ഡല്‍ഹിയില്‍ മരിച്ച സെന്റ് സ്റ്റീഫന്‍സ് കോളജ് താത്ക്കാലിക അധ്യാപകന്‍ അലന്‍ സ്റ്റാന്‍ലിയുടെയും അമ്മ ലിസിയുടെയും മൃതദേഹം സംസ്കരിച്ചു. ലിസിയുടെ മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച കുറിപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്കാരം. കൂടത്തായ് സംഭവത്തോട് ചേര്‍ത്ത് വെച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് മരണത്തിന് ഇടയാക്കിയതെന്നും ലിസി നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. […]
Author: Tomy Thondamkuzhy
കൂടത്തായി കൂട്ടക്കൊല; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു
കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നു. സിലി വധക്കേസിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ജോളിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അറിവോടെയാണ് സിലിയുടെ കൊലപാതകമെന്ന് ജോളി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.സിലി മരിച്ച ശേഷം വിവരം ഷാജുവിനെ അറിയിച്ചതായും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഷാജുവിന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കി. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി മൂന്ന് തവണ സയനൈഡ് നൽകിയെന്ന് ജോളി കഴിഞ്ഞ ദിവസം […]
മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍
മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍. എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്‍വകലാശാലയും ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിവാദ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.
ഫ്രാങ്കോ മുളക്കലിന് വീണ്ടും സമന്‍സ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് സമന്‍സ്. കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടത്തായ് ഭൂമിയിടപാട്; റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു
കൂടത്തായി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചെന്ന ജോളിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അന്വേഷണം. 2005 മുതലുള്ള എല്ലാ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ റവന്യൂ ഉദ്യാഗസ്ഥര്‍ സഹായിച്ചുവെന്ന ആരോപണത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. വ്യാജ ഒസ്യത്തുണ്ടാക്കുകയും അതുപയോഗിച്ച് ഭൂമി കൈക്കലാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചുവെന്നായിരുന്നു ആരോപണം. കൂടത്തായി വില്ലേജിലെ 2005 മുതലുള്ള രേഖകള്‍, ആരോപണ വിധേയരായ […]
വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നാളെ എട്ട് മണിയോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് […]
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; കാറ്റിനും സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. അതേസമയം എറണാകുളത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങി തുടങ്ങി.ജില്ലയിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്നെണ്ണം പിരിച്ചുവിട്ടു. ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
ഏയ്ഞ്ചൽ ബാസൽ നവംബര്‍ 17 ഞായറാഴ്ച ചാരിറ്റി LUNCH EVENT ഒരുക്കുന്നു
ഏയ്ഞ്ചൽ ബാസൽ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്ത്നങ്ങളുടെ ഭാഗമായി വര്ഷംി തോറും നടത്തി വരാറുള്ള ചാരിറ്റി Lunch Event നവംബര്‍ 17 ഞായറാഴ്ച 11:30 നു ബാസലിലെ സെന്റ്റ ആന്റcണീസ് പാരിഷ് ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഭവന രഹിതരേയും, തുടര്വിിദ്യാഭ്യാസം ലഭിക്കാതെ പോകുന്നവരെയും, രോഗാവസ്ഥയില്‍ കഷ്ടത അനുഭവിക്കുന്നവരിലേക്കും, ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെരയും, പ്രഭാകിരണം വര്ഷിരച്ചു കൊണ്ട് Angels Basel നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്ത്തിനങ്ങള്ക്ക് സ്വിസ് മലയാളി സമൂഹത്തില്‍ നിന്നും വളരെ നല്ല പ്രോത്സാഹനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. […]
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് അഭിജിത് ബാനര്‍ജി
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക മാന്ദ്യം മറികടക്കണമെങ്കില്‍ പാവപ്പെട്ടവരുടെ കൈകളിലേക്ക് പണം എത്തണം. കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്നതുപോലെയുള്ള പദ്ധതികളാണ് ആവശ്യമെന്നും അഭിജിത് ബാനര്‍ജ് മീഡിയവണിനോട് പറഞ്ഞു.
ഐ.എന്‍.എക്സ് മീഡിയകേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി […]












