മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്ക് ഒരു വിവരവും ഇല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ട്വിറ്ററില്‍ വിരാട് കോഹ്‌ലി ധോണിയുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ധോണി വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നത്. ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായിരുന്നില്ല. തുടര്‍ന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ധോണി വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ […]
Author: Tomy Thondamkuzhy
‘പാലായില്‍ കാപ്പന്‍ തരംഗം’; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പാലായിലെ സാമുദായ അംഗങ്ങള്‍ക്കിടയിലും ഇതേ വികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും ജോസ് ടോമിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷ ജോസ് കെ മാണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി […]
ഫഹദ്, ദുല്‍ഖര്‍, ടൊവീനോ ആരുമല്ല.എന്റെ പടത്തില്‍ നായകനാകുന്നത്..!!! ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവതാരത്തെ പ്രധാന വേഷത്തില്‍ അഭിനയിപ്പിക്കുമെന്ന് പാര്‍വതി
വേറിട്ട വഴിയിലൂടെ ചിന്തിച്ച് സ്വന്തമായി ഇന്‍ഡസ്ട്രിയില്‍ ഒരു വഴിവെട്ടിയ താരമാണ് പാര്‍വതി. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട താരം പിന്നീട് തന്റെ സിനിമകളിലൂടെ അവരെയെല്ലാം ആരാധകരാക്കി മാറ്റി. അവസാനം റിലീസ് ചെയ്ത വൈറസ്, ഉയരെ എന്നീ ചിത്രങ്ങളില്‍ പാര്‍വതിയുടെ അഭിനയത്തെ വാഴ്ത്താത്തതവരായി ആരുമില്ല. അത്രമാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവര്‍. അതേസമയം അഭിനയം എന്നതു മാറ്റി നിര്‍ത്തിയാല്‍ സംവിധാനത്തിലും പാര്‍വതിക്ക് ഒരു കണ്ണുണ്ട്. ഇക്കാര്യം പാര്‍വതി ഒരു അഭിമുഖത്തില്‍ തുറന്നു വെളിപ്പെടുത്തുകയും […]
ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവറായ വളാഞ്ചേരി സ്വദേശി, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഏർവാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട കാറിന് പിറകിൽ ബൈക്കിടിച്ചാണ് ഒരാൾ മരിച്ചത്. […]
ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു
മധ്യപ്രദേശിലെ ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെയാണ് അപകടം. നാല് പേരെ കാണാനില്ല. ആറ് പേരെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ഘട്‍ലാപുര ഖട്ടിലാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്ര നീക്കം: സംസ്ഥാനങ്ങള്‍ ആശങ്കയില്‍
നികുതി വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ആശങ്കപ്പെട്ട് സംസ്ഥാനങ്ങള്‍. ആഭ്യന്തര സുരക്ഷക്കായി നിലവിലുള്ള നികുതി വിഹിതത്തില്‍ നിന്ന് ഒരു ഭാഗം നല്‍കണമെന്ന മോദി സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തിലാണ് സംസ്ഥാനങ്ങള്‍ ആശങ്ക രേഖപ്പെടുത്തുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ സുരക്ഷാ നിധി എന്ന പേരില്‍ ആഭ്യന്തര സുരക്ഷക്കായി അധിക പണം കണ്ടെത്താനാണ് മോദി സര്‍ക്കാരിന്‍റെ നീക്കം. ഇതിനായി നിലവില്‍ ലഭിക്കുന്ന നികുതി വരുമാനത്തില്‍ നിന്ന് ഒരു ഭാഗം സംസ്ഥാനങ്ങള്‍ക്ക് നീക്കിവെക്കേണ്ടി വരും. […]
സമൂഹ മാധ്യമങ്ങളെ ആധാറുമായി ബന്ധിപ്പിക്കല്‍: ഫേസ് ബുക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും
സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് ഫേസ് ബുക്കിന്‍റെ ആവശ്യം. പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യ ഹർജിയിലെ വിധി ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ലെന്നും എ.ജി നിലപാടെടുത്തു. എന്നാൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സുപ്രീംകോടതി തന്നെ ഹർജികളിൽ […]
പി.കെ. ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയില്‍
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സസ്പെൻഷൻ നേരിട്ട പി.കെ ശശി എം.എൽ.എയെ സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി. സംസ്ഥാന കമ്മറ്റി തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എ.കെ ബാലനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തത്. പി.കെ ശശിയെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശ വന്ന കഴിഞ്ഞ ജില്ലാ കമ്മറ്റിയിൽ 11 പേർ എതിർത്തെങ്കിൽ സംസ്ഥാന കമ്മറ്റി തീരുമാനം റിപ്പോർട്ട് […]
കൊച്ചി മേയർക്കെതിരെ എൽ.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം; എതിര്‍പ്പുകള്‍ മാറ്റിവെച്ച് മേയർക്കൊപ്പം യുഡിഎഫ്
കൊച്ചി മേയർക്കെതിരെ എൽ.ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ എതിർപ്പുകളെല്ലാം മാറ്റിവെച്ച് മേയർക്ക് സംരക്ഷണ വലയം തീർക്കുകയായിരുന്നു യു.ഡി.എഫ്. സൗമിനി ജെയിൻ മേയർ സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട യു.ഡി.എഫിനകത്തെ എതിർശബ്ദം തങ്ങൾക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. സൗമിനി ജെയിനിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവർഷത്തെ ഭരണം പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇടഞ്ഞുനിൽക്കുന്ന യു.ഡി.എഫ് അംഗങ്ങളെ ഉപയോഗിച്ച് മേയറെ താഴെയിറക്കാനാണ് എൽ.ഡി.എഫ് ശ്രമിച്ചതെങ്കിലും അവിശ്വാസപ്രമേയത്തെ തോൽപ്പിക്കാന്‍ യോഗം ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. 38 യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ […]
മരടിലെ ഫ്ലാറ്റുടമകള്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി ന
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ താമസക്കാര്‍ രാഷ്ട്രപതിക്ക് സങ്കട ഹരജി നല്‍കി. ഫ്ലാറ്റില്‍ നിന്ന് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി നാളെ അവസാനിക്കും. ഫ്ലാറ്റില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയാന്‍ അനുകൂലമായ സമീപനം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റിലെ താമസക്കാര്‍ സങ്കട ഹരജി നല്‍കിയത്. രാഷ്ട്രപതിക്ക് പുറമേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും എം.എല്‍.എമാര്‍ക്കും ഹരജി ഇമെയില്‍ മുഖേന നല്‍കിയിട്ടുണ്ട്. ഫ്ലാറ്റുടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ശക്തമാക്കാനാണ് തീരുമാനം. ശനിയാഴ്ച […]












