യമാണ്. പ്രത്യേകിച്ച് സച്ചിന്‍ ബേബി നായക സ്ഥാനത്ത് മികവ് പുറത്തെടുത്ത് നില്‍ക്കെ. എന്നാല്‍ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേരളക്രിക്കറ്റ് അസോസിയേഷന്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. കേരളത്തിന്റെ ഏകദിന-ടി20 മത്സരങ്ങളില്‍ ഉത്തപ്പ ടീമിനെ നയിക്കുമെന്ന് കെ.സി.എ വ്യക്തമാക്കിക്കഴിഞ്ഞു. അന്താരാഷ്ട്ര കളിക്കാരനാണ് ഉത്തപ്പ, അദ്ദേഹത്തിന്റെ […]
Author: Tomy Thondamkuzhy
മാപ്പിളപാട്ട് വിനീത് ശ്രീനിവാസൻ പാടിയാൽ മൊഞ്ച് ഇച്ചിരി കൂടും
‘’മൊഹബത്തിൻ പുതുനിലവാകെ പൂത്ത പനിമലരുകൾ പോലെ.. ഖൽബിലൊളി വിരിയണതാരേ നീലമിഴി എഴുതിയ പെണ്ണെ..’’ ഒപ്പനയെന്ന ഹ്രസ്വചിത്രത്തിലെ ഈ പാട്ടിനെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു… വിനീത് ശ്രീനിവാസനാണ് പാട്ട് പാടിയിരിക്കുന്നത്. മലബാറിന്‍റെ പശ്ചാത്തലത്തിൽ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഒപ്പന. മലബാറിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സോംഗിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. റ്റിറ്റൊ പി തങ്കച്ചനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജോയൽ ജോൺസ്. വിനീത് ശ്രീനിവാസന്‍റെ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം […]
രാമസേതു നിര്‍മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരാണെന്ന് ഐ.ഐ.ടിയില്‍ കേന്ദ്രമന്ത്രി
ഇന്ത്യൻ എന്‍ജിനീയർമാരാണ് രാമസേതു നിർമ്മിച്ചതെന്നും ലോകത്തിലെ ഏറ്റവും പഴയ ഭാഷ സംസ്‌കൃതമാണെന്നും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്. രാമസേതു, സംസ്കൃതം എന്നിവയിൽ ഗവേഷണം നടത്താൻ എന്‍ജിനീയർമാരോട് മന്ത്രി ആവശ്യപ്പെട്ടു. സാങ്കേതിക രംഗത്ത് ഈ രാജ്യം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യത്തില്‍ ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങളുണ്ടോ? ഈ രാജ്യത്തെ എന്‍ജിനീയർമാരുടെ നിലവാരം എന്തായിരുന്നു? രാമസേതുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് നിര്‍മിച്ചത് അമേരിക്ക, ബ്രിട്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള എന്‍ജിനീയർമാരാണോ? ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ രാമസേതു നിര്‍മ്മിച്ചത് നമ്മുടെ […]
ഇസ്രായേല്‍ പ്രധാനമന്ത്രി സെപ്തംബറിലെത്തും
കോടികളുടെ പ്രതിരോധ കരാര്‍ ഒപ്പുവെയ്ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നെതന്യാഹു സെപ്റ്റംബര്‍ ആദ്യവാരം എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്തെ കരാറുകള്‍ക്കാണ് പ്രാതിനിധ്യം നല്‍കുക. വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള ‘എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റ’ത്തിന്റെ (അവാക്സ്) രണ്ട് യൂണിറ്റുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് […]
ചന്ദ്രനോടടുത്ത് ചന്ദ്രയാന്‍ രണ്ട്; പേടകത്തിന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥം മാറ്റല്‍ വിജയകരം
ചന്ദ്രന്റെ ഉപരിതലത്തോട് അടുത്ത് ചന്ദ്രയാന്‍ രണ്ട്. രാവിലെ 9.4ന് പേടകത്തെ മൂന്നാം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. പേടകത്തെ മൂന്നാം ചാന്ദ്രഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 7ന് ലാന്‍ഡര്‍ ചന്ദ്രോപരിലത്തില്‍ ഇറങ്ങും. പേടകത്തിലെ ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സംവിധാനം 1190 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് സഞ്ചാരപഥം മാറ്റിയത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 179 കിലോമീറ്റര്‍ അടുത്തും ,1412 കി മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് ഇപ്പോള്‍ പേടകത്തിന്റെ സഞ്ചാരം. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഈ മാസം 30 ന് നടക്കും. ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമടങ്ങുന്ന പേടകത്തിന്റെ […]
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം. ബില്ലുകള്‍ പാസാക്കരുതെന്ന് ട്രഷറികള്‍ക്ക് ധനവകുപ്പ് നിര്‍ദേശം നല്‍കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ കരാറുകാരുടെ ബില്ലുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താല്ക്കാലിക നിയന്ത്രണമാണെന്നും ഒരാഴ്ചക്കകം നിയന്ത്രണങ്ങള്‍ മാറ്റുമെന്നും ധനമന്ത്രി ഡോ തോമസ് ഐസക് പ്രതികരിച്ചു. ഓണത്തിന് മുമ്പെ കരാറുകാരുടെ ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ബില്ലുകള്‍ മാറരുതെന്ന നിര്‍ദേശം ധനവകുപ്പ് ഇ മെയില്‍ മുഖേന നല്‍കിയത്. ഇതിനെ തുടര്‍ന്ന് 5000 രൂപയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ് […]
ചെക്ക് തട്ടിപ്പ് കേസ്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍
ചെക്ക് തട്ടിപ്പ് കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ അറസ്റ്റില്‍. ബൈജു ഗോപാലനാണ് അറസ്റ്റിലായത്. ബിസിനസ് തട്ടിപ്പ് കേസില്‍ ആണ് അറസ്റ്റ്. 20 മില്യണ്‍ ദിര്‍ഹത്തിന്‍റെ ചെക്ക് നല്‍കി കബളിപ്പിച്ചു എന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ രമണിയുടെ പരാതിയിലാണ് അറസ്റ്റ്. ഒമാനില്‍ വെച്ചാണ് ബൈജു അറസ്റ്റിലായത്. തുടര്‍ന്ന് യു.എ.ഇക്ക് കൈമാറുകയായിരുന്നു. അല്‍ ഐന്‍ ജയിലിലാണ് ബൈജു ഇപ്പോള്‍ ഉളളത്.
പൃഥ്വിരാജിനായി ധനുഷ് പാടി; ‘ബ്രദേഴ്സ് ഡേ’ ഓണത്തിനെത്തും
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. ചിത്രത്തിലെ ഒരു മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ‘നെഞ്ചോട് വിന’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് ഗാനത്തിന്‍റെ വരികളെഴുതി ആലപിച്ചിരിക്കുന്നത്. പ്രഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. ഓണത്തോടനുമന്ധിച്ചായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയ്‌ലർ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ […]
ക്രിക്കറ്റില്‍ നിന്ന് 85ാം വയസിലൊരു വിരമിക്കല്‍ പ്രഖ്യാപനം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാലത് 85ാം വയസിലായാലോ. വെസ്റ്റ്ഇന്‍ഡീസിന്റെ സെസില്‍ റൈറ്റാണ് 85ാം വയസില്‍ വിരമിക്കാനൊരുങ്ങി വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ 7000 വിക്കറ്റുകള്‍ നേടിയ താരം വെസ് ഹാല്‍, സര്‍ ഗാര്‍ഫീല്‍ഡ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ജമൈക്കക്ക് വേണ്ടി കളിച്ച താരമാണ് സെസിൽ റൈറ്റ്.1959ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ താരം അവിടുത്തെ ആഭ്യന്തര മത്സരങ്ങളില്‍ കളിച്ചു. 85കാരനായ സെസിൽ റൈറ്റ് രണ്ട് മില്യൺ മത്സരങ്ങൾ […]
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം
അന്തർ സംസ്ഥാന യാത്രക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഓണസമ്മാനം. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് അധിക സർവീസ് ആരംഭിക്കും. സെപ്തംബര്‍ നാല് മുതൽ തുടങ്ങുന്ന അധിക സർവീസുകളുടെ ആദ്യ ലിസ്റ്റ് കെ.എസ്.ആർ.ടി.സി പുറത്തിറക്കി. സ്വകാര്യ ബസുകളുടെ ഉത്സവക്കാല ചൂഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ 4 മുതൽ സർവീസുകൾ ആരംഭിക്കും. ബാംഗ്ലൂരിൽ നിന്ന് രാത്രി 9:20 നും 9:45 നും കോഴിക്കോട്ടേക്കും, 9 മണിക്ക് കണ്ണൂർ , 10:15 ന് പയ്യന്നൂർ, 7:15 ന് തൃശ്ശൂർ, […]












