എൻ.എസ്.എസിന്റെ എതിർപ്പ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയാവും. ശരിദൂര നിലപാടിലൂടെ യു.ഡി.എഫ് ആഭിമുഖ്യം പരസ്യമായി പ്രഖ്യാപിക്കുകയാണ് സംഘടന നേതൃത്വം ചെയ്തിരിക്കുന്നത്. എൻ.എസ്.എസിന് തൽക്കാലത്തേക്ക് മറുപടി നൽകേണ്ടെന്നാണ് സി.പി.എമ്മിലെ ധാരണ. ശബരിമല വിഷയത്തിന് പിന്നാലെയായിരുന്നു സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് എൻ.എസ്.എസ് നിലപാട് മാറ്റിയത്.ലോകസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ സംഘടന നേതൃത്വം പരസ്യമായി രംഗത്ത് വരുകയും ചെയ്തു.ഈ നിലപാടിൽ നിന്ന് ഒട്ടും പിന്നോട്ട് പോയിട്ടില്ലെന്ന പ്രത്യക്ഷ സൂചനയാണ് സർക്കാറിനെ കടന്നാക്രമിച്ചുളള എൻ.എസ്.എസിന്റെ പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. സവര്‍ണ – അവര്‍ണ ചേരിതിരിവ് […]
Author: Tomy Thondamkuzhy
മരട് ഫ്ലാറ്റ്; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. കമ്പനികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫെയ്സ് എഞ്ചിനീയറിംഗ്, ചെന്നൈ […]
റഫാല്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയിലെ എയര്‍ബേസുകളിലേക്ക്
ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന നാല് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളായ അംബാല, ഹഷിമാര എയര്‍ബേസുകളിലേക്കാകും മാറ്റുക. അതിനൂതന സാങ്കേതികവിദ്യയില്‍ എത്തുന്ന റഫേലില്‍ നിരവധി ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകും. ചൈനക്കും പാകിസ്താനും മേല്‍ ഇന്ത്യക്ക് മേധാവിത്വം നല്‍കാന്‍ റഫാലിന് കഴിയുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. പാകിസ്താന്‍ ചൈന രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ അംബാലയിലും പശ്ചിമബംഗാളിലെ ഹഷിമാരയിലുമാണ് നാല് റഫേല്‍ യുദ്ധവിമാനങ്ങളും ഉണ്ടാകുക. ഇപ്പോള്‍ കൈമാറിയത് ആര്‍.ബി 001 റഫാല്‍ യുദ്ധവിമാനമാണ്. പുതിയതായി ചുമതലയേറ്റ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ […]
സ്വത്ത് തര്‍ക്കം; ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു
ഇടുക്കി രാജകുമാരിയില്‍ സ്വത്തുതർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. കുരുവിളാസിറ്റി, മുണ്ടോംകണ്ടത്തിൽ റെജിമോനാണ് മരിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് റെജിമോനും സഹോദരന്‍ സജീവനും തമ്മില്‍ നടന്ന സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായാത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇന്നലെ പകൽ ഇതുമായി ബന്ധപ്പെട്ട് സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹനെ റെജിമോൻ മർദിച്ചു എന്നാണ് വിവരം. ഇത് ചോദിക്കാൻ വീട്ടിൽ എത്തിയ സജീവനുമായി റെജിമോൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. […]
പ്ലാസ്റ്റിക് മുക്ത ഭാരത്തിന് ആഹ്വാനമറിയിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ ദസഹറക്ക് പുതിയ രാവണന്‍
ദസഹറ ആഘോഷപ്പൊലിമക്ക് മാറ്റുകൂട്ടാനായി രാംലീല മൈതാനിയില്‍ ഇത്തവണ പുതിയൊരു രാവണന്‍ കൂടി. ഡല്‍ഹി പ്ലാസ്റ്റിക് മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ തിന്‍മയുടെ പ്രതീകങ്ങളിലൊന്നാക്കിയത്. ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ നടന്ന ദസഹറ ആഘോഷത്തില്‍ പതിവ് തെറ്റിച്ച് പടക്കങ്ങള്‍ ഇല്ലാത്ത കോലങ്ങള്‍ക്കായിരുന്നു തീകൊടുത്തത്. മാഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ആറെണ്ണം നിരോധിച്ച് ഉത്തരവിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരുന്നതായും എന്നാല്‍ വ്യാവസായിക മേഖലയില്‍ ഈ തീരുമാനം […]
കെ.എസ്.ആര്‍.ടി.സിയിൽ പ്രതിസന്ധി തുടരുന്നു; ഇന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയേക്കും
താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്നു. അവധി ദിനങ്ങൾ അവസാനിച്ചതോടെ ഇന്ന് കൂടുതൽ സർവീസുകൾ റദ്ദാക്കാനാണ് സാധ്യത. ബദൽ സംവിധാനമെന്ന നിലയിൽ താൽക്കാലിക ഡ്രൈവർമാരെ ഒരു ദിവസത്തേക്ക് ജോലിക്ക് വീണ്ടും നിയമിച്ചു. എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുളള പ്രതിസന്ധി കെ.എസ്.ആര്‍.ടി.സിയിൽ തുടരുകയാണ്.ഇന്നലെ 1300ലേറെ സർവീസുകൾ സംസ്ഥാനത്തൊട്ടാകെ റദ്ദാക്കിയിരുന്നു.അവധി ദിവങ്ങളിൽ സാധാരണയായി 500 മുതൽ 800 വരെ സർവീസുകൾ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറക്കാറുണ്ട്.ഇതിന് പുറമേയാണ് ഡ്രൈവർ ക്ഷാമത്തെ തുടർന്നാണ് കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നത്.ഷെഡ്യൂളുകൾ മുടങ്ങിയത് ഏറ്റവുമധികം […]
പൂതനാ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം
പൂതനാ പരാമർശം സജീവമായി നിലനിർത്താൻ യു.ഡി.എഫ് നീക്കം. ഇന്ന് അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ നടക്കും. മന്ത്രി ജി.സുധാകരന്‍ ക്ലീന്‍ ചിറ്റ് നൽകി കളക്ടറുടെ റിപ്പോർട്ട് വന്നെങ്കിലും പിന്നോട്ടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. മന്ത്രി മാപ്പ് പറയാതെ വിഷയം അവസാനിപ്പിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഇലക്ഷൻ വരെ പൂതനാ പരാമർശം സജീവമായി നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. ഇന്ന് ഉച്ചക്ക് ശേഷം അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. […]
ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശം; മോഹന്‍ ഭാഗവതിനെതിരെ പ്രതിപക്ഷം
ആൾക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം. പദത്തിലാണോ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ ആണോ ആർഎസ്എസിന് ആശങ്ക എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ കാലത്താണ് ആൾക്കൂട്ട ആക്രമണം വർദ്ധിച്ചെന്ന് സിപിഐ കുറ്റപ്പെടുത്തി. ആൾക്കൂട്ട ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് പറയാൻ മോഹൻ ഭാഗവത് തയ്യാറാകണമെന്ന് എ.ഐ.എം.ഐ.എം ആവശ്യപ്പെട്ടു. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയിലായിരുന്നു ആൾക്കൂട്ട ആക്രമണം എന്ന പദം ഉപയോഗിക്കരുതെന്നും അത് ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമുള്ള മോഹൻ ഭഗവതിനെ പ്രസ്താവന. ആൾക്കൂട്ട […]
കൂടത്തായിയിലെ കൂട്ടമരണം; വാസ്തുദോഷമാണ് കാരണമെന്ന് ജോളി പറഞ്ഞതായി വെളിപ്പെടുത്തല്‍
കൂടത്തായി പൊന്നാമറ്റം വീട്ടിലെ മരണം സംബന്ധിച്ച് അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാനും ജോളി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. വാസ്തുദോഷമാണ് വീട്ടിലെ ദുര്‍മരണത്തിന് കാരണമെന്നാണ് ജോളി പ്രചരിപ്പിച്ചിരുന്നതെന്ന് അയല്‍ വാസികള്‍ പറയുന്നു. ഇങ്ങിനെയാണ് ജോളി അയല്‍വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു.
ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍
കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളി, ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ […]











