കൊച്ചിയിൽ ഇടപ്പള്ളിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്ന യുവതി പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. (woman arrested kochi robbing gold astrologer) കഴിഞ്ഞമാസം 26ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം ജ്യോതിഷം നോക്കാൻ ഉണ്ടെന്നു പറഞ്ഞ് കൊല്ലം സ്വദേശിയായ ജോത്സ്യനെ വിളിച്ചു വരുത്തുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് ജ്യോത്സ്യനുമായി സൗഹൃദം […]
Author: Tomy Thondamkuzhy
ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു
ദമ്മാമിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ പനോരമ ഓണാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോക കേരള സഭാംഗം ആൽബിൻ ജോസഫ് ഓണ സന്ദേശം നൽകി. പനോരമ പ്രസിഡണ്ട് അനിൽ മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ റോയി കുഴിക്കാല, സുബൈർ ഉദിനൂർ, ബിനു മരുതിക്കൻ, ബിനു പി ബേബി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടുടെയും മുതിർന്നവരുടെയും ഭാരതനാട്യം, നാടൻ നൃത്തം, സിനിമാറ്റിക് നൃത്തം, തിരുവാതിര, ഗാനമേള തുടങ്ങി വിവിധ കലാ പരിപാടികളും അരങ്ങേറി. […]
GST അടച്ചില്ല; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം
ജി എസ് ടി അടക്കാത്തതിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജൻസ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരിൽ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ട്രഷറിയിൽ അടച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് ലഭിച്ച 63 കോടിയിലും പരിശോധന നടത്തും.(GST not paid; Inquiry against Sri Padmanabha Swamy Temple) ജിഎസ്ടി നിലവിൽ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി […]
‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു. ‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ […]
അമേരിക്കൻ മുങ്ങിക്കപ്പലുകളെ കുടുക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി; ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്
സാങ്കേതിക തകരാർ മൂലം ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലാണ് അപകടത്തിൽ പെട്ടത് എന്ന് ബ്രിട്ടീഷ് ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുകെ മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, ചൈന ഈ റിപ്പോർട്ടിനെ തള്ളി. ഓഗസ്റ്റ് 21നാണ് അപകടം നടന്നതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതികത്തകരാറുണ്ടായ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീർന്ന് അത് കൂട്ടമരണത്തിലേക്ക് നയിക്കുയായിരുന്നു. യുഎസ് മുങ്ങിക്കപ്പലിനെ കുടുക്കാൻ ചൈനീസ് നാവികസേന സ്ഥാപിച്ച കെണിയിൽ കുടുങ്ങിയായിരുന്നു […]
വന്ദേഭാരത് സ്ലീപ്പർ ഉടനെത്തും; 857 ബെര്‍ത്തുകൾ, ഓരോ കോച്ചിനും മിനി പാന്‍ട്രി: ചിത്രങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രി
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൺസെപ്റ്റ് ട്രെയിൻ – വന്ദേ ഭാരത് (സ്ലീപ്പർ പതിപ്പ്) ഉടൻ വരുന്നു. വിശാലവും സൗകര്യപ്രദവുമായ ബർത്തുകൾ, തെളിച്ചമുള്ള ഇന്റീരിയർ, അത്യാധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ വന്ദേഭാരത് സ്ലീപ്പറിന്റെ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്- ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു .(Vandebharat sleeper coming soon) വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ഫസ്റ്റ് ലുക്ക്. 823 യാത്രക്കാര്‍ക്ക് വേണ്ടി 857 ബെര്‍ത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 34 […]
‘അണികളുടെ വികാരം മാനിച്ചാണ് തീരുമാനം’; ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ
ബിജെപിയുമായി സഖ്യമില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡിഎംകെ. അണികളുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി പഴനിസ്വാമി പ്രതികരിച്ചു.അണ്ണാ ഡിഎംകെ മുന്നണിയിലേയ്ക്ക് കൂടുതൽ പാർട്ടികൾ വരും.കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി അണ്ണാ ഡിഎംകെ എംഎൽഎമാർ ചർച്ച നടത്തിയിരുന്നു.മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളായിരുന്നു എംഎൽഎമാരുടെ ചർച്ചയെന്നും എടപ്പാടി പഴനി സാമി വ്യക്തമാക്കി. ബിജെപിയുമായുള്ള നാലുവർഷത്തെ ബന്ധം അവസാനിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു പളനിസ്വാമി വിഷയത്തിൽ വ്യക്തത വരുത്തിയത്. സഖ്യം വിടാനുള്ള തീരുമാനം രണ്ടുകോടി പാർട്ടി കേഡർമാരെ കണക്കിലെടുത്തായിരുന്നെന്നു പളനിസ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ജയലളിതയ്ക്കും, […]
കരുവന്നൂർ തട്ടിപ്പ്; വായ്‌പ അടച്ചവരുടെ ആധാരം ഇ ഡി തിരികെ നൽകണം; ഹൈക്കോടതി
കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം.ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.(ED Hits back in Karuvannur Bank Case) ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും […]
4*400 മീറ്റർ റിലേയിൽ മലയാളി പുരുഷ മേധാവിത്വം; മലയാളി വനിതകൾ പേരിനു മാത്രം
ഇന്ത്യയുടെ 4×400 മീറ്റർ റിലേ ടീമിൽ 1984 ൽ തുടങ്ങിയ മലയാളി വനിതകളുടെ ആധിപത്യം അവസാനിക്കുമ്പോൾ പുരുഷന്മാർ സർവാധിപത്യത്തിലേക്കു കുതിക്കുകയാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ. വിസ്മയ മാത്രമായിരുന്നു മലയാളി സാന്നിധ്യം. ജിസ്ന മാത്യു സബ്സ്റ്റിട്യൂട്ടും. ഇത്തവണ ഹാങ് ചോവിലും ജിസ്ന മാത്യുവുണ്ട്. പക്ഷേ, സബ്സ്റ്റിട്യൂട്ട് മാത്രം. (malayali womens relay team) മറിച്ച് പുരുഷ വിഭാഗത്തിൽ ഹീറ്റ്സിൽ പങ്കെടുത്ത ഇന്ത്യൻ റിലേ ടീമിൽ നാലുപേരും മലയാളികളായിരുന്നു.മുഹമ്മദ് […]
‘2025 കേരളപ്പിറവി ദിനത്തിൽ പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മറ്റും’: മുഖ്യമന്ത്രി
അതിദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ ഒന്നിന് ഈ ലക്ഷ്യം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(Aim Kerala Extreme Poverty Eradicated State Pinarayi Vijayan) മന്ത്രിമാരായ കെ.രാജന്‍, കെ.കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു, ജെ. ചിഞ്ചു റാണി, […]












