ന്യൂനപക്ഷങ്ങളടക്കം ബി.ജെ.പിയിലേക്ക് കൂടുതലായി എത്തുന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമലക്കായി ബി.ജെ.പിയുടെ ആവനാഴിയിലുള്ള എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കും. ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ശ്രീധരന്‍ പിള്ള കൊച്ചിയില്‍ പറഞ്ഞു. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കള്ളപ്രചാരണം കൊണ്ട് ബി.ജെ.പിയോടുണ്ടായിരുന്ന തൊട്ടുകൂടായ്മ ലോക്സഭ തെരഞ്ഞെടുപ്പോടെ മാറി. ബി.ജെ.പിയുടെ മെമ്പര്‍ഷിപ്പില്‍ 75 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതുതായി എത്തിയ പതിനൊന്നര ലക്ഷം അംഗങ്ങളില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേഡര്‍മാര്‍ അടക്കമുണ്ട്.ന്യൂനപക്ഷങ്ങളുടെ ഒഴുക്ക് വര്‍ധിച്ചത് […]
Author: Tomy Thondamkuzhy
ഭരതന്നൂരില്‍ പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം ഭരതന്നൂരില്‍ പുറത്തെടുത്ത പതിനാലു വയസുകാരന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികൾ ഇന്ന് ആരംഭിക്കും. മരണകാരണം ഉള്‍പ്പെടെ ആദ്യം മുതല്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനകളെക്കുറിച്ച് ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ആദര്‍ശ് വിജയന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതകൾ ഒഴിവാക്കാനാണ് പത്ത് വര്‍ഷം മുന്‍പ് മറവ് ചെയ്ത മൃതദേഹം ഇന്നലെ പുറത്തെടുത്തത്. തലയോട്ടിയും വാരിയെല്ലും പല്ലും ഉള്‍പ്പെടെ ഭൂരിഭാഗം അസ്ഥികളും ഇന്നലെ വീണ്ടെടുക്കാനായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് […]
മരട് വിവാദം; അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും
മരടിലെ അനധികൃത ഫ്ലാറ്റുകളുടെ നിര്‍മാതാക്കളെ ക്രൈംബ്രാഞ്ച് ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായി ഉടമകള്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്‍. നഷ്ടപരിഹാരം കണക്കാക്കാന്‍ സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ മൂല്യനിര്‍ണയവും തുടരുകയാണ്. ഇന്ന് ആല്‍ഫ സെറീന്‍ നിര്‍മാതാക്കളും നാളെ ജെയ്ന്‍, ഹോളി ഫെയ്ത്ത് നിര്‍മാതാക്കളും ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ നിയമവിരുദ്ധമാണെന്ന വിവരം മനപൂര്‍വ്വം മറച്ചുവെച്ചാണ് നിര്‍മാതാക്കള്‍ വില്‍പ്പന നടത്തിയതെന്നാണ് ഉടമകളുടെ പരാതി. കായലും ചതുപ്പ് നിലവും കയ്യേറിയാണ് നിര്‍മാണമെന്ന് ക്രൈംബ്രാഞ്ച് […]
പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു; ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി ജോളി
കൂടത്തായി കൂട്ട കൊലപാതക കേസിൽ തെളിവ് ശേഖരിക്കാൻ എത്തിയ വിദഗ്ധസംഘം പൊന്നാമറ്റം വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു. മുഖ്യപ്രതി ജോളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സുപ്രധാന തെളിവ് കണ്ടെടുക്കാനായത്. ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്. രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി […]
ഹൃദയങ്ങള്‍ കീഴടക്കി ആ കംബോഡിയന്‍ ആരാധകന്‍
സത്രീകള്‍ക്ക് ഇറാനിലെ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതോടെ ശ്രദ്ധേയമായതാണ് ഇറാന്‍- കംബോഡിയ പോരാട്ടം. മത്സരത്തില്‍ ഇറാന്‍ എതിരില്ലാത്ത 14 ഗോളിന് ജയിക്കുകയും ചെയ്തതോടെ മത്സരം ലോകം മുഴുവന്‍ അറിയപ്പെടുകയും ചെയ്തു. എന്നാല്‍ ഇതേ മത്സരത്തില്‍ എത്തിയ ഒരു കംബോഡിയന്‍ ആരാധകന്‍ അല്‍പം വൈകിയാണങ്കിലും ഫുട്ബോള്‍ ലോകം കീഴിടക്കിയിരിക്കുകയാണ്. സ്വന്തം രാജ്യം ഇത്ര കനത്ത തോല്‍വി ഏറ്റവുവാങ്ങിയപ്പോഴും മത്സരത്തിലുടനീളം ടീമിനായി ആര്‍ത്തുവിളിക്കുകയായിരുന്നു ഈ പേരറിയാത്ത ആരാധകന്‍. മൂന്ന് ഡ്രമ്മുകളും ഒരു മെഗാഫോണും കംബോഡിയന്‍ പതാകയുമായാണ് ഇയാള്‍ എത്തിയത്. ഡ്രം മുഴക്കിയും […]
അർണോൾഡ് ഷ്വാർസ്നെഗർ വീണ്ടും, “ഡാര്‍ക്ക് ഫെയ്റ്റ്” മലയാളത്തിലും
സൂപ്പർ താരം അർണോൾഡ് ഷ്വാർസ്നെഗർ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. അർണോൾഡ് ഷ്വാർസ്നെഗർ ‘ദ ടെർമിനേറ്റർ ‘ മറക്കാൻ പറ്റാത്തതാക്കി തീർക്കുകയും അത് അദ്ദേഹത്തെ ഒരു മെഗാസ്റ്റാർ ആക്കുകയും ചെയ്തു. ഇതാ അദ്ദേഹം തിരിച്ചു വരുന്നു വിഗ്രഹ സമാനമായ കഥാപാത്രമായി ‘ജഡ്ജ്‌മെന്റ് ഡേ’ യിൽ നിന്നും ‘ഡാർക്ക് ഫെയ്റ്റ്’ എന്ന ഏറ്റവും ചിത്രത്തിലേക്ക്. അങ്ങനെ സൂപ്പർ താരം ടെർമിനേറ്റർ എന്ന തന്റെ പാരമ്പര്യത്തിലേക്ക് തിരിച്ചെത്തുന്നു. ‘ഡാർക്ക് ഫെയ്റ്റ് “ഇതിനു മുമ്പ് കണ്ടിട്ടുള്ളതിനേക്കാള്‍ അമ്പരിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളായിരിക്കും സമ്മാനിക്കുന്നത്. അർണോൾഡ് […]
സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ […]
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അതിനിടെ മുൻകൂർ ജാമ്യം തേടി നിർമാതാക്കൾ കോടതിയെ സമീപിച്ചു. സർക്കാർ നിർദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഫ്ലാറ്റുകൾ പൊളിക്കാൻ കമ്പനികൾക്ക് കൈമാറും എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ. മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് നാളെ ചോദ്യംചെയ്യലിന് ഹാജരാവേണ്ടത് ആല്‍ഫാ വെഞ്ചേഴ്സ് ഉടമകളാണ്. തൊട്ടടുത്ത ദിവസങ്ങളിൽ ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് കെട്ടിട നിര്‍മാതാകളും ഹാജരാകും. മുന്‍കൂര്‍ ജാമ്യം […]
ചെന്നിത്തലയുടെ മാര്‍ക്ക് ദാന ആരോപണം: മറുപടിയുമായി കോടിയേരി
തെരഞ്ഞെടുപ്പ് കാലത്ത് വേറെ വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് പി.എസ്.സി തട്ടിപ്പും മാര്‍ക്ക് ദാനവും പോലുള്ള വിഷയങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. അത്തരം പരിശോധനകൾ നടത്തുന്നതിൽ ആർക്കും പരാതിയില്ലെന്നും കോടിയേരി പറഞ്ഞു.
സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി നിലവില്‍ അമേരിക്കയിലെ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം […]












