Football Sports

റൊണാള്‍ഡോയെ പുകഴ്‍ത്തി ഹിഗ്വെയ്ന്‍; യുവന്റസില്‍ തുടരും

ഈ സീസണില്‍ യുവന്റസിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോൺസാലോ ഹിഗ്വെയ്ൻ. ചെൽസിയുമായുള്ള വായ്പാ കരാർ അവസാനിച്ചതിനുശേഷം താൻ യുവന്റസ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഹിഗ്വെയ്ൻ പറഞ്ഞു. ”യുവന്റസില്‍ തിരിച്ചെത്തിയ ശേഷം എനിക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. യുവന്റസിൽ തുടരാനായിരുന്നു എനിക്ക് ഇഷ്ടം. ഞാൻ തിരിച്ചെത്തിയപ്പോൾ ആരും എന്നോട് ഒന്നും പറഞ്ഞില്ല. ഞാൻ ഇവിടെ ജോലിക്ക് വന്നു, ഇനി എന്റെ മൂല്യം എന്താണെന്ന് തെളിയിക്കാനുള്ള ശ്രമമാണ്. അവർ ഒരു മികച്ച ടീമാണ്. വലിയൊരു ആരാധകവൃന്ദവുമുണ്ട്. […]

India National

മോട്ടോര്‍ വാഹന നിയമ ഭേദഗതി: ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും

മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം പിഴ തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഇയര്‍ത്തിയ നടപടിയില്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമടക്കം ശക്തമായ […]

India Kerala

യു.എന്‍.എ സാമ്പത്തിക ക്രമക്കേട്: എഫ്.ഐ.ആര്‍ റദ്ദാക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സുപ്രീംകോടതി

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കട്ടേയെന്ന് കോടതി നിലപാടെടുത്തു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്. ഇതോടെ യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് ഹരജി പിന്‍വലിച്ചു. യു.എന്‍.എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ മുന്‍പിലെത്തിയത്. ‌യു.എന്‍.എയുടെ ഫണ്ടില്‍നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

Movies

‘ഓള്’ കരുത്തയാണ്: നടി എസ്തര്‍ അനില്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ അനുമോദനങ്ങളേറ്റു വാങ്ങിയ ചിത്രത്തില്‍ നായികയായെത്തുന്നത് നടി എസ്തര്‍ അനിലാണ്. പ്രായപൂര്‍ത്തി എത്തുംമുമ്ബ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവും ഇതിവൃത്തമാകുന്ന ചിത്രത്തില്‍ മായ എന്ന കഥാപാത്രമായാണ് എസ്തര്‍ എത്തുന്നത്. മായയെ കുറിച്ച്‌ നടിയുടെ വാക്കുകള്‍ ഇങ്ങനെ “വളരെ ശക്തമായ കഥാപാത്രമാണിത്. മറ്റുള്ള താരങ്ങളുമായി കോമ്ബിനേഷന്‍ സീനുകള്‍ ഒന്നുമില്ലെങ്കിലും ഒരുപാട് ഇമോഷന്‍സ് അവതരിപ്പിക്കേണ്ടി വന്നു. തുടക്കത്തില്‍ അതൊരു […]

Cricket Sports

പേര് മാറ്റി; ഫിറോസ് ഷാ കോട്‍‍ല സ്റ്റേഡിയം ഇനി അരുണ്‍ ജെയ്റ്റ്‍ലി സ്റ്റേഡിയം

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിന്റെ പേര് മാറ്റി ഡി.ഡി.സി.എ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. അന്തരിച്ച മുന്‍ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയോടുള്ള ആദരസൂചകമായാണ് പേര് മാറ്റം. മുൻ ധനമന്ത്രിയുടെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുനര്‍ നാമകരണ ചടങ്ങ് ഉത്ഘാടനം ചെയ്തത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഇന്ത്യന്‍ നായകന്‍ എന്ന ബഹുമതി, എം.എസ് ധോണിയെ പിന്നിലാക്കി സ്വന്തമാക്കിയ വിരാട് കൊഹ്‍ലിയുടെ പേരില്‍ ഒരു പുതിയ പവലിയനും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. അണ്ടർ 19 കളിക്കാരനില്‍ […]

India National

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ചിന്മയാനന്ദിനെ ചോദ്യംചെയ്തു, ആശ്രമം സീല്‍ ചെയ്തു

നിയമ വിദ്യാര്‍ഥിനി നല്‍കിയ പീഡന പരാതിയില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചിന്മയാനന്ദിന്റെ ആശ്രമത്തിലെ ഒരു മുറി ഒഴികെയുള്ളവ സീല്‍ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ചിന്മയാനന്ദ് ഒളിവിലാണെന്നാണ് വിവരം. ചിന്മയാനന്ദ് നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയും ചെയ്തു എന്നാണ് നിയമ വിദ്യാര്‍ഥിനിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിനും ഡല്‍ഹി പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴികളിലും വിദ്യാര്‍ഥിനി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ […]

India National

ബാങ്ക് ലയനത്തിനെതിരെ പ്രതിഷേധം: ജീവനക്കാര്‍ പണിമുടക്കും

ബാങ്ക് ലയനത്തിനെതിരെ പണിമുടക്കിനൊരുങ്ങി പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍. 25ന് അർധരാത്രി മുതൽ 27 വരെ പണിമുടക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ലയന നീക്കത്തില്‍ നിന്നും പിന്‍മാറുക, തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ പരിഗണന തുടങ്ങി 9 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ നവംബറിൽ അനിശ്ചിതകാല സമരം നടത്താനും തീരുമാനമുണ്ട്. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ഇന്ത്യൻ നാഷ്ണൽ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷ്ണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് […]

India Kerala

പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.ഡി.എഫ്: കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു

പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന യു.ഡി.എഫ് നേതൃയോഗത്തിന് എത്തുമെന്ന് ജോസഫ് വ്യക്തമാക്കി. ജോസഫ് എത്തുമോയെന്ന ചോദ്യത്തില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറി. പ്രശ്നങ്ങളുണ്ടാക്കാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്‍കിയത്. എന്നാല്‍ പ്രചാരണത്തില്‍ ഇപ്പോഴും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചിട്ടില്ല. ഇന്നലെ ജോസഫ് വിഭാഗം പ്രത്യേകം യോഗം ചേര്‍ന്ന് ജോസഫിനെ പാലയിലെത്തിക്കാനുള്ള തിയതിയും നിശ്ചയിച്ചു. ഇക്കാര്യങ്ങളൊന്നും ജോസ് കെ മാണി […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ തീരും; സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് തുടര്‍നടപടിയെന്ന് നഗരസഭ

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയ പരിധി നാളെ അവസാനിക്കും. എന്നാൽ സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയത്. ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് […]

India Kerala

മോട്ടോര്‍ വാഹന നിയമ ലംഘനം: അമിത പിഴയെ അനുകൂലിച്ച് മന്ത്രി മുരളീധരൻ

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങൾ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ല എന്നത് കൊണ്ടാണ് തെറ്റുകള്‍ ആവർത്തിക്കുന്നത്. പിഴത്തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് […]