India Kerala

തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍

തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്വെലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍. ഇന്ന് ആരും പത്രിക പിന്വെലിക്കാന്‍ തയ്യാറായില്ല. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ വിമത സ്ഥാനാര്‍ഥി ഗീതാ അശോകന്‍ മത്സരരംഗത്തുണ്ട്. സമയപരിധി അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പിന്റെി ചിത്രം വ്യക്തമായി. 35 സ്ഥാനാര്‍ഥികളാണ് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്നണിക പുറത്തുനിന്നായി 20 പേര്‍ മത്സര രംഗത്തുണ്ട്. ത്രികോണ മത്സരം നടക്കുമെന്ന് പറയപ്പെടുന്ന മഞ്ചേശ്വരത്ത് ഏഴ് പേര്‍ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന് തലവേദനയായി […]

India Kerala

സാമൂഹ്യമാധ്യങ്ങളിലൂടെയുളള പ്രചാരണം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പാലിക്കണമെന്ന് എറണാകുളം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷക മാധ്വി കടാരിയ. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയുളള സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും കടാരിയ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നിതാന്ത നിരീക്ഷണത്തിലാണ്. കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ ലഭിക്കാത്ത പരസ്യങ്ങളോ വോട്ടഭ്യര്‍ത്ഥനയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇത്തരം പോസ്റ്റുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നിരീക്ഷക ചൂണ്ടിക്കാട്ടി. ജില്ലാ തിരഞ്ഞെടുപ്പ് […]

India Kerala

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി

എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് സര്‍വീസുകളെ ബാധിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ന് 580 സര്‍വീസുകള്‍ മുടങ്ങി. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ മാത്രമേ വെട്ടിക്കുറക്കാവൂ എന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഹൈക്കോടതിയെ അറിയിക്കുമെന്നും ഗതാഗതമന്ത്രി മീഡിയവണിനോട് പറഞ്ഞു. ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ പ്രശ്നത്തില്‍ കര്‍ണാടകവും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും യാഥാര്‍ത്ഥ്യ ബോധ്യത്തോട് നിലപാട് എടുക്കണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. വനത്തിലൂടെയല്ലാതെ ബദല്‍പാത പോലും സാധ്യമല്ല. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബദല്‍പാത 20 കിലോമീറ്ററോളം വനത്തിലൂടെയാണ്. മാത്രമല്ല രാജ്യത്ത് പലയിടത്തും […]

Entertainment

‘’ഈ ബിരിയാണിക്ക് ഇത്ര സ്വാദ് കൂടാന്‍ കാരണം മമ്മൂക്കയുടെ കൈ കൊണ്ട് വിളമ്പിയതുകൊണ്ടാണ്’’

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ബിരിയാണ് വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രങ്ങൾ നടൻ ബിബിൻ ജോർജാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് […]

Cricket Sports

ഡബിളടിച്ച് മായങ്ക് അഗര്‍വാള്‍: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

കന്നി സെഞ്ച്വറി ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 358 പന്തില്‍ നിന്നാണ് അഗര്‍വാള്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 22 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. പതിനൊന്ന് റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ(176) ചേതേശ്വര്‍ പുജാര(6) വിരാട് കോഹ്ലി(20) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡബിള്‍ […]

India Kerala

പാലാരിവട്ടം പാലം അഴിമതി കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി

പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ റിമാന്‍റ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടി. ഇന്ന് രാവിലെയാണ് മുവാറ്റുപുഴ സബ് ജയിലിൽ നിന്നും സൂരജ് ഉൾപ്പടെയുള്ള പ്രതികളെ റിമാൻറ് നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കിയത്. 36 ദിവസമായി ജയിലിൽ കഴിയുന്ന ഇവരെ മുവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിലാണ് ഹാജരാക്കിയത്. തുടർന്നാണ് 17 വരെ റിമാന്റ് നീട്ടി കോടതി ഉത്തരവായത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്ന് […]

India National

കനത്ത മഴ: ബിഹാറും ഉത്തർപ്രദേശും മധ്യപ്രദേശും ദുരിതത്തില്‍

ബിഹാറിലും ഉത്തർപ്രദേശിലും വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മരണസംഖ്യ മധ്യപ്രദേശിൽ 225ഉം ഉത്തർപ്രദേശിൽ 150ഉം കടന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മഴ തുടരുന്നതിനാൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചു. അതിസങ്കീർണമായിരിക്കുകയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിഹാറിലെയും സാഹചര്യം. വരുന്ന രണ്ട് ദിവസം കൂടി മഴ തുടർന്നാൽ രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും. മധ്യപ്രദേശിൽ മരണസംഖ്യ 225 കവിഞ്ഞു. 46,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഈ വർഷം പ്രളയത്തിൽ […]

India National

ഡല്‍ഹി – കത്ര വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഡല്‍ഹി – കത്ര സര്‍വീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. സര്‍വീസ് അഞ്ചാം തിയ്യതി മുതലാണ് ആരംഭിക്കുക. മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സർവീസ് ആരംഭിച്ചതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസിന്റെ ലക്ഷ്യം. 12 മണിക്കൂര്‍ യാത്ര 6 […]

India National

ഭീമ കൊറഗാവ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും ജഡ്ജി പിന്മാറി

ഭീമ കൊറഗാവ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എസ് രവീന്ദ്രഭട്ടാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജഡ്ജിമാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കവെ ബഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറുകയായിരുന്നു. ഹരജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും പിന്നീട് ജസ്റ്റിസ് […]

India National

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയും പരിശോധനയും

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ല. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും വ്യോമസേനാ താവളങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ചാവേറാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.