എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്നലെ മഴ ശക്തമായത് തെരഞ്ഞെടുപ്പിനെ വരെ ബാധിച്ചിരുന്നു. കനത്ത മഴ കൊച്ചി നഗരത്തെ വെള്ളത്തിനടിയിലാക്കിയിരുന്നു. താഴ്ന്ന പ്രദേശങ്ങലിലെയും നഗരത്തിലെയും നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് പ്രതിസന്ധി സൃഷ്ടിച്ചു. മണിക്കൂറുകളുടെ പ്രയത്നം കൊണ്ടാണ് പല റോഡുകളിലേയും വെള്ളം പമ്പ് ചെയ്ത് […]
Author: Tomy Thondamkuzhy
ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുക. കൊലയ്ക്ക് ശേഷം ജോളി കൈവശപ്പെടുത്തിയ സിലിയുടെ സ്വര്‍ണവും കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ കുപ്പിയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സിലി വിധക്കേസില്‍ ഈ മാസം 26 വരെയാണ് ജോളിയെ താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. സിലിയുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം ജോളിയാണ് ഏറ്റുവാങ്ങിയതെന്ന് ആശുപത്രി രേഖയിലുണ്ട്. ഈ […]
പെരുമഴ തുടരുന്നു; ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും, അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് ഇരുപത്തിനാലാം തിയതിയോടെ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും […]
വരുംദിവസങ്ങളില്‍ കനത്ത മഴ തുടരും; എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് […]
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്
താമരശ്ശേരി: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരി വട്ടക്കുണ്ട് ചെറിയ വട്ടക്കുണ്ടുങ്ങല്‍ സി വി അബ്ദുല്‍ മജീദ്(48)ന് ആണ് പരുക്കേറ്റത്. വട്ടക്കുണ്ട് ജുമുഅ മസ്ജിദിന് മുന്‍വശത്ത് വെച്ച് ഇന്നലെയായിരുന്നു അപകടം. റോഡരികിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് നിയന്ത്രണം വിട്ട് അബ്ദുല്‍ മജീദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി: അറിയില്ലെന്ന് ജോളി; കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമ സഹായം
കോഴിക്കോട്: ( 21.10.2019) കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് കോടതി സൗജന്യ നിയമ സഹായം നല്‍കി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജോളിയെ ഹാജരാക്കി. വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ജോളിയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മറുപടി നല്‍കിയത്. ഇതോടെ കോടതി സൗജന്യ നിയമ സഹായം നല്‍കുകയായിരുന്നു. താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദര്‍ ജോളിക്ക് വേണ്ടി ഹാജരാകും. സിലി വധക്കേസില്‍ മാത്രമാണ് ഹൈദറെ നിയമിച്ചത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു […]
കായികമേളക്കിടെ ഹാമര്‍ വീണ് തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലക്ക് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോൺസനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വളണ്ടിയറിയിരുന്ന അഫീൽ ജോൺസണ്‍, ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന […]
കൊച്ചിയില്‍ എന്താണ് സംഭവിച്ചത്? ബ്ലാസ്റ്റേഴ്സ് – എ.ടി.കെ മത്സരത്തിന്റെ ഉള്ളുകള്ളികള്‍
ആറാം സീസണ്‍ ഐ.എസ്.എല്‍ മാമാങ്കത്തിന് ആഘോഷത്തുടക്കം. ആള്‍ക്കൂട്ടാരവങ്ങളാലും പീതവര്‍ണ്ണാഭയാലും മുഖരിതമായ അന്തരീക്ഷത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലയാളികളുടെ ഐ.എസ്.എല്‍ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികളോടെ കളിച്ച ബ്ലാസ്റ്റേഴ്സ് 2-1 മാര്‍ജിനില്‍ ആദ്യം ഹോം മാച്ച് വിജയത്തോടെ ഐ.എസ്.എല്‍ 2019-20 രാജോചിതമായി തന്നെ തുടങ്ങി. ഗോള്‍ പോസ്റ്റില്‍ ബിലാല്‍ ഖാന്‍, പ്രതിരോധത്തില്‍ ജെസ്സെല്‍, സ്യൂവെര്‍ലൂണ്‍, ജൈറോ, മുഹമ്മദ് റാക്കിപ് എന്നിവരും മധ്യനിരയില്‍ ഹാളിചരണ്‍ നര്‍സരി, ജീക്സണ്‍ […]
മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ; രസകരമായ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ‘മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടെ എന്ന ചിത്രത്തിലും അച്ഛനും മകനുമായി രഞ്ജിത്തും പൃഥ്വിയും അഭിനയിച്ചിരുന്നു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം […]
ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരക്കെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
ഏത് ബട്ടണിൽ അമർത്തിയാലും ബി.ജെ.പിക്ക് വോട്ടുവീഴുമെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എ ബക്ഷിഷ് സിംഗ് വിർക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഹരിയാനയിലെ അസന്ധ് നിയമസഭാ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന ബക്ഷിഷിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു. ‘തിരുത്തൽ നടപടി’ സ്വീകരിക്കാൻ മണ്ഡലത്തിലേക്ക് പ്രത്യേക നിരീക്ഷകനെയും കമ്മീഷൻ നിയോഗിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷെയർ ചെയ്ത വീഡിയോയിലെ ബക്ഷിഷ് സിംഗിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ‘നിങ്ങൾ എവിടെയാണ് […]












