ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങൾ ഉദ്ധരിക്കാൻ എളുപ്പമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എളുപ്പമല്ലെന്നും രാജ്ഘട്ടിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോന ചെയ്തുകൊണ്ട് സോണിയ പറഞ്ഞു. ‘ഗാന്ധിജിയെ പേര് എടുക്കുക എന്നത് എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയും ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവർ വിജയിക്കില്ല.’ – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നരേന്ദ്ര […]
Author: Tomy Thondamkuzhy
ഗാന്ധിഘാതകര്‍ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
ഗാന്ധിഘാതകര്‍ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ ആശയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി അവര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിജിയില്‍ നിന്നും രാജ്യത്തെ പിറകോട്ട് നയിക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്ക് പ്രസക്തി കൂടുതലാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ […]
മൂന്നാറില്‍ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി; നടപടി രേണുരാജ് സ്ഥലംമാറുന്നതിന് തൊട്ടുമുമ്പ്
സർക്കാർ ഭൂമി കയ്യേറി നിർമിച്ച മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി. ദേവികുളം സബ് കലക്ടർ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുമ്പാണ് രേണു രാജിന്റെ നടപടി. ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ നല്‍കിയ പട്ടയമാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം റദ്ദാക്കിയത്. മൂന്നാർ ഇക്കാ നഗറിലെ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച നാല് വ്യാജപട്ടയങ്ങളാണ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ദേവികുളം സബ് കലക്ടറായിരുന്ന രേണു രാജ് റദ്ദാക്കിയത്. സർവേ നമ്പർ 912 ഉള്‍പ്പെട്ട രണ്ടരയേക്കർ ഭൂമിയിലാണ് വ്യാജപട്ടയങ്ങള്‍ പതിച്ചു നല്‍കിയിരുന്നത്. […]
തിരുച്ചിറപ്പള്ളിയില്‍ അമ്പത് കോടിയുടെ സ്വര്‍ണ കവര്‍ച്ച
തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ മുഖംമൂടി ധാരികളായ രണ്ടുപേരാണെന്നാണ് സംശയം. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഛത്രം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല
അരൂരിലെ എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്തേക്കില്ല. ശനിയാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവായിരിക്കും പങ്കെടുക്കുക. പ്രധാന ഘടകകക്ഷിയായിട്ടും ബി.ഡി.ജെ.എസ് സജീവമായി രംഗത്തില്ലാത്തതില്‍ ബി.ജെ.പിക്ക് അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ ലഭിച്ച വോട്ട് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഇത്തവണ കിട്ടാൻ സാധ്യത കുറവാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. എന്‍.ഡി.എ മുന്നണിയുടെ ഭാഗമായപ്പോള്‍ ബി.ഡി.ജെ.എസിന് നല്‍കിയ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതൃത്വം പാലിച്ചില്ലെന്ന പരാതി ഉന്നയിച്ചാണ് അരൂരിലെ തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടി സജീവമാകാത്തത്. അതിന് പിന്നാലെയാണ് എസ്.എന്‍.ഡി.പിക്ക് […]
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിങ്
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്. ടോസ് നേടിയ നായകന്‍ വിരാട് കോഹ്‍ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇരുവരും മികച്ച ടച്ചിലാണ്. ലോവര്‍ ഒര്‍ഡറില്‍ നിന്നും ടോപ് ഓഡറിലേക്ക് വിരേന്ദര്‍ സെവാഗ് കടന്നുവന്ന് അത്ഭുതങ്ങള്‍ കാണിച്ച പാരമ്പര്യമുള്ള ടീം ഇന്ത്യക്ക് രോഹിത് ഓപ്പണിങ്ങിലേക്ക് കടന്നുവരുന്നത് മുതല്‍കൂട്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തില്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഓപ്പണറായി ആദ്യം […]
ലോക അത്ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക്; പി.യു ചിത്ര ഇന്നിറങ്ങും
ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനമായ ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 1500 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന മലയാളി താരം പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. വനിതകളുടെ 200 മീറ്ററില്‍ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ ഹാമര്‍ത്രോ, വനിതകളുടെ 200 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനം മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. ഇതില്‍ 200 മീറ്റര്‍ ഫൈനലാണ് ആകര്‍ഷക ഇനം. കഴിഞ്ഞ ദിവസം നടന്ന […]
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; യുപിയില്‍ മരണസംഖ്യ 150 കടന്നു
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം മരണസംഖ്യ 150 കടന്നു. ബിഹാറിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലുമെല്ലാം മഴ തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമായി. കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മഴ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. ബിഹാറില്‍ അന്‍പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പറ്റ്ന നഗരം വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയില്‍ മാത്രം മൂവായിരത്തിൽ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡില്‍ റോഡ്-റെയില്‍ ഗതാഗതം താറുമാറായി. ഇന്ത്യയില്‍ ഇതുവരെ 10 ശതമാനം അധികമഴ […]
പ്രത്യേക പദവി നിരോധിച്ച ശേഷം കശ്മീരില്‍ അറസ്റ്റിലായത് 144 കുട്ടികള്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം 144 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരില്‍ വ്യാപകമായി അറസ്റ്റുകള്‍ നടക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ഡി.ജി.പി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗസ്റ്റ് അഞ്ചിന് ശേഷം 144 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് […]
ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയപരിധി നീട്ടി നല്‍കാനാവില്ല, വൈദ്യുതി,വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കും; നിലപാട് കടുപ്പിച്ച് നഗരസഭ
മരടിലെ ഫ്ലാറ്റ് ഉടമകള്‍ ഒഴിയുന്ന കാര്യത്തില്‍ നിലപാട് കടുപ്പിച്ച് നഗരസഭ. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടിനല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. പുനഃസ്ഥാപിച്ച വൈദ്യുതി,വെള്ളം കണക്ഷനുകൾ നാളെ വിച്ഛേദിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ അറിയിച്ചു. എന്നാല്‍ പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകളും നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ വാടകക്കാർ മാത്രമാണ് ഫ്ലാറ്റുകൾ വിട്ടൊഴിഞ്ഞത്. നാലു ഫ്ലാറ്റുകളിൽ ആയി […]












