India National

രാജ്യത്ത് ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് സ്വന്തമാക്കി ടാറ്റ മോട്ടോര്‍സ്

കൊച്ചി: രാജ്യത്ത് നിലവില്‍ നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് ടാറ്റ മോട്ടോര്‍സിന് ലഭിച്ചു. അഹമ്മദാബാദ് ജന്‍മാര്‍ഗ് ലിമിറ്റഡാണ്(എജെഎല്‍) ടാറ്റ മോട്ടോഴ്‌സുമായി 300ഇലക്‌ട്രിക് ബസുകള്‍ക്കായി കരാറിലാണ് ടാറ്റ ഏര്‍പ്പെട്ടതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 60ശതമാനം വിപണി വിഹിതത്തോടെ 200 ഇലക്‌ട്രിക് ബസുകള്‍ വിപണിയില്‍ എത്തിച്ച കമ്ബനിക്ക് ഈ പുതിയ ഓര്‍ഡര്‍ ലഭ്യമായതോടെ ഇവി ബസ് വിഭാഗം വിപണിയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണെന്നാണ് കമ്ബനിയുടെ അവകാശവാദം. ടാറ്റ അള്‍ട്രാ അര്‍ബന്‍ 9/9ഇലക്‌ട്രിക് എസി ബസ്സുകള്‍ അഹമ്മദാബാദിലെ […]

India National

എയര്‍ ബസ് വിമാനം ടാക്‌സിബോട്ട് ഉപയോഗിച്ച്‌ റണ്‍വേയിലേക്ക്, ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്‌സി ബോട്ട് ഉപയോഗിച്ച്‌ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച്‌ ചരിത്രം കുറിച്ച്‌ എയര്‍ ഇന്ത്യ. എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റാണ് ടാക്‌സി ബോട്ടിനെ നിയന്ത്രിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ്‌ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച്‌ പാര്‍ക്കിങ് […]

Entertainment

രജനിയുടെ നായികയാവാന്‍ മഞ്ജു; പരിഗണിക്കുന്നത് ശിവയുടെ ചിത്രത്തിലേക്ക്

തമിഴില്‍ ധനുഷിനൊപ്പമുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയാവാന്‍ ഒരുങ്ങി മഞ്ജു വാര്യര്‍. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ മഞ്ജുവിന്‍റെ അഭിനയം ഏറെ കയ്യടി നേടിയിരുന്നു. പിന്നാലെയാണ് ശിവയുടെ പേരിടാത്ത ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. എന്തിരനും പേട്ടയ്ക്കും ശേഷമാണ് സണ്‍ പിക്ചേഴ്സ് വീണ്ടും രജനിയുമായി കൈകോര്‍ക്കുന്നത്.

Cricket Sports

കൊഹ്‍ലിക്കെതിരെ കളിച്ചിട്ടുള്ള പാക് താരം ഇന്ന് ജീവിക്കാന്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ വേഷത്തില്‍

രാജ്യത്ത് ഡിപ്പാർട്ട്‌മെന്റൽ ക്രിക്കറ്റ് നിര്‍ത്തലാക്കിയതോടെ ഉപജീവനത്തിനായി പിക്കപ്പ് വാൻ ഡ്രൈവറായി മാറിയ പാകിസ്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഫസൽ സുഭാന്റെ വീഡിയോ വൈറല്‍. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുതിയ സംവിധാനം അവതരിപ്പിച്ചതിനുശേഷം പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഹൃദയം തകർക്കുന്ന’ കാഴ്ച എന്നാണ് പലരുടെയും പ്രതികരണം. രാജ്യത്ത് വികസന ക്രിക്കറ്റിന്റെ പുതിയ മോഡലിന്റെ പേരില്‍ പി.സി.ബിയെ ചോദ്യം ചെയ്തു പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തുവന്നിട്ടുണ്ട്. “വളരെ സങ്കടമുണ്ട്, അദ്ദേഹത്തെപ്പോലെ മറ്റ് […]

India Kerala

എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റേത് കുറ്റസമ്മതമെന്ന് ചെന്നിത്തല

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടം അനുസരിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നാണ് വി.സി പറയുന്നത്, ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ വി.സി.യെ വെല്ലുവിളിക്കുന്നു, സത്യം മൂടിവെക്കാനാണ് മന്ത്രിയും വി.സിയും ശ്രമിക്കുന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല കോന്നിയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് തെളിവുകൾ എത്രയും വേഗം കോടതിക്കോ ചാൻസലർക്കോ കൈമാറണമെന്ന് കെ.ടി ജലീൽ വ്യക്തമാക്കി.

India Kerala

മരടിലെ ഫ്ളാറ്റ് നിര്‍മ്മാണം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തീരദേശ നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റ് നിര്‍മിച്ച കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ്, ഹോളി ഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റുകള്‍ക്ക് അനുമതി കൊടുത്തത് നിയമ വിരുദ്ധമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Entertainment

ഗ്രൗണ്ടില്‍ നിന്നും വെള്ളിത്തിരയിലെ ആക്ഷനിലേക്ക്; വിക്രം ചിത്രത്തില്‍ ഇര്‍ഫാന്‍ പഠാനും

വിക്രം നായകനാകുന്ന അജയ് ജ്ഞാനമുത്തു ചിത്രത്തിന്‍റെ പോസ്റ്റര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രമിന്‍റെ അമ്പത്തിയെട്ടാമത്തെ ചിത്രം കൂടിയായ ഇത് പേര് വെളിപ്പെടുത്താത്തതിനാല്‍ ചിയാന്‍58 എന്ന ഹാഷ് ടാഗിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഏവര്‍ക്കും ഇരട്ടി ആവേശം തരുന്ന വാര്‍ത്തകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ഒക്ടോബര്‍ നാലിന് ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരം പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ ഇര്‍ഫാന്‍ പഠാനാണ് […]

Cricket Sports

ഏകദിന ലോകകപ്പ് ഫൈനല്‍; വിവാദമായ ബൗണ്ടറി നിയമം ഒഴിവാക്കാന്‍ ഐ.സി.സി

ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആഞ്ഞടിച്ചത് വന്‍ വിവാദ കൊടുങ്കാറ്റായിരുന്നു. ലോകകപ്പ് ജേതാക്കളെ നിര്‍ണയിച്ച ഐ.സി.സിയുടെ വിവാദ നിയമം ആയിരുന്നു ആ കോളിളക്കങ്ങള്‍ക്ക് അടിസ്ഥാനം. ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറുകള്‍ക്കും സൂപ്പര്‍ ഓവറിനും ശേഷം മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ ബൗണ്ടറി നിയമം ഐ.സി.സി പ്രയോഗിച്ചത്. ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ ലോക ജേതാക്കളായി ഐ.സി.സി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 17 ബൗണ്ടറി നേടിയ ന്യൂസിലന്‍ഡിനെ […]

India Kerala

സമയം കളയണ്ട, വിട്ടോളൂ മലരിക്കലിലേക്ക്; കണ്ണ് നിറയെ ആമ്പല്‍പ്പൂക്കള്‍ കണ്ട് തിരിച്ചുവരാം

കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍…കണ്ണ് മാത്രമല്ല, മനസ് നിറയ്ക്കുന്ന ഈ കാഴ്ച കാണണമെങ്കില്‍ കോട്ടയം ജില്ലയിലെ മലരിക്കല്‍ എന്ന സ്ഥലത്തേക്ക് പോയാല്‍ മതി. തിരുവാർപ്പ് പഞ്ചായത്തിലെ കാഞ്ഞിരത്തു ആണ് ഏക്കര്‍ കണക്കിന് പാടത്ത് ആമ്പല്‍ പൂത്ത് നില്‍ക്കുന്നത്. കോട്ടയം തിരുവാർപ് റോഡിൽ കാഞ്ഞിരം കവലയിൽ നിന്നും 3 കിലോ മീറ്റര്‍ ഉള്ളിലോട്ടു പോയാൽ മലരിക്കൽ എത്താം. പൂത്തുലത്ത് നില്‍ക്കുന്ന ആമ്പല്‍പ്പാടം കാണാന്‍ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫേസ്ബുക്ക് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴി മനോഹര […]

India Kerala

ജോളിക്കെതിരായ കേസ് തെളിയിക്കാന്‍ സഹായകരമായിരുന്ന 3 നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം

ജോളി ജോസഫിനെതിരായ കേസ് കോടതിയില്‍ തെളിയിക്കാന്‍ സഹായകരമായിരുന്ന മൂന്ന് നിര്‍ണ്ണായക സാക്ഷികള്‍ മരിച്ചുപോയെന്ന് അന്വേഷണ സംഘം.വ്യാജ വില്‍പത്രത്തിന്റെ നികുതി സ്വീകരിച്ച കൂടത്തായി വില്ലേജ് അസിസ്റ്റന്റ് സുധീര്‍ 2015 ല്‍ മരിച്ചു. റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നത്തിയ ഡോ.ആര്‍ സോനുവും ജീവിച്ചിരിപ്പില്ല. ജോളിയുടെ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായിരുന്ന എന്.എം.എസ് നാസര്‍ 2016ലാണ് മരിച്ചത്. ജോളി ജോസഫിന്റെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ […]