കൊല്ലം പരവൂരിൽ പൊലീസ് അർധരാത്രി വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌ത കേസിലെ പ്രതിയുടെ വീട്ടിലാണ് പൊലീസ് അതിക്രമം നടന്നതായി പരാതി. വനിതാ പൊലീസില്ലാതെയാണ് അര്‍ധരാത്രി പൊലീസ് എത്തിയതെന്നും പരാതിയുണ്ട്.
Author: Tomy Thondamkuzhy
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍
കള്ളനോട്ടടി യന്ത്രവുമായി മുന്‍ ബി.ജെ.പി പ്രാദേശിക നേതാവ് വീണ്ടും പിടിയില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എരാശേരി രാജേഷും കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയുമാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി പിടിയിലായത്. കോഴിക്കോട് ഓമശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസാണ് ഇവരെ പിടികൂടിയത്. യുവമോര്‍ച്ചാ നേതാവായിരുന്ന രാജേഷിനെ 2017 ല്‍ കള്ളനോട്ട് യന്ത്രവുമായി പിടികൂടിയിരുന്നു.
ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ പ്രകാശനം ചെയ്തു
മാധ്യമ – സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ ജീവിതാക്ഷരങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബില്‍ നിന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി. മാധ്യമ -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒ അബ്ദു റഹ്മാന്‍ന്റെ ജീവിതം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയ നിലപാടുകള്‍, ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലെ കുട്ടിക്കാലം.. എല്ലാം പറയുന്ന ആത്മകഥയാണ് ജീവിതാക്ഷരങ്ങള്‍. നിലവില്‍ മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററാണ് ഒ അബ്ദുറഹ്മാന്‍. ഐ.പി.എച്ച് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. […]
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ കപ്പലിന്‍റെ രൂപരേഖ മോഷണം പോയി
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാന വാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖ. കേസില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ നടന്ന മോഷണം അതീവ ഗൗരവതരവും സുരക്ഷാ വീഴ്ചയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾ മോഷണം പോയിരിക്കുന്നത്. ഇവയിൽ അതീവ രഹസ്യ സ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും ഭാഗികമായെങ്കിലും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് […]
പതിറ്റാണ്ടുകൾക്ക് ശേഷം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ്
പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എസ്.എഫ്.ഐ ഒഴികെയുള്ളവരുടെ നാമനിർദ്ദേശ പത്രിക തള്ളിയെങ്കിലും കെ.എസ്.യു, എ.ഐ.എസ്.എഫ് സ്ഥാനാർഥികളുടെ അപ്പീലിൽ വിവിധ സീറ്റുകളിലേക്ക് പത്രിക സ്വീകരിച്ചു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. തള്ളിയ മറ്റ് പത്രികകള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് കോളജിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ യൂണിറ്റ് രൂപീകരിച്ചത്. ഇതോടെയാണ് ഇത്തവണ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മറ്റ് സംഘടനകളും മത്സരിക്കാൻ രംഗത്ത് […]
പാലാരിവട്ടം പാലം അഴിമതി; രാഷ്ട്രീയപരമായി നേരിടാനൊരുങ്ങി യു.ഡി.എഫ്
പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുമ്പോഴും സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡിഎഫ് തീരുമാനം. ഏത് തരത്തിലുള്ള നടപടികളിലേക്കും കടക്കാൻ വിജിലൻസിന് രാഷ്ട്രീയാനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി രാഷ്ട്രീയ നേതൃത്വം അറിയാതെ നടക്കില്ലെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നത്. […]
പാലായില്‍ ഇന്നും നാളെയും നിശബ്ദ പ്രചരണം
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികള്‍ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാര്‍ഥികള്‍. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥികള്‍ കാണും. ഒരിക്കല്‍ കൂടി വീടുകളില്‍ കയറി വോട്ട് ഉറപ്പിക്കാനാവും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ശ്രമം. എല്ലായിടത്തും ഓടിയെത്തിയെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഒരു ദിവസം മുന്നെ പ്രചരണം കൊട്ടി കലാശിച്ചു. പക്ഷേ നിശബ്ദ പ്രചരണത്തിന്റെ രണ്ട് ദിവസങ്ങളിലും സ്ഥാനാർത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്രമമുണ്ടാവില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമും […]
മോട്ടോർ വാഹന ഭേദഗതി നിയമം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. രണ്ടാഴ്ച സംസ്ഥാനത്ത് വാഹന പരിശോധന നിലച്ചതോടെ നിയമ ലംഘകരുടെ എണ്ണമേറിയിരുന്നു. തുടർന്ന് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കി. പിഴത്തുക നേരിട്ട് ഈടാക്കുന്നതിന് പകരം കേസ് കോടതിയിലേക്ക് വിടുകയാണ്. അതിനാൽ പിഴ അടയ്ക്കാൻ സാവകാശം […]
കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്
ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്. മോചന ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് ബോണ്ട്. ഹുറിയത്ത്, നാഷ്ണൽ കോൺഫറൻസ്, പി.ഡി.പി നേതാക്കളടക്കം അഞ്ച് പേർ ബോണ്ടിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ആഗസ്റ്റ് അഞ്ച് മുതൽ ജമ്മു കശ്മീരിൽ മുന്‍ മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലിലാണ്. സി.പി.എം നേതാവ് തിരഗാമി മാത്രമാണ് നിയമനടപടിയിലൂടെ മോചിതനായത്. ശേഷിക്കുന്നവരിൽ ഹുറിയത് നേതാവ് മിർ വായിസ് ഉമർ ഫാറൂഖ്, രണ്ട് നാഷണൽ […]
മരട് വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട്: ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പ് നല്‍കണമെന്ന് ചീഫ് സെക്രട്ടറി
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിധി നടപ്പിലാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. മരട് ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ചീഫ് സെക്രട്ടറി അപേക്ഷിച്ചു. ഫ്ലാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ചും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. വിധി നടപ്പിലാക്കാൻ […]












