സാങ്കേതിക സര്‍വ്വകലാശാല പരീക്ഷാ പരിഷ്കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.യുവില്‍ പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍വകലാശാലയുടെ പരമാധികാരത്തെ മറികടന്നാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ആരോപിച്ചു. എപിജെ അബ്ദുല്‍കലാം യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതല മന്ത്രി നിര്‍ദേശിച്ച സമിതിക്ക് നല്‍കി. നേരത്തെ ഇത് പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയായിരുന്നു. മന്ത്രിയുടേത് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്‍റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന നീക്കമാണ്. ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും […]
Author: Tomy Thondamkuzhy
പോളിങ് ശതമാനം പുറത്തുവന്നതോടെ വട്ടിയൂര്‍ക്കാവില്‍ വിജയപ്രതീക്ഷയോടെ എല്‍.ഡി.എഫ്
വട്ടിയൂര്‍ക്കാവിലെ പോളിങ് ശതമാനം പുറത്തുവന്നതോടെ വിജയപ്രതീക്ഷ ഇരട്ടിച്ച് എല്‍.ഡി.എഫ് ക്യാമ്പ്. എന്നാല്‍ പോളിങ് കുറഞ്ഞത് തിരിച്ചടിയാവുമെന്ന് ആശങ്കിക്കുന്ന യു.ഡി.എഫ് വോട്ടുമറിക്കല്‍ ആരോപണം ഉന്നയിച്ച് രംഗത്തുവന്നു. വോട്ടു കുറയുമെന്ന് വ്യക്തമായതോടെ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു. പോളിങ്ങിന്റെ അന്തിമ കണക്ക് പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണത്തെക്കാള്‍ 7 ശതമാനം കുറവ്. തങ്ങളുടെ വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്തതിനാല്‍ എല്‍.ഡി.എഫിന് ഭയമില്ല. തികഞ്ഞ ആത്മവിശ്വാസം. ബി.ജെ. പി വോട്ടുമറിക്കുമെന്ന സൂചനയും തല്‍ക്കാലമില്ല. പോളിങ് ശതമാനം 65 എങ്കിലും തൊടുമെന്ന് പ്രതീക്ഷിച്ച യു.ഡി. […]
മരട് ഫ്ലാറ്റ് വിവാദം; നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി
മരട് ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ നിർമ്മാതാവ് ആൽഫ വെഞ്ചേഴ്സ് ഡയറക്ടര്‍ ജെ. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷൻ മുമ്പാകെ വിവരങ്ങൾ കൈമാറിയിട്ടുണ്ടന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
‘’മഞ്ജുവിന്‍റെ പ്രശസ്തി മുതലെടുക്കുകയായിരുന്നു നിങ്ങള്‍’’: ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ശ്രീകുമാര്‍ മേനോനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്‍ജുവാര്യര്‍ പരാതി നല്‍കുകയും അതിന് പിന്നാലെ മഞ്‍ജുവിനെതിരെ ഫെയ്‍സ്ബുക്ക് പോസ്റ്റുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തുവരികയും ചെയ്ത വിഷയത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. നിങ്ങളുടെ അന്തസ്സില്ലായ്മ ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാവണം അവര്‍ നിങ്ങളുടെ സൌഹൃദം ഉപേക്ഷിച്ചിട്ടുണ്ടാവുക എന്നും, മഞ്‍ജുവാര്യരെ രണ്ടാമത് അഭിനയരംഗത്തേക്ക് കൊണ്ടുവരിക വഴി അവരുടെ പ്രശസ്തി നിങ്ങള്‍ […]
അരങ്ങേറ്റത്തില്‍ തന്നെ കൈയടിപ്പിച്ച് ഷഹബാസ് നദീം
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികവ് പുറത്തെടുത്ത് ഷഹബാസ് നദീം. പകരക്കാരനായി ടീമില്‍ ഇടം നേടിയ ഷഹബാസ് ഭാവിയിലും തന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വേണമെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റാണ് നദീം നേടിയത്. പേസര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ നദീമിന് എറിയാന്‍ ആകെ 17.2 ഓവറെ ലഭിച്ചുള്ളൂ. ടെമ്പ ബാവുമയെ കുഴക്കിയാണ് നദീം അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. നദീമിനെ കയറി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ടേണ്‍ ചെയ്ത പന്ത് വിക്കറ്റ് […]
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ബഹുദൂരം മുന്നില്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കിപ്പോള്‍ 240 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനെക്കാള്‍ 180 പോയിന്റ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണ്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതവും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇതില്‍ ബംഗ്ലാദേശും പാകിസ്താനും ഇതുവരെ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി […]
സ്ത്രീകള്‍ക്കെതിരായ അതിക്രമം; വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രെെം ബ്യൂറോ
രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തിങ്കളാഴ്ച്ച പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം (3,59,849) കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. അസമിലാണ് ആണ് ഏറ്റവും ഉയര്‍ന്ന ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 453 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് […]
അഭിജിത്ത് ബാനര്‍ജി ഇന്ന് മോദിയെ കാണും
നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനായതിന്റെ പേരിൽ, സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ചതിന് പിറകെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി നേതാക്കളും അഭിജിത്തിനെതിരെ രംഗത്ത് വന്നതിനിടയിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ച. എന്നാൽ ഇടത് ചിന്താഗതിയുള്ള സാമ്പത്തിക വിദഗ്ധനാണ് അഭിജിത് എന്നായിരുന്നു നൊബേൽ നേട്ടത്തിന് ശേഷമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം. അഭിജിത്തിന്റെ ‘ന്യായ് പദ്ധതി’ ഗംഭീരമായ ഒന്നായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ അത് തള്ളിക്കളയുകയാണുണ്ടായതെന്നും ഗോയൽ പറയുകയുണ്ടായി. […]
നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്
സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.
ശ്രീകുമാര്‍ മേനോനെതിരായ മഞ്ജുവിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.പി
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ നടി മഞ്ജുവാര്യരുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി. പരാതിയില്‍ പോലീസ് നിയമോപദേശം തേടി. മഞ്ജുവിനും തനിക്കും അറിയാവുന്ന രഹസ്യങ്ങള്‍ പോലീസിനോട് പറയുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. മഞ്ജുവിനെതിരെ സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് മാത്യു സാമുവലും അറിയിച്ചു. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ഇന്നലെയാണ് നടി മഞ്ജുവാര്യര്‍ ഡി.ജി.പിയെ സമീപിച്ചത്. മഞ്ജുവാര്യരുടെ പരാതി വിശദമായി പരിശോധിച്ച ശേഷം നിയമോപദേശം തേടുമെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പ്രതികരിച്ചു. […]












