മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയില്‍ നവംബര്‍ 2നും മഹാരാഷ്ട്രയില്‍ നവംബര്‍ 9നും ഭരണ കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 8.94 കോടി ആളുകള്‍ക്കും ഹരിയാനയില്‍ 1.82 കോടി ആളുകള്‍ക്കുമാണ് വോട്ടവകാശമുള്ളത്. ഒപ്പം കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ […]
Author: Tomy Thondamkuzhy
മോട്ടോർ വാഹന ഭേദഗതി നിയമം; സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും
മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ സർക്കാരിന് കുറയ്ക്കാൻ പറ്റുന്ന വകുപ്പുകളിൽ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗതാഗത സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം ചുമതലപ്പെടുത്തി. മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം തീർക്കാനാണ് ഗതാഗത, നിയമ, പൊലീസ് വകുപ്പുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. പരിധി നിശ്ചയിച്ചിട്ടുള്ള നിയമ ലംഘനങ്ങളുടെ പിഴ കുറയ്ക്കും. തുക നിയമവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. നിശ്ചിത പിഴയുള്ള നിയമ ലംഘനങ്ങളിൽ ജനങ്ങളെ […]
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഒക്ടോബര്‍ 21ന് വോട്ടെടുപ്പ്
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24ന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ എം.എല്‍.എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎല്‍എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യ ധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍
പാലായില്‍ ബി.ജെ.പിയും യു.ഡി.എഫും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി.കാപ്പന്‍. ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു. യു.ഡി.എഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയത്. ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.
അഭ്യന്തര ടീമുകള്‍ മാറി ഇന്ത്യന്‍ താരങ്ങള്‍ ; മാറ്റങ്ങള്‍ ഇങ്ങനെ.
വിജയ് ഹസാരെ ട്രോഫിയോടെ ഇത്തവണത്തെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കാനിരിക്കേ തങ്ങളുടെ തട്ടകങ്ങള്‍ മാറ്റി ഇന്ത്യന്‍ താരങ്ങളായ ബരീന്ദര്‍ സ്രാന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍. കഴിഞ്ഞ കുറച്ച് നാളുകളായി അത്ര മികച്ച ഫോമിലല്ലാത്ത ഇടം കൈയ്യന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ പഞ്ചാബില്‍ നിന്ന് തന്റെ തട്ടകം ചണ്ഡീഗഢിലേക്ക് മാറ്റിയപ്പോള്‍, ഓള്‍ റൗണ്ടര്‍ കരണ്‍ ശര്‍മ്മ, വിദര്‍ഭയ്ക്കും, ആന്ധ്ര പ്രദേശിനും വേണ്ടി കളിച്ചതിന് ശേഷം വീണ്ടും റെയില്‍വേസിലേക്ക് തിരിച്ചെത്തി. വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ അവസരം […]
‘നീണ്ട 12 വര്‍ഷങ്ങള്‍… ഒടുവില്‍ ഫെെനല്‍സ് പിറക്കുകയായിരുന്നു’
പുതുമയുള്ള കഥാപശ്ചാത്തലവുമായി പ്രേക്ഷകരിലേക്ക് ഇറങ്ങിയ ഫെെനല്‍സ് ഇന്ന് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. 12 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ആ ചിത്രത്തിന് പിന്നിലെ അറിയാകഥകള്‍, അതിലേക്ക് നയിച്ച ജീവിത യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുന്നു സംവിധായകന്‍ പി.ആര്‍ അരുണ്‍. നാടക സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നിന്നും നവാഗത ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ചിത്രം തന്നെ ഒരു കായിക പ്രാധാന്യമുള്ള സിനിമയാക്കുവാനുള്ള പ്രചോദനമെന്താണ്? അതിനുവേണ്ടി നടത്തിയ ഒരുക്കങ്ങൾ എന്തെല്ലാമാണ്? ഞാൻ ഒരു നാടക പ്രവർത്തകനായിരിക്കെ തന്നെ ശ്രദ്ധയിൽപ്പെട്ട […]
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്. ആദായനികുതി നിരക്കിനെക്കാൾ കുറഞ്ഞ കോർപറേറ്റ് നികുതി ജനവിരുദ്ധമാണ്.രണ്ടാം മോദി സർക്കാർ ഒരടി മുന്നോട്ട് പോകുമ്പോള്‍ മൂന്നടി പിന്നിലേക്ക് പോകുക ആണെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. ഇന്ത്യൻ കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയും പുതിയ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവുമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇത് സാമ്പത്തികമായി കനത്ത ആഘാതം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. നികുതി വരുമാനത്തിൽ പ്രതിവർഷം ഒരു ലക്ഷത്തി 45 […]
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് അമേരിക്കയിലെത്തും
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും. വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകൾ നടത്തുന്നതിനു മികച്ച അവസരമാണ് യുഎസിൽനിന്നു ലഭിക്കുന്നത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി […]
വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും കഴിഞ്ഞു .സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഇസ്രോയുടെ ശ്രമം. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി […]
മന്ത്രി കെ രാജു പങ്കെടുത്ത വന അദാലത്തിൽ പ്രതിഷേധം
മന്ത്രി കെ രാജു പങ്കെടുത്ത പാലക്കാട് ജില്ലാ വന അദാലത്തിൽ ആദിവാസികൾ അടക്കമുള്ളവരുടെ പ്രതിഷേധം. ഭൂമി സംബന്ധിച്ച പരാതികൾ സ്വീകരിക്കുമെന്ന് അറിയിച്ച് ടോക്കൺ നൽകിയെങ്കിലും അവസാന നിമിഷം പരാതികൾ പരിഗണിക്കില്ലെന്ന് അറിയിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഒടുവിൽ പരാതിക്കാരുടെ പ്രതിനിധികള്‍ക്ക് മന്ത്രിയെ കാണാൻ അനുമതി ലഭിച്ചതോടെയാണ് പ്രതിഷേധം താൽക്കാലികമായി ശമിച്ചത്. അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസികളടക്കം പുലർച്ചെയോട് കൂടി അദാലത്തിനായി എത്തിയിരുന്നു. ടോക്കൺ മുൻപേ ലഭിച്ചെങ്കിലും ഇന്നലെയാണ് ഭൂമി സംബന്ധിച്ച പരാതികൾ പരിഗണിക്കില്ലെന്ന നോട്ടീസ് പലർക്കും ലഭിച്ചത്. എന്നാൽ മന്ത്രിയെ […]












