തിരുവനന്തപുരം ഭരതന്നൂരിൽ 14 വയസുകാരന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു. മുങ്ങിമരണമെന്ന് ആദ്യം പോലീസ് വിധിയെഴുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പത്ത് വർഷം മുൻപുള്ള മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. ദുരൂഹമരണത്തിന്റെ സത്യം കണ്ടെത്താൻ വേണ്ടിയാണ് പതിനാലുവയസ്സുകാരനായ ആദര്‍ശിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുന്നത്. മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയതോടെയാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി […]
Author: Tomy Thondamkuzhy
സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐ.പി.എല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സഹമന്ത്രിയും ബി.സി.സി.ഐ […]
സുഡാനിക്ക് ശേഷം സക്കരിയ, കൂടെ വന്‍ താരനിര; ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഹലാല്‍ ലവ് സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജോജു ജോര്‍ജും ഇന്ദ്രജിത് സുകുമാരനും ഗ്രേസ് ആന്‍റണിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആഷിക് അബുവും ജെസ്ന ആഷിമും ഹര്‍ഷാദ് അലിയും ചേര്‍ന്നാണ്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ കൈകാര്യം ചെയ്ത സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയുമാണ് ഹലാല്‍ ലവ് സ്റ്റോറിയുടെയും തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോനാണ് ഛായാഗ്രഹണം. ബിജിപാലും ഷഹബാസ് […]
യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രവിലെ മൌ ജില്ലയിലെ മൊഹമ്മദാബാദിലാണ് സംഭവം. നിരവധിയാളുകള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് പാചകവാദക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. നിരവധി പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയും പൊലീസും […]
പാലാരിവട്ടം പാലം അഴിമതി; വിജിലന്‍സ് അന്വേഷണ സംഘത്തലവനെ മാറ്റി
നിലവിലെ അന്വേഷണ സംഘത്തിന്റെ തലവന്‍ ഡി.വൈ.എസ്.പി അശോകുമാര്‍ ഉള്‍പെടെ കോട്ടയംയൂണിറ്റിലെ ഡി.വൈ.എസ്.പി എന്‍.കെ മനോജിനെയും മറ്റ് മൂന്ന് സി.ഐമാരേയും ടീമില്‍ ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചത്. എന്നാല്‍, സംഘത്തിന്‍റെ ചുമതലയില്‍ നിന്നും അശോക് കുമാറിനെ മാറ്റി ഡി.വൈ.എസ്.പി ശ്യാംകുമാറിനെ നിയമിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവായത്. പാലാരിവട്ടം പാലം കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെ ആഗസ്റ്റ് 30നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ […]
ആനകൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി
ആനകൊമ്പ് കൈവശം വെച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. തനിക്കെതിരെ സമര്‍പിച്ച കുറ്റപത്രം നിയമപരമായി നിലനില്‍ക്കില്ല. ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കിയത്. നിയമപരമായി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവിലുള്ള പരാതികള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മോഹന്‍ലാല്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയത്- മാത്യു
5000 രൂപയും മദ്യവും നല്‍കിയാണ് പ്രജികുമാറില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മാത്യുവിന്റെ മൊഴി. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈയ്ഡ് വാങ്ങിയത്. വീണ്ടും സയനൈഡ് ആവശ്യപ്പെട്ടെങ്കിലും പ്രജികുമാറിന്‍റെ കൈവശം ഉണ്ടായിരുന്നില്ല. അതേസമയം റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ച ബന്ധു കാരപ്പറമ്പ് സ്വദേശി ജോസഫിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി.
പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണിക്കണം, കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു; രൂക്ഷ വിമര്‍ശനങ്ങളുമായി ചെന്നിത്തല
പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാകുന്നു. മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു. എം.ജി സർവകലാശാലയിലെ അദാലത്തിന്‍റെ മറവിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് ദാനം നടത്തി. ഒരു മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാര്‍ക്കാക്കി. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഡാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു. […]
‘കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കി’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് വിശ്വാസിയും മറ്റ സ്ഥലങ്ങളിൽ നവോത്ഥാന നായകനുമാണ് മുഖ്യമന്ത്രി. വിശ്വാസികൾക്കൊപ്പം യു.ഡി.എഫ് ഉറച്ച് നിൽക്കുമെന്നും ചെന്നിത്തല അരൂരില്‍ പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്നും ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്ത് തോല്‍വി […]
ഭാരതസഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും
മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഭാഗമായുള്ള ഭാരത സഭയുടെ കൃതജ്ഞത ബലി അടുത്ത മാസം 16 ന് നടക്കും. മറിയം ത്രേസ്യയുടെ പ്രവർത്തന കേന്ദ്രമായിരുന്ന തൃശൂർ കുഴിക്കാട്ടുശ്ശേരി മഠത്തിലാണ് കൃതജ്ഞത ബലി ചടങ്ങ് നടക്കുക. കൃതജ്ഞത ബലിയോടനുബന്ധിച്ചു വലിയ ആഘോഷ പരി പാടികൾക്കാണ് അടുത്ത മാസം കുഴുക്കാട്ടുശ്ശേരി മഠം സാക്ഷ്യം വഹിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള പുരോഹിതൻമാർ, ഭരണാധികാരികൾ തുടങ്ങിയവരുടെ സാന്നിധ്യം കൃതജ്ഞത ബലിയിൽ ഉറപ്പ് വരുത്താനാണ് കുഴുക്കാട്ടുശ്ശേരി മഠം അധികൃതരുടെ ശ്രമം. വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ചു […]












