India National

തൊഴില്‍ ലഭിക്കുന്നില്ല, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു; മോദി സര്‍‌ക്കാറിനെതിരെ ഉദ്ദവ് താക്കറെ

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴില്‍, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ”സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്നത് നമ്മള്‍ പിന്നീട് മനസ്സിലാക്കും. പക്ഷെ ജോലി നഷ്ടപ്പെടുന്നു, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് വ്യക്തമാണ്, അത് നാം അംഗീകരിക്കണം.” ശിവസേന മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു. മുംബൈയിലെ ആരേയ് കോളനിയില്‍ മരം മുറിച്ച സംഭവത്തിലും അവിടെ കാര്‍ […]

India National

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടം മൂന്നിരട്ടി വര്‍ധിച്ചു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)യുടെ കടം മൂന്നിരട്ടി വര്‍ധിച്ചു. 2014 മാര്‍ച്ചില്‍ 91, 409 കോടി രൂപയായിരുന്നു എഫ്.സി.ഐയുടെ കടം 2019 മാര്‍ച്ചില്‍ 2.65 ലക്ഷം കോടി രൂപയായി. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 190 ശതമാനം വര്‍ധനവാണ് അഞ്ചുവര്‍ഷക്കാലത്ത് രേഖപ്പെടുത്തിയത്. 1995 ലെ ഫുഡ് കോര്‍പ്പറേഷന്‍ ആക്‍ട് പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചാണ് എഫ്.സി.ഐയുടെ പ്രവര്‍ത്തനം. നേരത്തെ […]

India National

പ്രചരണച്ചൂടില്‍ മഹാരാഷ്ട്രയും ഹരിയാനയും; എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും രാഷ്ട്രീയ പ്രചരണരംഗം ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയില്‍ നാല് തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിക്കും. ഒക്ടോബര്‍ 14ന് ഫരീദാബാദ് ജില്ലയിലെ ഭല്ലബ്ഗഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ റാലി. ദസറ ആഘോഷത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മഹാരാഷ്ട്രയിലെത്തും. എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ അന്തിമചിത്രമായി. ഇനി രാഷ്ട്രീയ പ്രചരണത്തിന്റെ നാളുകള്‍. ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര […]

India National

ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിമാരെയടക്കം തടങ്കലില്‍ വയ്ക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. ബ്ലോക് ഡിവിഷന്‍ പ്രഖ്യാപിച്ച ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്രം കുറച്ചുകൊണ്ടുവരികയാണ്. ഇന്നലെ രാത്രി കശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് […]

Sports World

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്നിറങ്ങും

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ഇന്നിറങ്ങും. ആദ്യ റൌണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ താരം ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്തും. തായ്‌ലണ്ടിന്റെ ജൂറ്റാമാസ് ജിറ്റ്പോങ്ങാണ് മേരികോമിന്റെ എതിരാളി. ഇന്ത്യയുടെ മഞ്ജു റാണി ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. വെനസ്വേലയുടെ റോജാസ് ടയോണിസിനെ 5-0നാണ് താരം തോല്‍പ്പിച്ചത്,

Movies

ഫഹദ്, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ ടീമിന്‍റെ തങ്കം; സംവിധാനം സഹീദ് അറാഫത്ത്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദ് ഫാസിലും വീണ്ടും നിർമ്മാതാക്കളാവുന്നു. വർക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് ദിലീഷ് പോത്തൻ പുറത്തുവിട്ടു. തങ്കം എന്ന് ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. ഫഹദിനും ജോജു ജോര്‍ജിനുമൊപ്പം ദിലീഷ് പോത്തനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്കരന്റെതാണ് തിരക്കഥ. ക്രൈം ഡ്രാമയാണ് ചിത്രം. അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍റെ […]

Entertainment

ആ രംഗം ഇല്ലെങ്കില്‍ ലൂക്ക ഇല്ല, എന്തിനാണത് വെട്ടിമാറ്റിയത്? വേദനയോടെ സംവിധായകന്‍

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത് ടൊവീനോ തോമസും അഹാനയും നായികാ നായകന്മാരെത്തിയ ലൂക്ക തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ചിത്രത്തിന്റെ ഡി.വി‍.ഡിയില്‍ നിന്നും ഒരു രംഗം മുറിച്ചുമാറ്റിയതിലെ വേദന പങ്കുവെക്കുകയാണ് സംവിധായകന്‍. സെന്‍സര്‍ ബോര്‍ഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ മുറിച്ചുമാറ്റിയതെന്തിനെന്നാണ് സംവിധായകന്‍റെ ചോദ്യം. ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ആ രംഗം മോശമെന്ന് വിലയിരുത്തിയിട്ടില്ല. കവിതയിൽ ഒരു വരി നഷ്ടപ്പെട്ടാൽ, ഒരു വാക്കു നഷ്ടപ്പെട്ടാൽ […]

India Kerala

കൂടത്തായി കൊലപാതകങ്ങള്‍; പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നത് വലിയ വെല്ലുവിളിയെന്ന് ഡിജിപി

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതകങ്ങള്‍ കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനായി ആവശ്യമെങ്കില്‍ വിദേശത്ത് ഡിഎന്‍എ പരിശോധന നടത്തുമെന്നും ഡിജിപി പറഞ്ഞു. കൂടത്തായി കൊലപാതക പരമ്ബരയില്‍ മുഖ്യ പ്രതി ജോളി പിടിയിലായെങ്കിലും അന്വേഷണ സംഘം വെല്ലുവിളി നേരിടുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള കൊലപാതകങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്രീയ അടിത്തറ ഉണ്ടാക്കുകയാണ് പ്രധാന വെല്ലുവിളി. പൊട്ടാസ്യം സയനൈഡിന്‍റെ അംശം മൃതദേഹങ്ങളില്‍ ഒരാഴ്ചയില്‍ […]

India Kerala

നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് കൈമാറും

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈമാറും.കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 82,26,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും ടി.എന്‍. പ്രതാപന്‍ എം.പി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുടുംബ […]

India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം തീവ്രവാദിയെ വധിച്ചു. ചൊവ്വാഴ്​ച രാവിലെ അവന്തിപുരയിലാണ്​ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്​.വെടിവെപ്പില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ച​ു. പ്രദേശത്ത്​ ഏറ്റുമുട്ടല്‍ തുടരുകയാണ്​. ഏതുഗ്രൂപ്പിലുള്ള തീവ്രവാദികളാണ്​ ആക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.