India National

രാജസ്ഥാനില്‍ 6 ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 118 ആയി. മുഖ്യമന്ത്രി അശോക് ഗ‍ഹ്‍ലോട്ടാണ് എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ചത്. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ബി.എസ്.പിയുടെ 6 അടക്കം പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണ ചൂണ്ടിക്കാണിച്ചായിരുന്നു അശോക് ഗഹ്ലോട്ട് മുഖ്യമന്ത്രി പദം നേടിയത്. നിലവില്‍ ബി.എസ്.പിയുടെ 6 എംഎല്‍എമാരെയും സ്വന്തം പാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗഹ്ലോട്ട്. എം.എല്‍.എമാരായ രാജേനദ്ര ഗുദ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണ, വാജിബ് അലി, സന്ദീപ് […]

India Kerala

പ്രളയം: തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ

കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധ സംഘത്തെയെത്തിച്ച് പഠനം നടത്തണമെന്ന തന്റെ ആവശ്യം സർക്കാർ അവഗണിച്ചെന്ന് ഇ ശ്രീധരൻ. വിശദമായ പഠനമില്ലാതെ സംസ്ഥാന സർക്കാർ എങ്ങനെ നവകേരളമുണ്ടാക്കുമെന്നും ഇ ശ്രീധരൻ ചോദിച്ചു. കോഴിക്കോട് എന്‍ജിനിയേഴ്സ് ദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്‍. പ്രളയം മനുഷ്യ നിർമ്മിതമാണെന്ന അഭിപ്രായം ഉയരുന്ന പശ്ചാതലത്തിൽ ഇതിനെ കുറിച്ച് പഠിക്കാൻ കേരളത്തിന് പുറത്തുള്ള ഉന്നത സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണമെന്ന തന്റെ നിർദേശം സർക്കാർ അവഗണിച്ചന്ന് ശ്രീധരൻ പറഞ്ഞു. എഞ്ചിനീയർമാർ തൊഴിലിൽ നൈതികത […]

India Kerala

കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി: ചെന്നിത്തല

കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി മാറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു സ്ഥാപനങ്ങളും സി.പി.എമ്മിന് വഴിവിട്ട് സഹായിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് സി.എ.ജി ഓഡിറ്റിങ്ങിനെ എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.

India Kerala

മരട് ഫ്ലാറ്റ് വിഷയത്തിൽ അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കള്‍ യോഗം ചേര്‍‍ന്നു

മരട് ഫ്ലാറ്റ് വിഷയത്തിൽ യോജിച്ചുള്ള അഭിപ്രായരൂപീകരണത്തിനായി യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മരട് ഫ്ലാറ്റ് വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെന്നും ആർ.എസ്.പി അറിയിച്ച സാഹചര്യത്തിലാണ് ആണ് യോഗം വിളിച്ചു ചേർത്തത്. സർവകക്ഷി യോഗത്തിൽ യോജിച്ചുള്ള അഭിപ്രായം ആകും അറിയിക്കുകയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അറിയിച്ചു.

India Kerala

പാലാ പോര്; ജോസ് ടോം പി.ജെ ജോസഫിനെ കണ്ടു

പി.ജെ ജോസഫുമായി യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി ജോസ് ടോം കൂടിക്കാഴ്ചയ്ക്ക് ശേഷം മീഡിയണ്ണിനോട് പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തൽക്കാലത്തേക്ക് മാറ്റി വെച്ച് പ്രചാരണ രംഗത്ത് സജീവമാകാൻ ജോസഫ് ഗ്രൂപ്പും തീരുമാനിച്ചു. രാവിലെ തൊടുപുഴയിലെ വസതിയിൽ എത്തിയാണ് പി.ജെ ജോസഫുമായി ജോസ് ടോം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് പി ജെ ജോസഫ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. നാളെ എ.കെ ആൻറണിക്ക് ഒപ്പം പാലായിൽ […]

Entertainment

സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ; പ്രിയ നടനെക്കുറിച്ചുള്ള ഓര്‍മകളുമായി സുഭാഷ് ചന്ദ്രന്‍

അന്തരിച്ച നടന്‍ സത്താറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. 2017ല്‍ തന്റെ വീട്ടിലെത്തിയ സത്താറിനെക്കുറിച്ചുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവച്ചത്. മികച്ച നടന്‍ മാത്രമല്ല, നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു സത്താറെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ! 2017 നവംബറിലെ പോസ്റ്റ്‌ ഒരിക്കൽക്കൂടി ഓർക്കട്ടെ: രണ്ട്‌ മനുഷ്യർ ഇന്ന്, ഞായറാഴ്ച്ച, അവിചാരിതമായി രണ്ട്‌ അതിഥികൾ എന്റെ ‘ഭൂമി’യിൽ വന്നു.ആദ്യം വന്നത്‌ പഴയ കാലത്തെ നായകനടൻ സത്താർ ആയിരുന്നു. ജയൻ […]

Football Sports

മെസി വീണ്ടും കളത്തിലേക്ക്; ഇന്ന് ബാഴ്സാ ജേഴ്‍സിയില്‍ ഇറങ്ങും

ഒന്നര മാസത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇന്ന് വീണ്ടും കളത്തിലിറങ്ങും. ചാമ്പ്യന്‍സ് ലീഗില്‍ ബെറൂസിയ ഡോട്മുണ്ടിനെതിരെയാണ് മെസി കളിക്കുന്നത്. പരിക്കിന്റെ പിടിയിലായ മെസി കഴിഞ്ഞ 45 ദിവസമായി വിശ്രമത്തിലായിരുന്നു. കോപ്പ ഡെല്‍റേയിലാണ് ബാഴ്സലോണയ്ക്ക് വേണ്ടി അര്‍ജന്റീനന്‍ താരം അവസാനമായി പന്ത് തട്ടിയത്. പരിക്കിനെ തുടര്‍ന്ന് സ്പാനിഷ് ലീഗില്‍ ഇത്തവണ മെസി ബൂട്ട് കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മെസി ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം പുനരാരംഭിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍‌ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് […]

India National

69ാം പിറന്നാള്‍ ദിനത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് മോദി; വൈകിട്ട് അമ്മയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്‍മനാടായ ഗുജറാത്തിലാണ് ഇത്തവണ മോദിയുടെ പിറന്നാളാഘോഷം. ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെ കെവാഡിയയിലുള്ള സര്‍ദാര്‍ സരോവര്‍ ഡാം മോദി സന്ദര്‍ശിക്കുകയും ചെയ്തു. 2017ല്‍ മോദി ഉദ്ഘാടനം ചെയ്ത ഡാം ചരിത്രത്തില്‍ ആദ്യമായി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. 138.68 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം സന്ദര്‍ശിച്ച ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചു. ലോകത്തിലെ ഏറ്റവും […]

India National

മുന്‍ മന്ത്രി കെ.ശിവപ്രസാദ റാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍മന്ത്രിയും മുതിര്‍ന്ന തെലുങ്ക് ദേശം നേതാവുമായ ഡോ.കൊഡേല ശിവപ്രസാദ റാവുവിനെ(72) വീടിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബാനര്‍ജി ഹില്‍സിലുള്ള വീട്ടിലെ മുറിയിലുള്ള ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് റാവുവിനെ കണ്ടെത്തിയത്. റാവു വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ റാവുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് റാവുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം […]

India Kerala

‘മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്’

പാലാരിവട്ടം പാലം നിര്‍മിച്ചത് മന്ത്രിയല്ല ഉദ്യോഗസ്ഥാരാണെന്ന് കെ മുരളീധരന്‍ എം.പി. പാലാരിവട്ടം വിവാദങ്ങളോട് പ്രതികരക്കുകയായിരുന്നു കെ മുരളീധരന്‍. സംഭവത്തില്‍ യു.ഡി.എഫിന് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് പറയുന്നവർ ഒന്നരക്കൊല്ലത്തിന് ശേഷം പല ധാർമികതക്കും മറുപടി പറയേണ്ടി വരും. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണവും സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. പാലത്തിൽ വിള്ളൽ കണ്ടപ്പോഴാണ് ഇക്കൂട്ടര്‍ യു.ഡി.എഫിനെ ഓർത്തത്. ഉദ്ഘാടന സമയത്തൊന്നും ആ ഓർമ്മയില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.