India Kerala

തമിഴ്നാട്ടിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി

തമിഴ്നാട്ടിൽ വാഹനപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഖബറടക്കി. രാത്രി 11 മണിയോടെയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച മലപ്പുറത്തുനിന്നും ഏർവാടിയിലേക്ക് യാത്രതിരിച്ച സംഘത്തിന്റെ കാർ മധുരക്കടുത്ത് ദിൻഡിഗലിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തമിഴ്നാട് ദിൻഡിഗൽ വാടിപ്പട്ടിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ അടക്കം 4 മലയാളികൾ മരിച്ചത്. ഏർവാടിയിലേക്ക് യാത്ര പോയ ഇവരുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി പേരശ്ശനൂർ വാളൂർകളത്തിൽ മുഹമ്മദലിയുടെ ഭാര്യ റസീന, […]

India Kerala

ഇന്ന് യു.ഡി.എഫ് നേതൃയോഗം പാലായിൽ; പി.ജെ ജോസഫ് പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും എത്തുന്നുണ്ട്. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിച്ചു എന്ന ആത്മ വിശ്വാസത്തിലാണ് യു.ഡി.എഫ് യോഗം ഇന്ന് ചേരുന്നത്. വൈകിട്ട്‌ പാലയിൽ വെച്ച് നടക്കുന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ എല്ലാം പങ്കെടുക്കും. യു.ഡി.എഫ് കൺവൻഷനിൽ കൂകിവിളി കേട്ടതിന് ശേഷം പി.ജെ ജോസഫ് എത്തുന്ന തെരഞ്ഞെടുപ്പ് പരിപാടി കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ […]

India Kerala

തൃശൂരില്‍ ഇന്ന് പുലിക്കളി; ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും

തൃശൂരില്‍ ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും. പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്ളാദത്തിലാണ് പുലിപ്രേമികള്‍.

India Kerala

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും. മരട് നഗരസഭക്ക് മുന്നില്‍ ശക്തമായ സമരം നടത്താനാണ് തീരുമാനം. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും. സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് […]

Association Pravasi Switzerland

സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്റെ അൻപോടെയുള്ള ഓണ സമ്മാനം.

സ്വിറ്റ്സർലണ്ടിലെ മലയാളി വനിതകൾക്കായി പ്രവർത്തിക്കുന്ന ഏക സ്വതന്ത്ര വനിതാ സംഘടനയാണ് സ്വിസ്സ് കേരളാ വനിതാ ഫോറം. പരോപകാരമേ പുണ്യം എന്ന ഉന്നത്തോടെ ഫോറം സ്വദേശികളേയും വിദേശകളേയും ഉൾപ്പെടുത്തി 2019 ഫെബ്രുവരി ഒൻപതാം തിയതി നടത്തിയ ചാരിറ്റി ചടങ്ങിൽ നിന്നും സമാഹരിച്ച മൊത്തം തുകയും നാട്ടിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഉപയോഗിച്ചത്.  മനുഷ്യർ പരസ്പരം ദയാവായ്പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങികൊണ്ടിരുന്ന മൂന്നു കുടുംബങ്ങളെ പ്രതീക്ഷയുടെ ജീവിത […]

Association Europe Football Pravasi

ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 3 നു വിയന്നയിൽ

പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു . കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു .. ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ […]

Entertainment

ലവ് ആക്ഷന്‍ ഡ്രാമ; നിവിന്‍, നയന്‍, ഓണം ഫെസ്റ്റിവല്‍ – ശൈലന്റെ റിവ്യു

1989 മെയ് മാസത്തിൽ ആണ് അന്നത്തെ മുപ്പത്തിമൂന്നുകാരനായ ഹാസ്യനടൻ -കം-തിരക്കഥാകൃത്ത് ശ്രീനിവാസൻ തന്റെ ആദ്യത്തെ സംവിധാനസംരംഭവുമായി വരുന്നത്. സിനിമയുടെ പേര് വടക്കുനോക്കിയന്ത്രം. തിയേറ്ററിൽ ആവറേജ് വിജയമായി വന്നുപോയ വടക്കുനോക്കിയന്ത്രം പക്ഷെ മലയാളികളെ ഞെട്ടിച്ചത് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപന വേളയിൽ ആണ്. മതിലുകൾ (അടൂർ), ഒരു വടക്കൻ വീരഗാഥ (ഹരിഹരൻ), ആലീസിന്റെ അന്വേഷണം(ടി വി ചന്ദ്രൻ) , കിരീടം(സിബി മലയിൽ) , മൃഗയ( ഐ വി ശശി) പോലുളള അവാർഡിന് സാധ്യത കല്പിച്ചിരുന്ന സകല പടങ്ങളെയും […]

India Kerala

പേരാമ്പ്രയിൽ 14കാരിയുടെ മരണം ഷിഗല്ല ബാധിച്ചെന്ന് സംശയം

കോഴിക്കോട് പേരാമ്പ്രയിൽ 14 വയസ്സുകാരിയുടെ മരണം ഷിഗല്ല രോഗം ബാധിച്ചെന്ന് സംശയം. കുട്ടിയുടെ രണ്ട് ബന്ധുക്കളും സമാന രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് പേരാമ്പ്ര ആവടുക്ക സ്വദേശി സനുഷ മരിച്ചത്. ഛർദിയും വയറിളക്കവും കാരണം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് പെൺകുട്ടി മരിക്കുന്നത്. ഷിഗല്ല ലക്ഷണങ്ങളാണ് കുട്ടിയിൽ കണ്ടതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അസുഖം […]

India National

ഐ.എന്‍.എക്‌സ് കേസ്; ഇ.ഡിക്ക് മുമ്പിൽ കീഴടങ്ങാമെന്ന ചിദംബരത്തിന്റെ ഹര്‍ജി തള്ളി

ഐ.എൻ.എക്സ് മീഡിയ കേസില്‍ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനു തിരിച്ചടി. ചിദംബരത്തിന്റെ കീഴടങ്ങൽ അപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്റിനു മുന്നിൽ കീഴടങ്ങാൻ അനുവദിക്കണം എന്ന അപേക്ഷയാണു തള്ളിയത്. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്. ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും ആവശ്യം വരുമ്പോള്‍ അറസ്റ്റിലേക്ക് പോവാമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ […]

India National

ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന ത‍ബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന ത‍ബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജൂണിലാണ് ക്രൂരമര്‍ദനത്തിന് ഇരയായ തബ്‍രീസ് അന്‍സാരി മരിച്ചത്. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ല. സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിടുണ്ട്. ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ധട്കിഡി നിവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീംറാം , ജയ് ഹനുമാന്‍ വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയാക്കി. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ […]