India Kerala

വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എം.എം മണി

വോട്ടുകച്ചവടം കോണ്ഗ്രസിന്റെ പണിയെന്ന് എംഎം മണി. പാലായിൽ 7000 വോട്ടിന്റെ കച്ചവടം കോണ്ഗ്രസ് ആർഎസ്എസുമായി നടത്തിയിരുന്നു. അല്ലെങ്കിൽ 10000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുപക്ഷം ജയിക്കുമായിരുന്നു. മുല്ലപ്പള്ളി വിവരം കുറഞ്ഞ കെപിസിസി പ്രസിഡണ്ടെന്നും എംഎം മണി മീഡിയ വണിനോട് പറഞ്ഞു

India Kerala

‘അരൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കും’ ജി.സുധാകരന്‍

അരൂരിൽ ബി.ഡി.ജെ.എസ് – ബി.ജെ.പി തർക്കം മുതലെടുത്ത് ഇടത് മുന്നണി. ബി.ഡി.ജെ.എസ് വോട്ടുകൾ ഇടത് മുന്നണിക്ക് ലഭിക്കുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ധാരണയൊന്നുമുണ്ടായിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ മീഡിയ വണിനോട് പറഞ്ഞു. എൻ.ഡി.യെയുടെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. അരൂരിൽ ബി.ഡി.ജെ.എസ് പ്രചാരണ പരിപാടികളുമായി സഹകരിക്കുന്നതുമില്ല. ഈ തർക്കം മുതലെടുക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 27,753 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ ബി.ഡി.ജെ.എസിന്‍റെ ഭൂരിഭാഗം […]

India Kerala

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് കോടിയേരി

ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയം അല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇത് ബാധിക്കില്ല. മഞ്ചേശ്വരം സ്ഥാനാർഥി ശങ്കർ റെ സ്ത്രീപ്രവശനത്തിന് എതിരായി നിലപാട് എടുത്തില്ലെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

Cricket Sports

സെവാഗിന്റെയും ഗംഭീറിന്റെയും റെക്കോര്‍ഡും തകര്‍ത്തു

വിശാഖപ്പട്ടണം ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒത്തിരി റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ഈ സഖ്യത്തിനായി. അതിലൊന്ന് 15 വര്‍ഷം മുമ്പ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ റെക്കോര്‍ഡാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കായി നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. 2004-05ല്‍ കാണ്‍പൂരില്‍ വെച്ചാണ് സെവാഗും ഗംഭീറും 218 റണ്‍സിന്റെ ഓപ്പണിങ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇന്നത്തെ മത്സരത്തില്‍ 317 […]

Entertainment

ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം കുട്ടികള്‍ പറഞ്ഞു; ഗാനഗന്ധര്‍വ്വനിലെ കഥാപാത്രത്തെക്കുറിച്ച് സുരേഷ് കൃഷ്ണ

രമേശ് പിഷാരടി സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ നടന്‍ സുരേഷ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദ് എന്ന ഗായകനെയാണ് സുരേഷ് അവതരിപ്പിച്ചിരിക്കന്നത്. അത്തരത്തിൽ ഒരു കഥാപാത്രം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ലഭിച്ചതിൽ വളരെയധികം സന്തോഷത്തിലാണ് താനെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഗാനഗന്ധർവ്വൻ അടക്കം തനിക്ക് പുതുമയാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ചത് എല്ലാം മമ്മൂട്ടി ചിത്രങ്ങൾ ആണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പഴശ്ശിരാജയിലെ കൈതേരി അമ്പു, കുട്ടി സ്രാങ്കിലെ ലോനി ആശാന്‍ എന്നിവ […]

Movies

ഇനി കഥ, സംവിധാനം അന്‍സിബ ഹസന്‍

ചലച്ചിത്ര താരം അൻസിബ ഹസൻ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അല്ലു അർജുന്റെ ടെെറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് താരത്തിന്റെ കന്നി സംവിധാന സംരംഭം പ്രേക്ഷകരുമായി പങ്കുവെച്ചത്. മഞ്ഞ് പുതഞ്ഞ മലയുടെ പശ്ചാതലത്തിലുള്ളതാണ് ടെെറ്റിൽ പോസ്റ്റർ. വിവോക്സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസും ബാബു വിസ്മയയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്യുന്നത് നൗഷാദ് ഷരീഫാണ്. 4 മ്യൂസിക്സും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതം.

Cricket Sports

നൂറടിച്ച് അഗര്‍വാളും ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വിശാഖപ്പട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മ്മക്ക് പുറമെ മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടി. അഗര്‍വാളിന്റെ കന്നി സെഞ്ച്വറിയാണിത്. 207 പന്തില്‍ നിന്ന് പതിമൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 100 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ഇത് പത്താം തവണയാണ് രണ്ട് ഓപ്പണര്‍മാരും ഒരു ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 242 റണ്‍സെന്ന നിലയിലാണ്. 138 റണ്‍സുമായി രോഹിതും ക്രീസിലുണ്ട്. ഇന്നലെ വിക്കറ്റ് […]

India National

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത്

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 84 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പട്ടികയിലില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡയും സ്ഥാനാര്‍ഥികളാണ്. സീറ്റുകള്‍ ഹൈകമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഹരിയാനയില്‍ ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിക്കാത്ത രണ്ട് മന്ത്രിമാരെ […]

India Kerala

അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി വിസ നിയമം ഉദാരമാക്കി ഇന്ത്യ

യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഇന്ത്യ. വിസാ നിയമങ്ങൾ ഉദാരമാക്കിയ നടപടി കൂടുതൽ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പ്രമോഷൻ കാമ്പയിനുകളും ഇന്ത്യ ആവിഷ്കരിക്കും. വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വർഷ കാലാവധിയുള്ള […]

India Kerala

വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന; എന്‍.ഡി.എ വോട്ടുചോര്‍ച്ചയുടെ സൂചനയോ?

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കില്ലെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വോട്ട് ചോര്‍ച്ചയുടെ സൂചന നല്‍കുന്നതാണെന്ന് ബിജെപി വിലയിരുത്തല്‍. ബി.ഡി.ജെ.എസുമായുള്ള പ്രശ്നം പരിഹരിക്കാതെ വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാര്‍ഥി അനിയപ്പന്‍ മത്സരിച്ചപ്പോള്‍ 27753 വോട്ടാണ് ലഭിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ കെ.എസ് രാധാകൃഷ്ണന്‍ മത്സരിച്ചപ്പോള്‍ 26250 വോട്ട് എന്‍.‍ഡി.എയുടെ പെട്ടിയില്‍ […]