കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍റെ കേരള ലോഞ്ചിലാണ് സൂര്യയെ മോഹന്‍ലാല്‍ പ്രശംസ കൊണ്ട് മൂടിയത്. അഞ്ചു വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍ തമിഴിലേക്കെത്തുന്ന ചിത്രത്തില്‍ സൂര്യയയാണ് നായകന്‍. സിനിമയ്ക്കു വേണ്ടി സൂര്യ ചെയ്യുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് വാചാലനാകുകയായിരുന്നു മോഹന്‍ലാല്‍. “വലിയ അര്‍പ്പണബോധമുള്ള കലാകാരനാണ് സൂര്യ. 22 വര്‍ഷം കൊണ്ട് 37 സിനിമ ചെയ്തു എന്നതിലുപരി അദ്ദേഹം സിനിമകള്‍ക്കു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകള്‍. ഞാന്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹം ആ കഥാപാത്രത്തെ വളരെ ആഴത്തിലേക്ക് […]
Author: Tomy Thondamkuzhy
ബി.സി.സി.ഐ വിലക്ക് എല്ലാം നശിപ്പിച്ചു; ക്രിക്കറ്റ് അവസാനിപ്പിച്ച് ദിനേശ് മോംഗിയ
മുൻ ഇന്ത്യൻ ഓൾറൌണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2003 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐ.സി.സി ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു മോംഗിയ. 2007 ല്‍ ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ (ഐ.സി.എൽ) ചേര്‍ന്നതിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് പഞ്ചാബിന് വേണ്ടിയാണ് മോംഗിയ അവസാനമായി കളത്തിൽ ഇറങ്ങിയത്. 1995 ഒക്ടോബറിൽ പഞ്ചാബിനുവേണ്ടിയാണ് മോംഗിയ അണ്ടർ 19 അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ആറു വർഷത്തിലേറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം. ഇതിനൊടുവില്‍ […]
രാജ്യം ഏത് ദിശയില്‍ പോകണമെന്ന് രാഹുല്‍ പറയണം: അമിത് ഷാ
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏത് ദിശയിൽ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മോദി സ്ഥാപിച്ചിരിക്കുകയാണ്. പാകിസ്താന് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുകൊടുത്തെന്നും ഷാ അവകാശപ്പെട്ടു. മിന്നൽ ആക്രമണം നടത്തിയപ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർത്തു. വ്യോമാക്രമണം നടത്തിയപ്പോൾ തെളിവ് […]
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു. ഇതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇ സിഗരറ്റുകളുടെ പരസ്യങ്ങളും നിരോധിച്ചു. ഇ സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാന്‍രുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണം ഇല്ല. 150ല്‍ അധികം ഫ്ലേവറുകളിലാണ് ഇ സിഗരറ്റ് വിപണിയില്‍ എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി […]
സാമ്പത്തിക പ്രതിസന്ധി: വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യ വിടുന്നു
ഇന്ത്യയിലെ സാമ്പത്തികരംഗം ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശരിവെച്ച് വിദേശനിക്ഷേപകർ. നരേന്ദ്രമോദിക്കു കീഴിൽ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്. ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. […]
“ഞാന്‍ ആത്മഹത്യ ചെയ്താല്‍ എങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ?” യു.പി സര്‍ക്കാരിനോട് വിദ്യാര്‍ഥിനി
ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് പരാതിക്കാരി. സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്. എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിയമ വിദ്യാര്‍ഥിനി പറഞ്ഞു. “ചിലപ്പോള്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നത് ഞങ്ങള്‍ ജീവനൊടുക്കാന്‍ വേണ്ടിയാവാം. ഞാന്‍ ആത്മഹ്യ ചെയ്താലെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ?” യു.പി സര്‍ക്കാരിനോടാണ് യുവതിയുടെ ചോദ്യം. ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നല്‍കിയിട്ടും ഒരു […]
മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കല്‍ നടപടികള്‍ നഗരസഭ നിര്‍ത്തിവെച്ചു; സര്‍ക്കാര്‍ നിലപാടിന് കാത്തിരിക്കും
മരടിലെ ഫ്ലാറ്റുടമകളെ തല്‍ക്കാലം ഒഴിപ്പിക്കില്ലെന്ന് നഗരസഭ. സുപ്രീം കോടതി വിധിയനുസരിച്ചുള്ള പ്രാഥമിക നടപടികൾ നഗരസഭ സ്വീകരിച്ചുവെന്നും തുടർ നടപടികളിലേക്ക് സർക്കാരിന്റെ നിര്‍ദേശമില്ലാതെ നീങ്ങേണ്ട എന്നാണ് തീരുമാനമെന്നും ചെയര്‍പേഴ്സണ്‍ ടി.എച്ച് നദീറ അറിയിച്ചു. നഗരസഭക്ക് സ്വന്തം നിലയിൽ ഒന്നും ചെയ്യാനില്ലെന്നും അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു. അതെ സമയം മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിത സ്ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. […]
ലിജോമോള്‍ ഇനി തമിഴകത്തിലും; ആദ്യ സിനിമയില്‍ സിദ്ധാര്‍ത്ഥിന്‍റെ നായിക
മഹേഷിന്റെ പ്രതികാരത്തിലൂടെയും, കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെയുമെല്ലാം മലയാളിയുടെ മനസ്സ് കീഴടക്കിയ അയല്‍പക്കത്തെ പെണ്‍കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. സോണിയയായും കനിമോളായുമൊക്കെ നാടന്‍ വേഷപ്പകര്‍ച്ചയുമായെത്തി നമ്മളെ ചിരിപ്പിച്ച ലിജോ മോള്‍ ഇനി തമിഴ് ബിഗ് സ്ക്രീനിലും ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലൂടെയാണ് പ്രേക്ഷകരെ പിന്നെയും അത്ഭുതപ്പെടുത്തി ലിജോ മോള്‍ കൈയ്യടി നേടിയത്. ചിത്രത്തിലെ ഗാനത്തിന് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലിജോ മോളെ പിന്നെയും താരമാക്കിയത്. സിദ്ധാര്‍ത്ഥിന്‍റെ നായികയായെത്തിയാണ് തമിഴിലെ അരങ്ങേറ്റം ലിജോ മോള്‍ ഗംഭീരമാക്കിയത്.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 രണ്ടാം മത്സരം ഇന്ന്
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാത്രി ഏഴിന് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരം മഴ കവര്‍ന്നതിനാല്‍ പരന്പര നേടാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. നിരവധി ഐ.പി.എല്‍ വെടിക്കെട്ട് ഇന്നിങ്സുകള്‍ക്ക് വേദിയായിട്ടുള്ള മൊഹാലി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് കൊന്പ് കോര്‍ക്കുന്നത്. ഇരു ടീമുകളും ട്വന്റി 20യില്‍ 13 തവണ മുഖാമുഖം വന്നപ്പോള്‍ 8 തവണ ജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം നാട്ടില്‍ ജയം […]
ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ല; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന് സൂപ്പർ താരം രജനീകാന്ത്. ഒരു പൊതു ഭാഷ എന്ന ആശയം രാജ്യത്ത് നിർഭാഗ്യവശാൽ സാധ്യമല്ലാത്തതിനാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് രജനീകാന്തിന്റെ പക്ഷം. ഹിന്ദി വാദത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് രജനീകാന്ത് രംഗത്തുവന്നിരിക്കുന്നത്. “ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏതൊരു രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതിനാൽ നിങ്ങൾക്ക് ഒരു ഭാഷയും ആരുടെ മേലും […]












