ഗ്യാൻവാപി മസ്ജിദ് സർവേയ്ക്ക് നാലാഴ്ച കൂടി സമയം വേണമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ്. വകുപ്പ് സമർപ്പിച്ച അപേക്ഷ ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. അപേക്ഷയെ എതിർക്കുമെന്ന് മുസ്ലിം വിഭാഗം അറിയിച്ചു. സെപ്തംബർ 8 ന് കോടതി നാലാഴ്ചത്തെ സമയം പുരാവസ്തു ഗവേഷണ വകുപ്പിന് നീട്ടി നല്കിയിരുന്നു.
Author: Tomy Thondamkuzhy
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് ചേരും
രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് ഭാരവാഹി യോഗം അന്തിമ രൂപം നൽകും. കെപിസിസി അധ്യക്ഷന്റെ സംസ്ഥാന ജാഥ, താഴേത്തട്ടിലുള്ള സമര – പ്രചരണ പരിപാടികൾ എന്നിവയാണ് പ്രധാന അജണ്ട. മണ്ഡലം പുനഃസംഘടനാ ചർച്ചകളും യോഗത്തിലുണ്ടാകും. കെപിസിസി ഭാരവാഹികൾക്ക് പുറമേ ഡിസിസി പ്രസിഡൻ്റുമാരും മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. തിരഞ്ഞെടുപ്പ് വിദഗ്ദനായ സുനിൽ കനുഗോലുവും എഐസിസി […]
സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും
സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക. രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള പത്ത് […]
പാലക്കാട് പേപ്പട്ടിയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു
പാലക്കാട് പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികൾ എന്നിവയ്ക്കുമാണ് കടിയേറ്റത്. വിദ്യാർത്ഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങൾ കടിച്ചു പറിച്ചു. ഈ തെരുവ് നായയെ പിന്നീട് നാട്ടുകാർ സമീപത്തെ പറമ്പുകളിൽ തെരഞ്ഞതിനെ തുടർന്ന് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് മണ്ണുത്തി വെറ്റിനറി […]
ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ
ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. പരുക്കേറ്റ കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ടോം ലാതം ആവും ടീമിനെ നയിക്കുക. (world cup england newzealand) അവസാന നാലിലെത്താൻ ഇടയുള്ളവരെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശകരമാവും. […]
പത്തനംതിട്ടയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു
പത്തനംതിട്ട മാന്തുക അമ്മൂമ്മക്കാവിന് സമീപം കുളത്തിൽ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവിൽ മേലേതിൽ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുളത്തിൽ നിന്ന് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച വിഷ്ണു കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ ആണ്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
ലൈംഗിക പീഡനക്കേസിൽ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാൾക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷിയാസിനെതിരായ പീഡന പരാതിയിൽ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കാസർഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി. കാസർഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ചന്തേര പൊലീസ് […]
വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കൽ; നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്
വന്യമൃഗശല്യം തടയാൻ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കടുപ്പിക്കാൻ വൈദ്യുതി വകുപ്പ്. കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർദേശം നൽകി. ( minister k krishnan kutty on electric fencing ) കൃഷിയിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തും. അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർശന നടപടിയെടുക്കും. ജില്ലാ ഭരണകൂടവുമായി ചേർന്ന് ആളുകളെ ബോധവൽക്കരിക്കാനുളള ശ്രമങ്ങൾ നടത്തും. ഇന്ന് കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. […]
പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
പാലക്കാട് പന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരൂർ പുത്തൻ പുരയ്ക്കൽ ഗ്രേസിയാണ് (56) മരിച്ചത്. വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്കുള്ള കണക്ഷൻ നേരിട്ട് കൊടുക്കുകയായിരുന്നു എന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രേസി തനിച്ചാണ് ഈ വീട്ടിൽ താമസം. രാവിലെ മീൻ വിൽക്കാൻ വന്ന ആൾ മൃതദേഹം കാണുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്നാണ് വിവരം.
‘ആറ് വിദ്യാർത്ഥികളുടെ ചാരം കണ്ടേ അടങ്ങൂ’; മൗണ്ട് സിയോൺ ലോ കോളജജ് പ്രിൻസിപ്പലിനെതിരെ എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട്
മൗണ്ട് സിയോൺ ലോ കോളജിലെ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം. ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽപറഞ്ഞു എന്ന് എംജി യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട് പറയുന്നു. തന്നെ ദ്രോഹിച്ച ആറു വിദ്യാർഥികളുടെ ചാരം കാണുമെന്ന് പ്രിൻസിപ്പൽ മൊഴി നൽകിയതായി കമ്മീഷൻ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരം തുടരുകയാണ്.












