India Kerala

ഇതാ കോന്നിയുടെ മകന്‍; ആവേശം വിതറി ജനീഷ്, ഹൃദയം നല്‍കി ജനങ്ങള്‍

കോന്നി > കോന്നിയുടെ വിധിയെഴുത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം സമഗ്രതയോടെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുള്ള ചുരുങ്ങിയ നാളുകള്‍കൊണ്ട് മണ്ഡലമാകെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നെഞ്ചേറ്റി. കനത്ത മഴയത്തും തിങ്ങിനിറഞ്ഞ സദസോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് ചേര്‍ന്ന മണ്ഡലം കണ്‍വന്‍ഷനാണ് തുടക്കം ആവേശകരമാക്കിയത്. തൊട്ടടുത്ത മൂന്ന് ദിവസംകൊണ്ട് മണ്ഡലത്തിലെ മുഴുവന്‍ മേഖല കണ്‍വന്‍ഷനും ചേര്‍ന്നു. 11 പഞ്ചായത്തുകളില്‍ 25 മേഖല കമ്മിറ്റികള്‍ രൂപീകരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം വിപുലീകരിച്ചിരിക്കുന്നത്. 212 ബൂത്തുകളിലും കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. […]

Sports World

ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ ഗംഭീര സമാപനം

ദോഹ: പത്തുനാള്‍ നീണ്ടുനിന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ സമാപനമായി . അവസാനത്തെ നാളുകളില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്‍ണമവുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ ഇടം നേടി . 11 വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ അമേരിക്ക ആകെ 29 മെഡലുകള്‍ സ്വന്തമാക്കി . 11 മെഡലുകളുമായി കെനിയയും 12 മെഡലുകളുമായി ജമൈക്കയും തൊട്ടുപിന്നിലെത്തി . ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ആതിഥേയരായ ഖത്തറിന് രണ്ടു മെഡലുകളാണുള്ളത്. ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും […]

Kerala

ഷാജുവിനെ മാപ്പ് സാക്ഷിയാക്കിയേക്കും

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. മാപ്പുസാക്ഷിയാക്കാന്‍ ഓഫറുണ്ടോ എന്ന ചോദ്യത്തോട് അതൊക്കെ രഹസ്യസ്വഭാവമുള്ള കാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് പറയാമെന്നും ഷാജു മീഡിയവണിനോട് പറഞ്ഞു. ജോളി തന്‍റെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയോയെന്ന് സംശയമുണ്ട്. 62,000 രൂപ ശമ്പളം ഉണ്ടെന്നാണ് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ ജോളിയുടെ സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഷാജു ഒഴിഞ്ഞ് മാറുകയായിരുന്നു.

India Kerala

ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വഷണം പുരോഗമിക്കവെ, പ്രദേശത്ത് നടന്ന മറ്റൊരു മരണത്തിൽ കൂടി ദുരൂഹത ആരോപിച്ച് നാട്ടുകാർ. പുതിയ സംഭവങ്ങളുടെ പശ്ചാതലത്തിൽ ജോളിയുടെ അയല്‍വാസിയുടെ മരണത്തിലാണ് നാട്ടകാർ ദുരൂഹത ആരോപിക്കുന്നത്. ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം സംഭവിച്ചത് രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസിയായ സുരാസു മീഡിയവണിനോട് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിശദമായി അന്വേഷിക്കണമെന്നും സുരാസു ആവശ്യപ്പെട്ടു.

India Kerala

ജോളിയുടെ നീക്കം ആദ്യം പൊളിച്ചത് റോജോ; ക്രൈംബ്രാഞ്ച് വിളിപ്പിച്ചു, സിലിയുടെ ബന്ധുക്കളെത്തി

കോഴിക്കോട്: കേരളക്കര ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് കൂടത്തായി കൂട്ട മരണങ്ങള്‍. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമുണ്ട് എന്ന സംശയത്തില്‍ തുടങ്ങിയ കേസിന്റെ അന്വേഷണം ഇപ്പോള്‍ ആറ് പേരുടെ മരണത്തിലാണ് എത്തിയിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ നില്‍ക്കാത്ത അത്ര ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് തെളിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനിച്ചു. മാത്രമല്ല, മരിച്ച ലിസിയുടെ കുടുംബങ്ങളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. കൂടാതെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയെയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ജോളിയുടെ നീക്കത്തില്‍ സംശയമുണ്ടെന്ന […]

Entertainment

‘അതിര്‍ത്തിയില്‍ പോയി കാവല്‍ കിടക്കാതെ ഇവിടൊരു ബിരിയാണിക്കട തുടങ്ങിക്കൂടായിരുന്നോ?’

ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍ 06ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. പട്ടാളക്കാരനായ ടൊവിനോ നാട്ടിലെത്തുന്നതും നാട്ടുകാരുടെ പ്രതികരണവുമാണ് ടീസറിലുള്ളത്. സംയുക്ത മേനോനാണ് സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിച്ചു. കൈലാസ് മേനോന്‍റേതാണ് സംഗീതം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സലീം കുമാര്‍, പി.ബാലചന്ദ്രന്‍, സരസ ബാലുശ്ശേരി, […]

Cricket Sports

രഹാനെക്ക് ഇനി പുതിയ ഇന്നിങ്സ്

അച്ഛനായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഭാര്യക്കും പെൺകു‍ഞ്ഞിനുമൊപ്പമുള്ള ചിത്രം താരം തന്റെ ഔദ്യോഗിക ട്വിറ്റർ, ഇന്റസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടത്. സച്ചിൻ ഉൾപ്പടെയുള്ളവർ കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഇന്ത്യയുടെ ടെസ്റ്റ് ഇലവനിലുണ്ട് രഹാനെ. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന്റെ ലീഡ് നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ, ഐ.സി.സിയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.

India National

കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കും

കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം നീക്കുക. കശ്മീരില്‍ തടവിലുള്ള നേതാക്കളെ ഉപാധിരഹിതമായി വിട്ടയച്ചാലേ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനോടുള്ള വിയോജിപ്പ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.

India National

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം; രാഹുലിന്റെ വിദേശയാത്രാ വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കള്‍

സുപ്രധാനമായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ യാത്രകളിലാണെന്ന നിരന്തര റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ടെന്നും ഒരു വ്യക്തിയുടെ സ്വകാര്യതയെ പൊതുജീവിതവുമായി ഒരിക്കലും ബന്ധിപ്പിക്കരുതെന്നും കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ സംബന്ധിച്ച് നിരന്തരമായി ചോദ്യമുന്നയിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്- ‘ഇന്ത്യൻ ജനാധിപത്യ […]

India National

സ്വിസ് ബാങ്ക് നിക്ഷേപം; ആദ്യ ഘട്ട വിവരങ്ങള്‍ കെെമാറി

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളപണം കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ഇത് ആദ്യമായാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍റ് തയ്യാറാകുന്നത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടള്ളതില്‍ കൂടുതലുമെന്നാണ് വിവരം. അന്താരാഷ്ട്ര വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തില്‍ സ്വിറ്റ്സര്‍ലന്‍റിലെ ഫെഡറല്‍ ടാക്സ് അ‍ഡ്മിനിസ്ട്രേഷനുമായി ഒപ്പുവെച്ച 75 രാജ്യങ്ങള്‍ക്കാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറിയത്. കര്‍ശന ഉപാധികളോടെയാണ് വിവരങ്ങളുടെ […]