India Kerala

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് നോട്ടീസ്

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് നോട്ടീസ്. കേസിലെ നടപടിയില്‍ പുരോഗതിയില്ലെന്ന ഹരജിയിലാണ് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. 2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സര്‍ക്കാരിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍ കൃഷ്ണകുമാർ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാൻ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് […]

India Kerala

കൂടത്തായി കൂട്ടക്കൊല; റോജോയുടെ മൊഴി രേഖപ്പെടുത്തുന്നു; കട്ടപ്പനയിലെ ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരകേസിലെ പരാതിക്കാരന്‍ റോജോയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു. മൊഴി കൊടുക്കാന്‍ പൊലീസ് വിളിപ്പിച്ചത് അനുസരിച്ചാണ് എത്തിയതെന്ന് റോജോ പറഞ്ഞു. കേസിലെ മുഖ്യപ്രതി ജോളിയെ വടകര എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്‍കി. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്. മൊഴി നല്‍കാന്‍ എത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ […]

India Kerala

കയ്പമംഗലത്ത് കാണാതായ പമ്പുടമയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കയ്പമംഗലത്ത് കാണാതായ പമ്പുടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ മമ്മിയൂരിൽ റോഡരികിലാണ് പമ്പ് ഉടമ കോഴിപ്പറമ്പില്‍ മനോഹരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൈകളും പിറകിലേക്ക് കെട്ടിവെച്ച നിലയിലാണ് മൃതദേഹം . കൊലപാതകമാണെന്നാണ് സംശയം. ഇന്നലെ രാത്രി 12.50 നാണ് മനോഹരന്‍ പെട്രോള്‍ പമ്പില്‍ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. പമ്പിലെ സിസി ടിവിയില്‍ ഈ ദൃശ്യങ്ങളുണ്ട്. മൂന്ന് പീടിക ഫ്യുയല്‍സ് പമ്പ് ഉടമയാണ് മനോഹരന്‍. വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ വേറോരാള്‍ ഫോണെടുത്ത് അച്ഛന്‍ […]

Entertainment

വീണ്ടും ആയുഷ്മാന്‍ ഖുറാന; കരിയറിലെ റെക്കോര്‍ഡ് കളക്ഷനുമായി ‘ഡ്രീംഗേള്‍’

കരിയറിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ്ഓഫീസ് കളക്ഷനുമായി ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. പുതിയ ചിത്രമായ ഡ്രീംഗേളാണ് തന്റെ പേരിലുള്ള മുന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് പ്രകാരം 137 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. തന്റെ മുന്‍ ചിത്രമായ ബദായ് ഹോയുടെ പേരിലുള്ള റെക്കോര്‍ഡാണ് റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ഡ്രീംഗേള്‍ തകര്‍ത്തത്. 136 കോടിക്കടുത്തായിരുന്നു ബദായ് ഹോയുടെ കളക്ഷന്‍. അതിന് മുമ്പിറങ്ങിയ താരത്തിന്റെ ആര്‍ട്ടിക്കിള്‍ 15, അന്ധാദൂന്‍ എന്നീ ചിത്രങ്ങളും മികച്ച […]

Cricket Sports

നിരാശ തീര്‍ക്കാന്‍ ചുവരിലിടിച്ചു, എല്ല് പൊട്ടി; പരമ്പര നഷ്ടം

നിരാശ തീര്‍ക്കാന്‍ കൈ ചുവരിലിടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ എല്ലുകള്‍ പൊട്ടി. അതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര മിച്ചലിന് നഷ്ടമാവുമെന്നുറപ്പായി. ആസ്‌ട്രേലിയന്‍ പ്രാദേശിക ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയക്ക് എതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റേണ്‍ ആസ്‌ട്രേലിയയുടെ താരമായ മിച്ചല്‍ മാര്‍ഷ് കൈ ചുവരിലിടിച്ചത്. മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സെടുത്ത് തിളങ്ങിയിരുന്നെങ്കിലും ടീമിന് ജയിക്കാനായിരുന്നില്ല. മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതിന്റെ നിരാശയിലാണ് താരം കൈ ചുവരിലിടിച്ചത്. അടുത്ത മാസമാണ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. […]

India National

മിസൈല്‍ ഉപയോഗിച്ച് ഹെലികോപ്ടര്‍ തകര്‍ത്ത സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മിസൈല്‍ ഉപയോഗിച്ച് വ്യോമസേന ഹെലികോപ്ടര്‍ തകര്‍ത്ത സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് പേരെ കോര്‍ട്ട് മാര്‍ഷലിനും നാല് പേരെ അച്ചടക്ക നടപടിക്കും വിധേയരാക്കും. ഫെബ്രുവരി 27നാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. മിസൈല്‍ ഉതിര്‍ത്ത് ഹെലികോപ്ടര്‍ തകര്‍ത്ത നടപടി വന്‍ വീഴ്ചയാണെന്നും ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ആഴ്ച വ്യോമ സേന മേധാവി എയര്‍മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൌരിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആറ് പേര്‍ക്കെതിരായ നടപടി. ഗ്രൂപ്പ് […]

India National

കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍

കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും 1500 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചു. ഇടനാഴിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് സെപ്തംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ ഇന്ത്യ ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ പാകിസ്താന്‍ ഔദ്യോഗികമായി അറിയിച്ചു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറിയ കര്‍ത്താര്‍പൂര്‍ കരട് ധാരണാപത്രത്തില്‍ യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങളാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ പട്ടിക 10 ദിവസം മുമ്പേ […]

India National

സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ […]

India Kerala

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില്‍ വില്ലേജ് ഓഫീസില്‍ വീഴ്ചകള്‍ സംഭവിച്ചു

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ജോളി ഭൂമി സ്വന്തമാക്കിയതില്‍ വില്ലേജ് ഓഫീസില്‍ വീഴ്ചകള്‍ സംഭവിച്ചതായി പ്രാഥമിക നിഗമനം. ഉടമസ്ഥരല്ലാത്ത ആളുടെ പേരില്‍ നികുതി സ്വീകരിച്ചത് ഗുരുതര പിഴവാണെന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഓമശേരി പഞ്ചായത്ത് ഓഫീസില്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വ്യാജ ഒസ്യത്തും അനുബന്ധരേഖകകളും ഉപയോഗിച്ച് ടോം തോമസിന്റെ പേരിലുള്ള ഭൂമി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. വില്ലേജ് ഓഫീസില്‍ നികുതി അടച്ചതടക്കമുള്ള രേഖകള്‍ ഹാജരാക്കി ആയിരുന്നു പഞ്ചായത്തില്‍ ഉടമസ്ഥാവകാശം മാറ്റിയെടുത്തത്. […]

India Kerala

പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലേക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി

പി.എസ്.സി വിശദീകരണത്തിന് ശേഷവും ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികക്കുള്ള അഭിമുഖം സംബന്ധിച്ച സംശയങ്ങള്‍ ബാക്കി. 70 ശതമാനത്തിലധികം മാര്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ക്ക് നല്‍കിയ കീഴ് വഴക്കം മുപ്പതുവര്‍ഷമായി നിലവിലില്ല. കേന്ദ്ര പ്ലാനിങ് ബോര്‍ഡ് അണ്ടര്‍ സെക്രട്ടറി അടക്കം പ്ലാനിങ് രംഗത്ത് അനുഭവജ്ഞാനമുള്ളവര്‍ക്കും അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടില്ല. ആസൂത്രണ ബോര്‍ഡിലെ ചീഫിന് വേണ്ടിയുള്ള അഭിമുഖത്തിന് ഇടത് സംഘടനക്കാര്‍ക്ക് അധികം മാര്‍ക്ക് നല്‍കിയ സംബന്ധിച്ച് പി.എസ്.സി രണ്ട് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. പ്ലാനിങ് രംഗത്ത് അനുഭവപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിച്ചു […]