മഞ്ചേശ്വരത്ത് പോളിംഗ് ശതമാനം കുറഞ്ഞതിൽ യു.ഡി. എഫി ന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയം നേടാന്‍ യു.ഡി.എഫിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. വട്ടിയൂർക്കാവിൽ പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിച്ചു.വോട്ട് മറിക്കാനാണ് ബി.ജെ.പി സുരേഷിനെ സ്ഥാനാർത്ഥിയാക്കിയത് . എന്‍.എസ്.എസിന്റെ പരസ്യ പിന്തുണ മറ്റ് സമുദായങ്ങളെ യു.ഡി.എഫിൽ നിന്ന് അകറ്റില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. നിലവിലെ […]
Author: Tomy Thondamkuzhy
മഴക്ക് നേരിയ ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. നാല് ജില്ലകളിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഇടുക്കിയിൽ മാത്രമാണ് ശക്തമായ മഴക്ക് സാധ്യതയുളളത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെട്ടത്.ന്യൂനമർദ്ദത്തിന്റെ ഗതി വടക്ക് മഹാരാഷ്ട്ര തീരത്തോട്ട് നീങ്ങിയതോടെ തുലാവർഷത്തിൻറെ ശക്തി കുറഞ്ഞു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ടും പിൻവലിച്ചു. ഇടുക്കിയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് നിലനിർത്തിയിട്ടുണ്ട്.ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ച് മലപ്പുറം,കോഴിക്കോട്,വയനാട്,പത്തനംതിട്ട […]
കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി പരിഗണിക്കാത്തത്. സ്കൂളിലും കോളജിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ യാത്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി അനുവദിക്കുന്ന കണ്‍സഷന്‍ ടിക്കറ്റിനെയാണ് . ടിക്കറ്റിന്റെ മൂന്നിലൊന്നില്‍ താഴെ തുകയാണ് കണസഷനായി ഈടാക്കുന്നത്. എന്നാല‍് മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് കെ.എസ്.ആര്‍.ടി.സി കൊടുക്കുന്നില്ല. വിവിധ ഡിപ്പോകളിലായി ആറായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വിവരം.കണ്‍സഷന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് തുക […]
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകി
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലും സയനൈഡ് കലർത്തിയാണ് നൽകിയത്. അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് സിലിയുടെ മകൻ പൊലീസിന് മൊഴി നൽകി. സിലി കൊലപാതക കേസിൽ കസ്റ്റഡിയിൽ കിട്ടിയ മുഖ്യ പ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വടകര തീരദേശ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു. ചോദ്യം ചെയ്യൽ. സിലിയുടെ മരണം ഉറപ്പുവരുത്താൻ മൂന്ന് തവണ സയനൈഡ് നൽകിയതായി ജോളി മൊഴി നൽകി. […]
‘കൂടത്തായ്’; പുതിയ പോസ്റ്റര്‍ പുറത്ത്
കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയെ ആസ്പതമാക്കിയുള്ള ചിത്രം ‘കൂടത്തായ്‍’യുടെ പുതിയ പോസ്റ്റർ പുറത്ത്. നവംബർ പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ ഡിനി ഡാനിയലാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ രണ്ട് മുഖവുമായി ഡിനി ഡാനിയേല്‍ എത്തുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോണക്സ് ഫിലിപ് ആണ്. അലക്സ് ജേക്കബ് ആണ് നിർമ്മാണം. നവംബർ പത്തിന് ഷൂട്ട് തുടങ്ങുന്ന ചിത്രത്തിന്റെ […]
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയം, സംവിധായകനെതിരെ പരാതിയുമായി മഞ്ജു വാര്യര്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന്‍ സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതി കത്തില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്. ഡി.ജി.പിയെ നേരില്‍ കണ്ടാണ് താരം പരാതി സമര്‍പ്പിച്ചത്. മാസങ്ങളായി തന്നെ അപമാനിക്കുകയാണെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഒടിയന്‍ സിനിമക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ […]
ശേഷിക്കുന്ന വിക്കറ്റും വീഴ്ത്തി നദീം;പരമ്പര തൂത്തുവാരി ഇന്ത്യ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ-497-9, ദക്ഷിണാഫ്രിക്ക: 162,133. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലായിരുന്നു. നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ഇന്ന് ആദ്യം പന്തെറിഞ്ഞത് ഷമി, ലെഗ് ബൈയിലൂടെ ദക്ഷിണാഫ്രിക്ക ഒരു റണ്‍സ് നേടി. രണ്ടാം ഓവര്‍ എറിഞ്ഞ ഷഹബാസ് നദീം ശേഷിക്കുന്ന […]
ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് ഇന്ന്
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം. സമരം ജനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ബാങ്കുകളുടെ അറിയിപ്പ്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും പണിമുടക്ക് ജനത്തെ ബാധിക്കും. ഞായറാഴ്ചയും വോട്ടെടുപ്പ് മൂലം ഇന്നലെയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു.
ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്
ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവ് വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഡല്‍ഹിയില്‍ മരിച്ച ലിസി ഇടുക്കി പൊലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നതായി വ്യക്തമായി. ആദ്യ ഭാര്യയുടെ സഹോദരനും ബന്ധുക്കളും ഭര്‍ത്താവിന്റെ മരണം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.വില്‍സന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മക്കളും പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെ ദുരൂഹ മരണത്തില്‍ വ്യക്തതക്കായി അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മരിച്ച ലിസി മെയ് 30നാണ് ഇടുക്കി ജില്ലാ പൊലീസ് […]
കനത്ത മഴ; ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകള്‍ റദ്ദാക്കി
കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനസ്ഥാപിച്ചേക്കും. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍-എറണാകുളം എക്സ്പ്രസ് ട്രയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി. ഓട്ടോമാറ്റിക് സിഗ്നൽ ഇല്ലാത്തതിനാൽ ട്രയിനുകളുടെ വൈകിയോട്ടം തുടരാനാണ് സാധ്യത. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു.












