India Kerala

മരടിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. സമയ പരിധി നീട്ടാനാവില്ലെന്ന് പൊളിക്കല്‍ നടപടികളുടെ ചുമതലയുള്ള സബ്ബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമയം നീട്ടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ച സമയ പരിധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. അനുകൂല […]

India Kerala

ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയത്- രമേശ് ചെന്നിത്തല

ലാവലിൻ കേസ് മാറ്റി വെപ്പിക്കാനാണ് പിണറായി വിജയൻ ദില്ലിക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. അരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. വൈകുന്നേരം നാല് മണിക്ക് കൺവെൻഷൻ ആരംഭിച്ചെങ്കിലും ഉദ്ഘാടകൻ എത്തിയത് ഏഴ് മണിക്ക്. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആയുധവുമായിട്ടായിരുന്നു ചെന്നിത്തലയുടെ വരവ്. പാലയിലെ തിരിച്ചടി ജനങ്ങൾ നൽകിയ താക്കീതാണെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തലയുടെ ഓർമ്മപ്പെടുത്തൽ. പാലായിൽ നടന്നത് സി.പി.എം […]

India Kerala

ചട്ടം ലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം

ചട്ടംലംഘിച്ച് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി സന്നദ്ധ സംഘടനയുടെ വീട് നിര്‍‌മാണം. സംഘ്പരിവാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസ് ഇന്ത്യ എന്ന സംഘടനയാണ് വ്യാപകമായി ഇത്തരത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ഊരുകൂട്ടത്തിന്റെ സമ്മതവും പഞ്ചായത്തിന്‍റെ അനുമതിയും ഇല്ലാതെ 193 വീടാണ് ഇതുവരെ നിര്‍മിച്ചത്. ചട്ടം മറികടന്ന് നിര്‍മ്മിച്ചതിനാല്‍ വീടുകള്‍ക്ക് പഞ്ചായത്തുകള്‍ കെട്ടിട നമ്പര്‍ നല്‍കിയിട്ടില്ല. 2011ലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ഗോത്രമേഖലയില്‍ അംഗീകൃത ഏജന്‍സികള്‍ വീട് നിര്‍മിക്കണമെങ്കില്‍ ഊരുമൂപ്പന്‍ ഉള്‍പെടെയുള്ളവരുമായി കൂടിയാലോചന നടത്തണം. വീടുകള്‍ ആദിവാസികളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്നതാണെന്ന് ഉറപ്പ് […]

India Kerala

അഞ്ച് മണ്ഡലങ്ങളിലെ മത്സരചിത്രം ഇന്ന് തെളിയും

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണിയോടെ മണ്ഡലങ്ങളിലെ മത്സരചിത്രം തെളിയും. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ 37 പത്രികകളാണ് അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പിൽ അന്തിമ മത്സരചിത്രം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. വൈകിട്ട് മൂന്ന് മണിയോടെ സ്ഥാനാർത്ഥികള്‍ ആരെന്ന് കൂടുതൽ വ്യക്തമാകും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 37 സ്ഥാനാർത്ഥികളാണ് യോഗ്യത നേടിയത്. എറണാകുളമാണ് മുന്നിൽ. 10 സ്ഥാനാർത്ഥികൾ. വട്ടിയൂർക്കാവിൽ എട്ട് പത്രികകൾ അംഗീകരിച്ചു. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി […]

India Kerala

അട്ടപ്പാടിയിൽ പുതിയ ഡാം നിർമ്മിക്കുന്നു; 458 കോടി രൂപ ചെലവ് വരും

അട്ടപ്പാടിയിൽ ഡാം നിർമ്മിച്ച് ജലസേചന പദ്ധതി നടപ്പിലാക്കാൻ വീണ്ടും കേരളത്തിന്റെ നീക്കം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജലസേചന വകുപ്പ് വൻകിട ജലസേചന പദ്ധതി തയ്യാറാക്കുന്നത്. 458 കോടി ചെലവ് വരുന്നതാണ് പദ്ധതി. കാവേരി ട്രിബ്യൂണൽ വിധി പ്രകാരം ഭവാനി പുഴയിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട ജലം ഉപയോഗിയ്ക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി – ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിലൂടെ 2.87 […]

India Kerala

കൊച്ചി-ധനുഷ് കോടി ദേശീയപാത നവീകരണം ഇഴയുന്നതായി പരാതി

കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണം ഇഴയുന്നതായി പരാതി. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ നടന്നു വരുന്ന നവീകരണമാണ് ഇഴഞ്ഞു നീങ്ങുന്നത്. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ വരുന്ന ഭാഗം വളരെ അപകട സാധ്യതയുള്ളതാണ്. ഈ ഭാഗത്തെ നവീകരണങ്ങൾക്ക് തുടക്കമിട്ടിട്ട് രണ്ടു വർഷമായി. എന്നാൽ നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല.ഇതോടൊപ്പം റോഡിന്റെ നിർമാണത്തിന് വേണ്ടി ഇറക്കിയ സാമഗ്രികൾ യാത്രക്കാർക്ക് ഭീഷണിയായി മാറുകയും ചെയ്തിരിക്കയാണ്. ഗതാഗതക്കുരുക്കും പതിവാണ്. പാതയുടെ വീതി കൂട്ടുന്നതിനുള്ള സംരക്ഷണ ഭിത്തി […]

India Kerala

ദേശീയപാത 766; സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്

ദേശീയപാത 766 പൂർണ്ണമായി അടച്ചിടാനുള്ള നീക്കത്തിനെതിരെ വയനാട് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ബി.ജെ.പി അധ്യക്ഷൻ അഡ്വക്കേറ്റ് പി. എസ് ശ്രീധരൻ പിള്ള തുടങ്ങിയവർ ഇന്ന് സമരപ്പന്തലിലെത്തും. രാഹുൽ ഗാന്ധി എം.പി നാളെയാണെത്തുക. ദേശീയപാത 766 ന് പകരം ബദൽ പാതയുടെ സാധ്യത തേടിയ സുപ്രിം കോടതിയെ തങ്ങളുടെ ആശങ്ക അറിയിക്കാനായുള്ള വയനാടൻ ജനതയുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.ഈ മാസം 14ന് കേസ് […]

Association Cultural Entertainment Europe Pravasi Switzerland World

യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..

മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ  മലയാളികളില്‍ […]

Entertainment

വിമര്‍ശകര്‍ക്കുള്ള മറുപടി വര്‍ക്കൌട്ടുമായി; മോഹന്‍ലാലിന്‍റെ വീഡിയോ വൈറല്‍

മോഹന്‍ലാല്‍ മരക്കാര്‍ ലുക്കില്‍ എത്തുന്ന പുതിയ സിനിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷേമിംഗിനിരയായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രം ഉപയോഗിച്ചാണ് താരത്തിന്‍റെ ശരീരത്തെ പരിഹസിച്ച് വ്യക്തിയധിക്ഷേപം എന്ന നിലയ്ക്ക് കാര്യങ്ങള്‍ പ്രചരിച്ചത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജിലും മോഹന്‍ലാലിന്‍റെ ശരീരത്തെയും തടിയെയും വിമര്‍ശിച്ച് ബോഡി ഷേമിംഗ് ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ആണ് പുതിയ ചിത്രങ്ങളും വീഡിയോയും വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ പൊതുവേ ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി താരം […]

Cricket Sports

ആദ്യ ദിനം രോഹിത് ശര്‍മ്മ ഷോ; വലഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്‌ ക്കെതിരായ ആദ്യ ടെസറ്റിലെ ആദ്യ ദിനത്തില്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ അതിശക്തമായ നിലയില്‍. മഴമൂലം അവസാനത്തെ സെഷന്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഇങ്ങനെ, 202/0. സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ(115) സെഞ്ച്വറിയിലേക്ക് കുതിക്കുന്ന മായങ്ക് അഗര്‍വാള്‍(84) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. ഫിലാന്‍ഡറും റബാദയും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ പേസ് പട എറിഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. സ്പിന്നര്‍മാര്‍ക്കും ഇന്ത്യന്‍ ഓപ്പണര്‍മാരെ വിറപ്പിക്കാനായില്ല. ആകാംക്ഷയോടെ നോക്കിയിരുന്നത് […]