ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ ആരും അറിയാത്തൊരു പേരുണ്ട്. ഈങ്ക്വിലാബ് ശ്രീവാസ്തവ. അമ്മയുടെ ദേശഭക്തി കാരണം ജനിക്കുംമുമ്പേ തനിക്ക് ലഭിച്ച പേരിന്‍റെ രസകരമായ ചരിത്രം വിവരിക്കുകയാണ് ബിഗ് ബി. ‘ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു ഞാന്‍ ജനിച്ചത്. പ്രക്ഷോഭങ്ങള്‍ കൊഴുക്കുന്നതിനിടെ എട്ട് മാസം ഗര്‍ഭിണിയായ അമ്മ തേജി ബച്ചന്‍ ഒരുപാട് റാലികളില്‍ പങ്കെടുത്തു. പക്ഷെ, അത് ആരും അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഗര്‍ഭിണിയായ അമ്മയെ കാണാനില്ലെന്ന് അറിഞ്ഞ വീട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ഒരു റാലിക്കിടെ അമ്മയെ […]
Author: Tomy Thondamkuzhy
തന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടക്കുമെന്ന് ഹര്‍ഭജന്‍ സിങ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അശ്വിനാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെക്കും കപില്‍ ദേവിനും ഹര്‍ഭജനും ശേഷം നാലാം സ്ഥാനത്താണ് അശ്വിന്‍. 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 350 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. അതേസമയം വേഗത്തില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്. നിലവിലെ ഫോം […]
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചില്‍; രണ്ട് തൊഴിലാളികളെ കാണാതായതായി സംശയം
കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്റോഡിലുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയപാത നിർമാണ തൊഴിലാളികളായ രണ്ടുപേരെ കാണാതായതായി സംശയം. തമിഴ്നാട് സ്വദേശികളാണ് മണ്ണിനടിയിൽ പെട്ടതെന്നാണ് സംശയം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. രണ്ട് മാസം മുമ്പ് വലിയ മലയിടിച്ചിൽ ഉണ്ടായ അതെ സ്ഥലത്താണ് കനത്ത മഴയെ തുറന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ദേശീയപാത നിർമാണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികൾ കമൽ അഗസ്റ്റിൻ, ഉദയൻ എന്നിവരെയാണ് കാണാതായത്. ഇരുവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. […]
‘പ്രസംഗിക്കുന്ന കാര്യങ്ങള്‍ ഭഗവത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രക്ഷപ്പെടും’
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തുള്ളുവെന്ന് ദിഗ്‍വിജയ് സിങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ അണികളെ സംബോധന ചെയ്യുന്നതിനിടയിലാണ് രാജ്യത്ത് മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ച് ഭഗവത് സംസാരിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം ഉപയോഗിക്കരുതെന്നും ഭഗവത് പറയുകയുണ്ടായി. ഗാന്ധിയെ പോലെ സ്നേഹത്തെ കുറിച്ചും ഐക്യത്തെ […]
മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമെന്ന് സൂചന
മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഫ്ലാറ്റ് നിർമാണത്തിൽ വ്യാപകമായ നിയമലംഘനം നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന. മരടിലെ ഫ്ലാറ്റുകൾ കായലും ചതുപ്പും നികത്തിയാണ് നിർമ്മാണം നടത്തിയതെന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. അനധികൃതമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാരായ അഷറഫ്, ആന്റണി […]
നിശബ്ദരാക്കാനാവില്ല; പ്രധാനമന്ത്രിക്ക് വീണ്ടും കത്ത്
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രറ്റികള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് സാമൂഹ്യ-സിനിമാ-അക്കാദമിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞു. ചരിത്രകാരി റോമില ഥാപര്‍, ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, അശോക് പിന്റെ, തുടങ്ങി 180 ഓളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹത്തിലുള്ള അനീതിക്കെതിരെ വായ മൂടിക്കെട്ടാതെ, തങ്ങളുടെ ചുമതല നിര്‍വഹിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എഴുതിയത് ഗുരുതരമായി കാണേണ്ട കാര്യമാണ്. ജനങ്ങളെ നിശബ്ദരാക്കുന്ന നടപടിക്കെതിരെ ശബ്ദമുയര്‍ത്തുക […]
പാലാരിവട്ടം പാലം അഴിമതി; സൂരജിന് ജാമ്യമില്ല,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി
പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോളിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാലത്തിന് ബലക്ഷയമുണ്ടന്ന് പ്രഥമദ്യഷ്ടാ ബോധ്യമാണെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പാലാരിവട്ടം മേൽപാല അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് ,രണ്ടാം പ്രതി കേരള […]
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ തകര്‍ത്ത് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകര്‍ത്ത് കേരളം. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് പുറത്തായി. ഒരുഘട്ടത്തില്‍ രണ്ടിന് 159 റണ്‍സെന്ന നിലയിലായിരുന്ന ഛത്തീസ്ഗഡ് പിന്നീട് തകരുകയായിരുന്നു. നാലു വിക്കറ്റെടുത്ത എം.ഡി നിധീഷും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കെ.എം. ആസിഫ് എന്നിവരാണ് ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടത്. ജിവാന്‍ജോത് സിങ് (56), അഷുതോഷ് സിങ് (77) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഛത്തീസ്ഗഡിന് വിജയത്തിലെത്താനായില്ല. […]
പ്രേക്ഷകര്‍ കാത്തിരുന്ന വീഡിയോ എത്തി; ഗിരീഷ് ഗംഗാദരന്‍റെ ക്യാമറയുമായുള്ള ഓട്ടം ഹിറ്റ്!
പ്രേക്ഷകരെ ജല്ലിക്കെട്ടിനു പിന്നാലെ ലിജോ ജോസ് ഓടിച്ചപ്പോള്‍ ക്യാമറയും തൂക്കി ഓടിയ ഗിരീഷ് ഗംഗാദരനെ എല്ലാവരും തിരഞ്ഞിരുന്നു. സിനിമയുടെ ജീവനായ വിഷ്വലുകള്‍ കാഴ്ചക്കാരെ അത്രയധികം സ്വാധീനിച്ചിരുന്നു. വളരെയധികം കായികാധ്വാനമുള്ള ചിത്രീകരണമായിരുന്നു ജല്ലിക്കെട്ടിന്‍റേത്. പോത്ത് ഓടുന്നു, പോത്തിന്‍റെ പിന്നാലെ ഓടുന്നു, പോത്ത് ഓടിക്കുന്നു! ചുരുക്കം പറഞ്ഞാല്‍ ഗിരീഷ് ഗംഗാദരന് ഓട്ടമൊഴിഞ്ഞ് നേരം കിട്ടിയിട്ടുണ്ടാകില്ല. റേസിങ് താരത്തെ ഗിരീഷ് ഓടിത്തോല്‍പ്പിക്കുന്ന ട്രോളുകള്‍ വരെ സമൂഹ്യ മാധ്യമങ്ങളില്‍ ഇറങ്ങിയിരുന്നു. ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ കാണാനുള്ള ആരാധകരുടെ കാത്തിരപ്പിന് വിരാമമിട്ടുകൊണ്ടാണ് ഇന്ന് അണിയറ […]
പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
പാലാരിവട്ടം മേല്‍പാല അഴിമതി കേസില്‍ ടി ഒ സൂരജ് ഉള്‍പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനായ ഒന്നാം പ്രതി സുമിത് ഗോയല്‍ സമര്പ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പാലം അഴിമതി കേസിലെ ഒന്നാം പ്രതി കരാർ കമ്പനി എം.ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് […]












