പൊലീസിനെ നവീകരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശവുമായി ഡി.ജി.പി. പൊലീസിനെ ജനകീയവത്കരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ട് ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഉത്തരവ് കൈമാറി. സ്റ്റേഷനില്‍ വരുന്ന പരാതിക്കാരോട് മാന്യമായി പെരുമാറുക. ജോലി ചെയ്യുന്ന സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ചടക്കം പഠിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സാധാരണക്കാരുമായി ഇടപെടുക പരാതികളിലെ നടപടി താമസിപ്പിക്കാതിരിക്കുക ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
Author: Tomy Thondamkuzhy
പാലായിലെ വോട്ടർമാർ എല്‍.ഡി.എഫിന് മറുപടി നല്‍കും: ഉമ്മന്‍ ചാണ്ടി
കെ.എം മാണിയുള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച എല്‍.ഡി.എഫിന് ബാർ കോഴ വിവാദം പാലായില്‍ ചർച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയമായി തന്നെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടി ആവർത്തിച്ചു. പ്രചാരണ പ്രവർത്തനങ്ങളില്‍ പിജെ ജോസഫും പങ്കാളിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നയിച്ച ബാർകോഴ വിഷയം ഇത്തവണ എല്‍ എഡി എഫ് ചർച്ചയാക്കുന്നില്ല. വ്യാജപ്രചാരണങ്ങളെന്ന് ജനം തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി. പ്രളയ ദുരിതാശ്വാസത്തില്‍ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും ശബരിമല വിഷയത്തില്‍ […]
കേരളത്തിലാദ്യമായി എ.ഐ എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്
സംസ്ഥാനത്താദ്യമായി എ.ഐ.എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് സ്ഥാനത്താദ്യമായി എ.ഐ.എ.ഡി.എം.കെ അംഗം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി പീരുമേട് ഗ്രാമപഞ്ചായത്തിലാണ് യു.ഡി.എഫ് പിന്തുണയോടെ എ.ഐ.എ.ഡി.എം.കെയുടെ എസ് പ്രവീണ പ്രസിഡന്റ് പദവിയിലെത്തിയത്. ഇതോടെ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. പീരുമേടില്‍ നാല് വര്‍ഷത്തിനിടെ അഞ്ച് പേരാണ് പ്രസിഡന്റ് സ്ഥാത്തെത്തിയത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതോടെയായിരുന്നു യു.ഡി.എഫിന് ഭരണം നഷ്ടമായത്. പിന്നീട് നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ യു ഡി എഫ് ഭരണം തിരിച്ച് […]
എന്‍.സി.പിയില്‍ തര്‍ക്കം തുടരുന്നു; കൂടുതല്‍ പേര്‍ രാജി വയ്ക്കുമെന്ന് സൂചന
ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കി എന്‍.സി.പിയിലെ തര്‍ക്കം തുടരുന്നു. പാലായിലും ഉഴവൂര്‍ വിജയന്‍ വിഭാഗം രാജി വയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. അതേസമയം നേരത്തെ സ്ഥാനാര്‍ഥിയാകാന്‍ രംഗത്ത് എത്തിയ സാബു എബ്രഹാം മാണി സി. കാപ്പന് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയിലുള്ളവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് പാലാ നിയോജക മണ്ഡലത്തിലും ഉഴവൂര്‍ വിഭാഗം അനുകൂലികള്‍ രാജി വെക്കാന്‍ തയ്യാറെടുക്കുന്നത്. പുതുപ്പള്ളിയിലുളളവര്‍ പാര്‍ട്ടിക്കാരല്ലെന്നും രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് തോമസ് ചാണ്ടി വിഭാഗം പറയുന്നത്. എന്നാല്‍ പാലായിലുളളവര്‍ […]
പാലായിലെ പ്രചരണത്തിന് മുഖ്യമന്ത്രി എത്തും
പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. മൂന്ന് ദിവസം മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങും. യു.ഡി.എഫ് സ്ഥനാർത്ഥി ജോസ് ടോമിനായി എ.കെ ആന്റണിയും ഇന്ന് എത്തുന്നുണ്ട്. പി.ജെ ജോസഫും യു.ഡി.എഫിന് വേണ്ടി ഇന്ന് പ്രചരണത്തിന് എത്തും. പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ അരയും തലയും മുറുക്കി പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ് മുന്നണികള്‍.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്. എല്‍.ഡി.എഫ് സ്ഥനാർത്ഥി […]
വീണ്ടും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി നീക്കം; 250 ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു
നഷ്ടം വകവെക്കാതെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾക്കു വേണ്ടിയും വാടക ബസിറക്കാൻ കെ.എസ്.ആർ.ടി.സി ശ്രമം. 250 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. നിലവിൽ സർവീസ് നടത്തുന്ന സ്കാനിയ, ഇലക്ട്രിക് വാടക ബസുകൾ കോർപ്പറേഷന് പ്രതിമാസം വരുത്തുന്ന നഷ്ടം പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. മഹാവോയേജസ് എന്ന മുംബൈ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത 9 സ്കാനിയ ബസുകളും 10 ഇലക്ട്രിക് ബസുകളും ചേർന്ന് കെ.എസ്.ആർ.ടി.സിക്ക് വരുത്തിയ നഷ്ടം ചില്ലറയല്ല. കിലോമീറ്ററിന് 43 രൂപ വാടക എന്ന നിരക്കിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾ […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട്. ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങൾക്ക് നാശമുണ്ടാകും. നിയന്ത്രിത സ്ഫോടങ്ങളാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു. 65 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. അതേസമയം ഫ്ലാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമ ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. ഹോളി ഫെയ്ത്ത് ഫ്ലാറ്റിലെ കെ.കെ നായരാണ് ഹരജിക്കാരൻ. താൻ കൃത്യമായി നികുതി നൽകുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും […]
ജയസൂര്യയും അദിതി റാവുവും എത്തുന്നു സൂഫിയും സുജാതയുമായി
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. സൂഫിയും സുജാതയും എന്ന ചിത്രം നരണിപ്പുഴ ഷാനവാസാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ജയസൂര്യയാണ് നായകന്‍. ബോളിവുഡ് നടി അദിതി റാവു ഹൈദരി ആണ് നായിക. ജാതീയത ചര്‍ച്ചയായ കരി എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും. പ്രജാപതി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായ അദിതി റാവു, ഹൈദരി മണിരത്‌നം ചിത്രങ്ങളായ കാട്ര് വെളിയിതേ, ചെക്കാ ചെവന്ത വാനം എന്നിവയിലും നായികയായിരുന്നു. […]
ഒത്തുകളിക്കാന്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം
തമിഴ്നാട് പ്രീമിയര്‍ ലീഗിലെ അഴിമതിയെ കുറിച്ച് ബി.സി.സി.ഐ അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തേയും ഒത്തുകളിക്കാര്‍ സമീപിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഈ വര്‍ഷം ആദ്യം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് രണ്ടു പേര്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് ബി.സി.സി.ഐയെ താരം അറിയിച്ചത്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ നിന്നാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ടീമിലെ വനിതാ ക്രിക്കറ്റ് കളിക്കാരിലൊരാളോട് […]
സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ
സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്ന സേന ജനങ്ങൾക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അവർക്ക് അങ്ങേയറ്റം ധൈര്യം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ‘സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങൾ ജനങ്ങൾക്ക് സന്തോഷവും ആവേശവും നൽകുന്നുണ്ട്, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. തെറ്റായ കണക്കുകൂട്ടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; അമിത് […]












