Movies

റൌഡിയും കോച്ചും ഒപ്പത്തിനൊപ്പം; തട്ടുപൊളിപ്പന്‍ ട്രെയിലറുമായി വിജയുടെ ബിഗില്‍

ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ എത്തി. അറ്റ്ലീ ചിത്രമായതു കൊണ്ടു തന്നെ ഹരം കൊള്ളിക്കുന്ന ഫൈറ്റ് സീനുകള്‍ പ്രതീക്ഷിച്ച ആരാധകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന ചിത്രത്തിനായി മാസ്സും ക്ലാസും ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന ട്രെയിലറാണ് ഒരുക്കിയിരിക്കുന്നത്. സ്പോര്‍ട്സും ത്രില്ലറും സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രം നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തെരുവിലെ റൌഡിയായും വനിതാ ഫുട്‌ബോൾ ടീമിന്‍റെ പരിശീലകനായുമാണ് വിജയ് ചിത്രത്തിലെത്തുന്നത്. വിജയ് ഡബിള്‍ […]

Football Sports

ലോകകപ്പ് യോഗ്യത റൗണ്ട്‌; ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും

2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്തരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേത്തി. യോഗ്യതാ റൌണ്ടിലെ ഇന്ത്യയുടെ മുന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാ‍ജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിരുന്നു.

India National

ഐ.എൻ.എക്സ് മീഡിയ കേസ്: പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

ഐ.എൻ.എക്സ് മീഡിയ കേസിൽ പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ചിദംബരത്തെ ഹാജരാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശമുണ്ട്. ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. നിലവിൽ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം.

India National

കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനം ഇന്ന് മുതല്‍ പുനരാരംഭിക്കും

ജമ്മുകശ്മീരിലെ എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിക്കും. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ക്കുള്ള വിലക്ക് മാറ്റുന്നത്. എന്നാല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ല നിരോധനം തുടരും. വിവിധ സുരക്ഷ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ക്കുള്ള സേവന വിലക്ക് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇന്ന് ഉച്ച മുതലാകും പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ പ്രവര്‍ത്തിക്കുക. കശ്മീരിലെ പത്ത് ജില്ലകളിലും ഇത് പ്രാബല്യത്തില്‍ വരും. കശ്മീരിലെ നാല്‍പ്പത് ലക്ഷം പോസ്റ്റ്പെയ്ഡ് ഉപഭോഗ്താക്കള്‍ക്കാണ് വിലക്ക് നീങ്ങിയതോടെ ആശയവിനിമയം സാധ്യമാകുക. […]

India Kerala

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം; അയോധ്യയില്‍ നിരോധനാജ്ഞ

ബാബ്‍രി മസ്ജിദ് ഭൂമിത്തർക്ക കേസിലെ അന്തിമവാദം സുപ്രീംകോടതിയിൽ ഇന്ന് പുനരാരംഭിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഈ മാസം പതിനെട്ടിന് വാദം പൂർത്തിയാക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. സമാന്തരമായി മധ്യസ്ഥ ചർച്ചകളും പുരോഗമിക്കുകയാണ്. തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനിടെ അന്തിമ വാദം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് […]

India Kerala

കൂടത്തായി കൊലപാതകം; പരാതിക്കാരനായ റോജോ നാട്ടിലെത്തി

കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതിക്കാരനായ റോജോ നാട്ടിലെത്തി. റോജോയെ നാളെ ചോദ്യം ചെയ്തേക്കും. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും എത്തിയത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അടകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു.

India Kerala

മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുന്നു; മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍

മഞ്ചേശ്വരത്ത് പ്രചാരണം പുരോഗമിക്കുമ്പോള്‍ മുന്നണികളുടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമാണ്. യു.ഡി.എഫിന് അഭിമാന പോരാട്ടമാണ് മഞ്ചേശ്വരത്തേത്. നിര്‍ണായക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് നേതാക്കളെല്ലാം മണ്ഡലത്തില്‍ സജീവമായുണ്ട് . എ.കെ ആന്‍റണി ,ഉമ്മന്‍ ചാണ്ടി , പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ത്തിച്ച് ഇന്ന് മണ്ഡലത്തിലെത്തും. ഉറച്ച വിജയ പ്രതീക്ഷയാണ് യു.ഡി.എഫ് പങ്ക് വെക്കുന്നത്. എല്‍.ഡി.എഫും ഇത്തവണ മഞ്ചേശ്വരത്ത് വിജയിക്കാനുറച്ചാണ് പ്രചാരണം സജീവമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ […]

India Kerala

ആദര്‍ശിന്‍റെ മൃദദേഹം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും

തിരുവനന്തപുരം ഭരതന്നൂരിൽ മരിച്ച പതിനാലു വയസ്സുകാരൻ ആദർശിന്‍റെ മൃതശരീരം റീ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടി ഇന്ന് പുറത്തെടുക്കും. രാവിലെ 11 മണിയോടു കൂടി ക്രൈംബ്രാഞ്ച് സംഘമെത്തിയാണ് മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നത്. അതേ സമയം കുട്ടിയുടെ ആദ്യ പോസ്റ്റ്മോർട്ടത്തിൽ ഗുരുതരമായ വീഴ്ചകളാണ് വരുത്തിയത്. കുട്ടിയുടെ വസ്ത്രം അഴിച്ചുമാറ്റിയ നിലയിലാണ് എന്ന് ഇൻക്വസ്റ്റ് നടപടികളിൽ രേഖപ്പെടുത്തിയിട്ടും കുട്ടിയുടെ രഹസ്യ ഭാഗങ്ങൾ പരിശോധിക്കാൻ പോസ്റ്റ്മോർട്ടത്തിൽ ശ്രമം നടന്നില്ല. ഇതുമൂലം കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് […]

India Kerala Uncategorized

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന്

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ നിര്‍ണ്ണായകമായ ചോദ്യം ചെയ്യല്‍ ഇന്ന് നടക്കും. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക. കേസില്‍ വിദഗ്ധ അന്വേഷണം നടത്തുന്നതിന് വേണ്ടി ഐ.സി.ടി എസ്പി ദിവ്യ വി ഗോപിനാഥിന്റെ നേത്യത്വത്തിലുള്ള എട്ടംഗ സംഘം ഇന്ന് കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തും. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും, ഭര്‍ത്യപിതാവ് സഖറിയക്കും നിര്‍ണ്ണായക ദിവസമാണിന്ന്. രണ്ട് തവണ […]

Entertainment

‘ഷെഹനായി മുളുന്നുണ്ടേ’ വീണ്ടും മനോഹര ഗാനവുമായി സിത്താര; ‘എടക്കാട് ബറ്റാലിയന്‍ 06’ ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

ടൊവീനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍ 06’. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഷെഹനായി മുളുന്നുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. എന്നത്തെയും പോലെ ഇത്തവണയും സിത്താര ആലാപനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. നേരത്തേ പുറത്തുവിട്ട ചിത്രത്തിലെ ‘നീ ഹിമമഴയായ്’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ […]