Kerala

‘അഞ്ച് വർഷങ്ങൾ, തീരാത്ത ദുരൂഹത’; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് വയലിനിസ്റ്റ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു. സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക് അഞ്ചു വർഷം പിന്നിടുമ്പോൾമരണത്തില്‍ പുതിയ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരളഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ […]

Kerala Latest news

”കരുതലിന്റെ കൈ”…വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരന് പുതുജീവിതം നൽകി 11കാരൻ

വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി 11 വയസുകാരൻ. മലപ്പുറം ചെമ്മാട് ചെറുമുക്ക് സ്വദേശി അബൂബക്കറിന്റെ മകൻ മുഹമ്മദ് അഫ്‌ലവിന്റെ ഇടപെടലിലൂടെ തിരിച്ചുകിട്ടിയത് ആദി മെഹബൂബിന്റെ ജീവനാണ്. പതിവ് പോലെ ചെറുമുക്ക് ആമ്പൽ പാടത്തെ മതിൽക്കെട്ടിലിരുന്നു കൂട്ടുക്കാർ കുളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു 6 വയസുകാരൻ ആദി മെഹബൂബ്.(11-year-old boy gave a new life to a 6-year-old boy) പക്ഷെ കൂട്ടിൽ ഒരു സൂഹൃത്ത് വെള്ളത്തിലേക്ക് ചാടിയപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ആദി മെഹബൂബ് […]

HEAD LINES Kerala

പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമാണെന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

Entertainment

സിരകളില്‍ സംഗീതം നിറയ്ക്കാൻ ഡിബി നൈറ്റ് വീണ്ടും; ഇക്കുറി കൊച്ചിയിൽ

ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് സംഗീത നിശ വീണ്ടുമെത്തുന്നു. ഇക്കുറി കൊച്ചി നഗരിയെ സംഗീതരാവിൽ ആറാടിക്കാനാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 ഒരുങ്ങുന്നത്. നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് പരിപാടി നടക്കുക. ( dB night by flowers chapter 3 ) ഡിബി നൈറ്റ് ചാപ്റ്റർ 3 ൽ അണിനിരക്കുന്നത് സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), […]

Gulf

എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു

എസ്കെഎസ്എസ്എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വച്ച് വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് […]

National

സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം; മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി. വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ […]

Gulf

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്‌ലിയ സെഞ്ച്വറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡൻറ് ശ്രീ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ഇടപ്പാളയം ബഹറിൻ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ രഘുനാഥ് സ്വാഗതവും ട്രഷറർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു. രക്ഷാധികാരിയും ബഹ്‌റൈൻ […]

HEAD LINES Kerala

മാസപ്പടി ആരോപണത്തിൽ പിന്നോട്ടില്ല: ‘പിവി’ പിണറായി വിജയനെന്ന് തെളിയിക്കുമെന്ന് മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടിയൊന്നും നല്‍കിയില്ലെന്ന് കുഴല്‍നാടന്‍ പറഞ്ഞു. (mathew kuzhalnadan against pinarayi vijayan) ആരോപണം ഉന്നയിച്ച്‌ പുകമറ സൃഷ്ടിക്കുന്നതിനോ, മാധ്യമശ്രദ്ധ ലഭിക്കുന്നതിനോ വേണ്ടിയല്ല താന്‍ ഇത് ഏറ്റെടുത്തത്. ഇതിന്റെ വ്യക്തമായ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഒന്നും പറഞ്ഞില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു. പിവി എന്ന പരാമര്‍ശം തന്നെക്കുറിച്ചല്ലെന്ന് […]

Kerala

എറണാകുളത്ത് പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം

എറണാകുളം മൂവാറ്റുപുഴയിലെ പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണം. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇന്നലെയാണ് പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ […]

National

അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ല: അലഹബാദ് ഹൈക്കോടതി

ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാർ സിം​ഗിന്റേതാണ് ഉത്തരവ്. ( Hindu marriage not valid without saat pheras says Allahabad HC ) തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. താൻ […]