അയോധ്യകേസില്‍ ഒക്ടോബർ പതിനെട്ടോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വാദം കേൾക്കലിന് ഒരു മണിക്കൂർ അധികം നൽകാനും ശനിയാഴ്ചകളില്‍ വാദം കേൾക്കാനും തയ്യാറാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേൾക്കലിന് സമാന്തരമായി മധ്യസ്ഥ ചർച്ച നടത്താമെന്നും കോടതി പറഞ്ഞു. അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്താമെന്ന് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർവാണി അഖാഡയും വിരമിച്ച ജഡ്ജി ഖലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ അറിയിച്ചിരുന്നു. മധ്യസ്ഥസമിതി വിവരം സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് മറുപടിയാണ് സുപ്രീംകോടതി […]
Author: Tomy Thondamkuzhy
പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഗുരുതരമെന്ന് കോടതി
അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹരജിയിലാണ് കോടതി നിർദേശം. സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ കേസ് തെളിയില്ലെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് സി.ബി.ഐ അന്വേഷണാവശ്യം ഉയർന്നിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച ഗൗരവതരമാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാനാണ് ഹൈക്കോടതി സി.ബി.ഐയ്ക്കും നോട്ടീസ് അയച്ചത്. ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷണം […]
യു.ഡി.എഫിന്റെ കാലത്ത് അഴിമതിയുടെ ദുർഗന്ധമായിരുന്നു, അതിനി നടക്കില്ലെന്ന് പിണറായി
പൂർണ്ണ അഴിമതി വിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പാലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ആര് അഴിമതി കാട്ടിയാലും കർശന നടപടി ഉണ്ടാവും. കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. മൂന്നേകാൽ വർഷം മുമ്പ് മലയാളികൾ നിരാശയിലായിരുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. തുടർന്ന് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം പിന്നോട്ട് പോയ കാർഷിക മേഖലയിലടക്കം ഈ സർക്കാർ വരുത്തിയ മാറ്റങ്ങൾ എണ്ണി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് അഴിമതിയുടെ […]
മരട് ഫ്ലാറ്റ് വിവാദം; റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു
മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിട്ട് ഹരജി അടിയന്തരമായി പരിഗണിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഫ്ലാറ്റുകൾ പൊളിക്കും മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹരജി പരിഗണിക്കാനാണ് കോടതി വിസമ്മതിച്ചത്. അതേസമയം മരടിലെ ഫ്ലാറ്റുകളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളിലേക്ക് തല്‍ക്കാലം നീങ്ങില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച് നാദിറ പറഞ്ഞു. സർക്കാർ തീരുമാനം അനുസരിച്ചേ മുന്നോട്ട് പോകൂ. പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയേണ്ടത് സർക്കാരാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ബാലഭാസ്കറിന്റെ മരണം; അന്വേഷണം സി.ബി.ഐക്ക് കൈമാറിയേക്കും
സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് ഡി.ജി.പി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ഡി.ജി.പിയും ശരിവെച്ചു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനം വഴിയരികിലെ മരത്തിലിടിച്ച് കയറിയാണ് ബാലഭാസ്കറും മകളും മരിച്ചത്. അപകട സമയത്ത് മണിക്കൂറില്‍ 110 കിലോമീറ്ററോളം വേഗത്തിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍. ആസൂത്രിത അപകടത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ക്രൈംബ്രാഞ്ച് പറയുന്നു. […]
മോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും സിനിമ ഒരുങ്ങുന്നു. മന്‍ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. അഭയ് വര്‍മയാണ് മോദിയായി അഭിനയിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലിയും മഹാവീര്‍ ജയിനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. മോദിയുടെ 69ആം പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് സിനിമയില്‍ ഉണ്ടാവുകയെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവേക് […]
നെയ്മറിന്‍റെ വിലക്ക് വെട്ടിച്ചുരുക്കി
മാച്ച് ഒഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിന് പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മൂന്ന് യു.ഇ.എഫ്.എ മത്സരങ്ങളിലായിരുന്നു നെയ്മറിന് വിലക്ക്. അത് വെട്ടിക്കുറച്ച് രണ്ട് മത്സരങ്ങളിലേക്കാക്കി. മൂന്ന് മത്സരങ്ങളിലുള്ള വിലക്കിനെതിരെ നെയ്മര്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് വെട്ടിക്കുറച്ച് നടപട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റന്‍റ് റെഫറി സംവിധാനം അപമാനകരമാണെന്ന് നെയ്മര്‍ വിമര്‍ശിച്ചിരുന്നു.
നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും
നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും. ‘ശാരദ ചിട്ടി തട്ടിപ്പ് കേസില്‍’ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച. എന്നാല്‍ സംസ്ഥാനത്തെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണൂ കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഇരു നേതാക്കളും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി ഒരു […]
കശ്മീരിലെ സ്ഥിതി പരിതാപകരമെന്ന് സി.പി.എം നേതാവ് യൂസുഫ് തരിഗാമി
കശ്മീരില്‍ ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമി. കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം, ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല. സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം നല്‍കിയതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും തരിഗാമി പറഞ്ഞു. ജനങ്ങളെ ഇന്ത്യയില്‍ നിന്നകറ്റി രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്ന സമീപനമാണ് നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റേതെന്നായിരുന്നു തരിഗാമിയുടെ ആരോപണം. ചികിത്സാവശ്യാര്‍ത്ഥം ഡല്‍ഹിയിലെത്തിയ തരിഗാമി പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. […]
നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്
ഹൈക്കോടതിയില്‍ നിന്ന് നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്. ഫ്ലാറ്റ് പൊളിയ്ക്കുക എന്നത് വലിയ ദുരന്തമാണ്. ഫ്ലാറ്റുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുമെന്നും വൈസ് ചെയര്‍മാന്‍ ആര്‍. വാസുദേവന്‍ മീഡിയവണിനോട് പറഞ്ഞു.












