India National

ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോഴ്‌സ്

ഒന്നര ലക്ഷം രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച്‌ ടാറ്റ മോട്ടോഴ്സ.് ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്നിന്റെ ഭാഗമായി ഹെക്സ, നെക്‌സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഇളവ് ലഭിക്കും. എല്ലാ സെഗ്മെന്റ് കാറുകളുടെയും ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപ വരെ ഇളവ് ലഭിക്കും. രാജ്യത്തെ എറ്റവും സുരക്ഷിത കാര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്‌സോണിന് 85,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ടിയാഗോ, […]

India Kerala

മരട് ഫ്ലാറ്റ് വിവാദം ; അഴിമതി വീരന്മാരുടെ കള്ളക്കളികള്‍

കൊച്ചി : മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പിന്നിലുള്ള നിയമലംഘനങ്ങള്‍ മറച്ചുവയ്ക്കാനും വിശ്വാസ്യത നേടിയെടുക്കാനും വേണ്ടി കെട്ടിട നിര്‍മ്മാതാക്കള്‍ പല പ്രമുഖ വ്യക്തികള്‍ക്കും ആദ്യമേ ഫ്‌ളാറ്റുകള്‍ നല്‍കിയത് യഥാര്‍ത്ഥ വിലയുടെ പകുതി പോലും ഈടാക്കാതെയാണെന്നുള്ള സത്യം ഇനിയെങ്കിലും നമ്മള്‍ അറിയണം . ഫ്ലാറ്റ് ഉടമകളുടെ സ്വാധീനം ഉപയോഗിച്ച്‌ നിയമ നടപടികളെ തട്ടിത്തെറിപ്പിക്കാമെന്ന് തുടക്കത്തിലേ തന്നെ നിര്‍മ്മാണ കമ്ബനികള്‍ സ്വപ്നം കണ്ടു . മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അഷറഫിന്റെ ബലത്തിലാണ് നിര്‍മാതാക്കള്‍ മരട് മേഖലയില്‍ ഫ്ലാറ്റ് നിര്‍മാണത്തിനായി സ്ഥലം […]

India Kerala

ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വീട്ടിലേക്ക് മടങ്ങിയ ഭാര്യ വാഹനമിടിച്ചും മരിച്ചു; മകന് പരിക്ക്; കണ്ണീര്‍ തോരാതെ ഈ കുടുംബം

കല്‍പ്പറ്റ: ഭര്‍ത്താവ് മരിച്ച്‌ നിമിഷങ്ങള്‍ക്കകം ഭാര്യ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മകന് അപകടത്തില്‍ ഗുരുതര പരിക്കുമേറ്റു. ഹൃദയാഘാതമുണ്ടായ ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ചു മടങ്ങും വഴിയാണ് കല്‍പറ്റ ടൗണില്‍ വെച്ച്‌ കാറില്‍ ടിപ്പറിടിച്ച്‌ ഭാര്യ മരിച്ചത്. ആശുപത്രിയിലെത്തിച്ച ഭര്‍ത്താവ് കണിയാമ്ബറ്റ വഴിത്തലപറമ്ബില്‍ മുഷ്താക്ക് (55) ചികിത്സയ്ക്കിടെ തന്നെ മരിച്ചിരുന്നു. എന്നാല്‍ മരണ വിവരം അറിയിക്കാതെ ഭാര്യ മൈമൂനയെ (50) വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു ബന്ധുക്കള്‍. കാറില്‍ തിരിച്ചു കൊണ്ടുപോകും വഴിയായിരുന്നു അപകടം. അപകടത്തില്‍ മുഷ്താക്കിന്റേയും മൈമൂനയുടേയും മകന്‍ അന്‍സാര്‍ (20), ബന്ധു ജംഷീര്‍ […]

India National

പുല്‍വാമ മോഡല്‍ ആക്രമണം ഉണ്ടായാല്‍ മാത്രമേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കൂ: ശരദ് പവാര്‍

ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ പുല്‍വാമ മോഡല്‍ ആക്രമണം കൊണ്ട് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടായിരുന്നു. പക്ഷേ പുല്‍വാമ ഭീകരാക്രമണം സാഹചര്യമാകെ മാറ്റി. 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചെന്നും ശരദ് പവാര്‍ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് […]

India Kerala

തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍

സാങ്കേതിക സര്‍വ്വകലാശാലയില്‍ തോറ്റ വിദ്യാര്‍ഥിയെ വിജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീലിന്‍റെ നിയമവിരുദ്ധ ഇടപെടല്‍. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ പ്രത്യേക കമ്മിറ്റിയെ വെച്ച് മാര്‍ക്ക് ദാനം ചെയ്തു വിജയിപ്പിച്ചതിന് തെളിവ്. സര്‍വ്വകലാശാല നിയമങ്ങള്‍ മറികടന്ന് പ്രത്യേക അദാലത്ത് നടത്തിയാണ് വിദ്യാര്‍ഥിക്ക് വേണ്ടി മന്ത്രി ഇടപെട്ടത്. ടി.കെ.എം എഞ്ചിനീയറിങ് കോളജിലെ ബിടെക് വിദ്യാര്‍ഥി ശ്രീഹരിക്ക് ആറാം സെമസ്റ്റര്‍ ഡൈനാമിക്സ് പരീക്ഷക്ക് ലഭിച്ചത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണയത്തിലും ജയിക്കാന്‍ വേണ്ട 45 മാര്‍ക്ക് കിട്ടിയില്ല. ലഭിച്ചത് 32 മാര്‍ക്ക് മാത്രം. വീണ്ടും […]

Cricket Sports

‘പന്ത്’ പുറത്തേക്കെങ്കില്‍ സഞ്ജുവിന് നറുക്ക് വീഴാന്‍ സാധ്യത

മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് താക്കീതുമായ് ചീഫ് സിലക്ടര്‍ എം എസ് കെ പ്രസാദ്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇപ്പോഴും പന്തിനെ തന്നെയാണ് പരിഗണിക്കുന്നതെങ്കിലും പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ ഒരു പിടി താരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെന്നും അവരെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി താരം സഞ്ചു സാംസണിന്‍റെ അടക്കം പേരെടുത്തു പറഞ്ഞാണ് പ്രസാദിന്‍റെ പ്രസ്താവന. ‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെക്കുറിച്ച് സിലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും […]

Entertainment

ജയലളിതയായി കങ്കണ; ‘തലൈവി’ ആകാന്‍ പ്രോസ്‌തെറ്റിക് മേക്ക്അപ്

തമിഴ്നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുമ്പോള്‍ തിരശീലയില്‍ വേഷമിടുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മുന്നൊരുക്കത്തിലാണ് കങ്കണയും അണിയറ പ്രവര്‍ത്തകരും. ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്അപ്പിനെയാണ്. മേക്ക്അപ്പിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. ദ് ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മമ്മി തുടങ്ങിയ ബോളിവുഡ് സിനിമകളെ വന്‍ വിജയമാക്കി തീര്‍ത്തതില്‍ പ്രധാന പങ്കു വഹിച്ച മേക്ക്അപ് രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്. അഭിനേതാവിന്റെ […]

Entertainment

ബാലതാരമായ് ക്യാമറയുടെ മുന്നില്‍ എത്തിയ നിമിഷം; സിനിമയിലെ ആദ്യ രംഗം പങ്കു വെച്ച് വിഷ്ണു ഉണ്ണിക്ക‍ൃഷ്ണന്‍

ബാലതാരമായി സിനിമയിലേക്ക്, അവിടുന്ന് തിരക്കഥാകൃത്തിലേക്കും നായകനിലേക്കും, അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായൊരിടം കണ്ടെത്തിയ താരമാണ് വിഷ്ണു ഉണ്ണിക്ക‍ൃഷ്ണന്‍. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സാന്നിധ്യമായി മാറിയ വിഷ്ണു ആദ്യമായി മൂവി ക്യാമറയുടെ മുന്നിലെത്തിയ രംഗം ഫെയ്സ് ബുക്കിലൂടെ ഷെയര്‍ ചെയ്തതാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ‘ആദ്യമായി മൂവി ക്യാമറയുടെ മുന്നിൽ നിന്ന നിമിഷം. കൂടെ മ്മ്‌ടെ സലിം കുമാറേട്ടനും കാളിദാസും’ എന്ന അടിക്കുറിപ്പോടെ വിഷ്ണു പങ്കുവെച്ച വീ‍ഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. സിബി മലയില്‍ സംവിധാനം […]

Cricket Sports

രാഹുല്‍ ദ്രാവി‍ഡ് ഇടങ്കയ്യന്‍! ഐ.സി.സിയെ പൊങ്കാലക്കിട്ട് ആരാധകര്‍

ക്രിക്കറ്റിലെ അതുല്യരായ താരങ്ങളെ അടയാളപ്പെടുത്തുന്ന ഐ സി സിയുടെ ‘ഹാള്‍ ഓഫ് ഫെയിമിന്റെ’ പേജിലാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ ഇടങ്കയ്യന്‍ ബാറ്റസ്മാനെന്നാണ് പേജില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തില‍ധികം റണ്‍സ് നേടിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച വലങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ഇത്രയും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള ഒരു ഇതിഹാസ താരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തി. […]

India National

യു.പി കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേക്ക്

കടം എഴുതി തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ കിസാന്‍ ഗാട്ടിലേക്ക് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മാര്‍ച്ച്. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 60 മുതല്‍ ഡല്‍ഹി കിസാന്‍ […]