മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടതുസര്‍ക്കാര്‍ പരാജയമാണെന്ന വിമര്‍ശനമുന്നയിച്ച് മുസ്ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് മലപ്പുറം കളക്‌ട്രേറ്റിന് മുന്‍പില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ട്രഷററും, രാജ്യസഭ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബ്. കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംബന്ധിച്ചാണ് അബ്ദുള്‍ വഹാബ് സര്‍ക്കാര്‍ സഹായങ്ങളെ പുകഴ്ത്തി സംസാരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എയുടെയും […]
Author: Tomy Thondamkuzhy
സക്സേന മാന്‍ ഓഫ് ദ മാച്ച്; ഇന്ത്യ എയ്ക്ക് ജയം
തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴ് വിക്കറ്റിന്‍റെ മിന്നും ജയം. മത്സരത്തില്‍ ഓള്‍റൗണ്ട് മികവിലൂടെ തിളങ്ങിയ കേരള രഞ്ജി താരം ജലജ് സക്സേനയാണ് മാന്‍ ഓഫ് ദ മാച്ച്. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ചുറിയും (61) രണ്ടാം ഇന്നിംഗ്സില്‍ രണ്ടും വിക്കറ്റുകളും സക്സേന നേടിയിരുന്നു. വിജയലക്ഷ്യമായ 48 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചിരുന്നു. 179/9 എന്ന […]
കൈക്കൂലിവാങ്ങി; അമിത്ഷായുടെ ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷന്‍ ഓഫീസറായ ധീരജ് കുമാര്‍ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ധീരജ് കുമാര്‍ സിങിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് ഡബ്ല്യൂ.സി.സി
മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമെൻ ഇൻ സിനിമ കളക്ടീവ്. 1928 ൽ പുറത്തിറങ്ങിയ ‘വിഗതകുമാരൻ’ എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ […]
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംയോജക്മാരെ നിയമിക്കും; സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടാല്‍ പോരെന്ന് സോണിയ ഗാന്ധി
പാര്‍ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സംയോജക്മാരെ നിയമിക്കും. അഞ്ച് ജില്ലകളുള്ള ഒരു ഡിവിഷന്‍റെ ചുമതല മൂന്ന് പേര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന എ.ഐ.സി.സി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ സോണിയ അതൃപ്തി പ്രകടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമല്ല ജനകീയ വിഷയങ്ങളിലും സജീവ ഇടപെടൽ നേതാക്കൾ നടത്തണമെന്ന് യോഗത്തിൽ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വിളിച്ചു കൂട്ടിയ […]
മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് കോടിയേരി
മരട് ഫ്ലാറ്റിലെ താമസക്കാരോട് മാനുഷിക പരിഗണന വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍. മരടില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും കോടിയേരി പറഞ്ഞു. ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്, അവരോട് അനുകമ്പ സമീപനം സ്വീകരിക്കണം, ഫ്‌ളാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തു ചെയ്യാന്‍ സാധിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധിയായതുകൊണ്ട് സര്‍ക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്, ആ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് സര്‍ക്കാര്‍ […]
വഴിയരികില്‍ ഇറക്കിവിട്ട രോഗിക്ക് ദാരുണാന്ത്യം
മുവാറ്റുപുഴ വണ്ണംപുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ യാത്രക്കാരൻ മരിച്ചു. ബസില്‍ കുഴഞ്ഞ് വീണ യാത്രക്കാരന്‍ സേവ്യറിനേയും കൊണ്ട് ബസ് അഞ്ച് കിലോമാറ്റര്‍ യാത്ര തുടര്‍ന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ കിളിയാർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വണ്ണപുറം സ്വദേശി എ.ഇ സേവ്യർ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയിൽ അവശത പ്രകടിപ്പിച്ച സേവിയറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രഥാ മികചികിത്സ നൽകാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ബസ് ജീവനക്കാർ […]
നെയ്മറെ തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ടോ..?? മെസി പറയുന്നു
സൂപ്പര്‍ താരം നെയ്മറെ തിരികെയെത്തിക്കാന്‍ ഇക്കുറി ബാഴ്സലോണ കുറേ ശ്രമിച്ചതാണ്. എന്നാല്‍ അവസാന നിമിഷം ഇക്കുറിയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്താമായി, ഇക്കുറി നെയ്മറെ തിരികെയെത്തിക്കാന്‍ മെസി തന്നെ ബാഴ്സയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാല്‍ നെയ്മറെ തിരികെയത്തിക്കണമെന്ന് താന്‍ ക്ലബിനോട് ആവശ്യപ്പെട്ടില്ലെന്നും, നെയ്മര്‍ തിരികെയെത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് അഭിപ്രായം പറയുക മാത്രമാണ് ചെയ്തതന്നെണ് മെസി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. മെസിയുടെ […]
മഴയില്‍ മുന്നില്‍ പാലക്കാട്; കുറവ് ഇടുക്കിയില്‍
തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയില്‍. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 42 ശതമാനം അധികം മഴയാണ് ജില്ലയില്‍ പെയ്തത്. സംസ്ഥാനത്താകെ 13 ശതമാനം അധികം മഴ കിട്ടിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരുന്ന നാലു ദിവസം കൂടി കേരളത്തില്‍ പരക്കെ മഴയായിരിക്കും. കാലവര്‍ഷത്തിന്റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്ബോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2,130 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മലപ്പുറവും […]
‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’; ഹിറ്റ് ഡയലോഗില്‍ നിന്നുമൊരു സിനിമ, ചിത്രീകരണം ആരംഭിച്ചു
‘സെവന്‍ത് ഡേ’ എന്ന പൃഥിരാജ് ചിത്രത്തിലൂടെ ഏറ്റവും ഹിറ്റായി മാറിയ മാസ്സ് ഡയലോഗാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ഈ ഒരു പേരിലൂടെ ഇനി ഒരു സിനിമ വരികയാണ് മലയാളത്തില്‍. ഫസ്റ്റ് പേജ് എൻറർടെയ്മെൻറിന്റെ ബാനറിൽ ശരത് ജി മോഹൻ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍ സിംഗ് ഇന്ന് ചിത്രീകരണം ആരംഭിച്ചു. മഞ്ഞമണ്‍കാല എന്ന നാട്ടിന്‍പുറത്ത് നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപറ്റിയുള്ള കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍ സിംഗ് കോമഡി ത്രില്ലര്‍ രൂപത്തിലാകും വരികയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലും […]












