വിവാദ പ്രസ്താവനകളിലൂടെ സ്വന്തം പാര്‍ട്ടിയെ തന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുള്ള ബി.ജെ.പി നേതാവാണ് സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. ഇപ്പോഴിതാ, രാഷ്ട്ര പിതാവായ ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ചാണ് പ്രജ്ഞ സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രജ്ഞ സിങ് താക്കൂര്‍ മഹാത്മാ ഗാന്ധിയെ രാഷ്ട്ര പുത്രനെന്ന് വിശേഷിപ്പിച്ചത്. ഗാന്ധിജി രാഷ്ട്ര പുത്രനാണെന്നും അദ്ദേഹത്തെ എല്ലായ്പ്പോഴും രാഷ്ട്രം സ്നേഹിക്കേണ്ടതുണ്ടെന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നഗരങ്ങളിലുടനീളം ഗാന്ധി സങ്കൽപ് […]
Author: Tomy Thondamkuzhy
വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷത്തിന് സെൽഫി ഫോട്ടോ മത്സരങ്ങൾ ഒരുക്കുന്നു .
ദാഹം ശമിപ്പിക്കുവാനായി പുഴയിൽ നിന്നോ കുളത്തിൽ നിന്നോ കൈക്കുമ്പിളിൽ വെള്ളമെടുക്കുവാൻ മുതിരവെ തെളിനീരിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ട് നമ്മുടെ പൂർവ്വികരെത്രയോ അത്ഭുതം കൂറിയിരിക്കാം. കാലങ്ങൾക്ക് ശേഷം കണ്ണാടിയുടെ വരവോടെ അതിൽ പ്രതിഫലിച്ച തന്റെ രൂപസൗകുമാര്യം ആസ്വദിച്ച മാനവർ ഇന്നും ആ കലാപരിപാടി നിത്യേന തുടരുകയാണല്ലോ. അതിന്റെ അത്യന്താധുനിക വെർഷനാകുന്നു സെൽഫി. നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഇവിടെ വേൾഡ് മലയാളീ കൗൺസിൽ നവംബർ […]
‘കാര്‍ഡ് ബോര്‍ഡ് പരീക്ഷ; കോളേജ് അടച്ചു പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച കോളേജ് അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്നും അന്വേഷത്തില്‍ കണ്ടെത്തി. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും. പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്മെന്‍റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സംഗതി വൈറാലയതോടെ കോളേജിനെതിരെ അധികൃതര്‍ […]
പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
2023 ആകുമ്പോഴേക്കും റെയില്‍വേ ലൈനുകള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിക്കാന്‍ പദ്ധതി വരുന്നു. പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ പ്രതിവര്‍ഷം 13,500 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്നെ 30,964 റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇനി 38,000 റൂട്ട് കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നാലിലൊന്നായി കുറക്കാനിരിക്കുന്നതിനെടെയാണ് പുതിയ തീരുമാനം. നിലവില്‍ 200 അംഗങ്ങളുള്ള ബോര്‍ഡിന്‍റെ അംഗസംഖ്യ 150 ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡയറക്ടർ തസ്തികയിലും […]
ആഞ്ഞടിച്ച് ഷമി; ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോൽവിയിലേക്ക്
ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 497-നെതിരെ 162 റൺസിൽ ഓൾഔട്ടായ സന്ദർശകർക്ക് രണ്ടാം ഇന്നിങ്‌സിൽ 26 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ഒന്നാം ഇന്നിങ്‌സിൽ രണ്ടും രണ്ടാം ഇന്നിങ്‌സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് പ്രോട്ടിയകളുടെ നടുവൊടിച്ചത്. രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെയും (212) അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും (115) ബലത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 497 റൺസിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ ഒമ്പത് റൺസ് എടുക്കുമ്പോഴേക്ക് […]
അമ്പിളിയുടെ ആരാധിക ഇനി ടൊവിനോയുടെ നായിക
അമ്പിളിയുടെ ടീനയായി മലയാളികളുടെ മനം കവര്‍ന്ന തന്‍വി റാം ഇനി ടൊവിനോയുടെ നായികയാകും. പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ‘2403 ഫീറ്റി’ലാണ് തന്‍വി അഭിനയിക്കുന്നത്‍. 2018 പ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ ജൂഡ് ആന്റണിയും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്നാണ് ഒരുക്കുന്നത്. അലമാര, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ജോണ്‍. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, […]
വോട്ടര്‍മാരെ കാത്ത് മധുര പലഹാരങ്ങളും ചായയും പച്ചക്കറി വിത്തുകളും..
മാതൃകാ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വക ചായയും മധുര പലഹാരവും. അഞ്ച് മണ്ഡലങ്ങളിലായി ഒരുക്കിയ മാതൃകാ പോളിങ് ബൂത്തുകളിലാണ് ചായയും പലഹാരവും ഒരുക്കിയത്. മഴ നനഞ്ഞ് കയറി വരുന്ന വോട്ടര്‍മാര്‍ക്ക് വിശ്രമമുറിയില്‍ ചൂട് ചായ, ബിസ്കറ്റ്. വായിക്കാന്‍ ദിനപത്രം. കുട്ടികള്‍ വാശിപിടിച്ച് കരഞ്ഞാല്‍ മിഠായി നല്‍കി ഒതുക്കാം. വോട്ട് ചെയ്യാന്‍ വരി നിന്ന് കാല് കുഴയണ്ട. ആദ്യമാദ്യം വരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ വാങ്ങി ചായയും കുടിച്ചിരിക്കുമ്പോള്‍ ഊഴത്തിനനുസരിച്ച് വോട്ട് രേഖപ്പെടുത്താം. തീര്‍ന്നില്ല, വോട്ട് […]
അഞ്ച് ദിവസം കനത്ത മഴ: ഇന്ന് ഏഴും നാളെ അഞ്ചും ജില്ലകളില്‍ റെഡ് അലേര്‍ട്ട്
മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴ. ഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് മഴക്ക് […]
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി താലൂക്കില്‍ രണ്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില്‍ നായരമ്പലം ദേവിവിലാസം എല്‍.പി സ്കൂളിലും പനയപ്പള്ളി ഗവ. ഹൈസ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നത്. പനമ്പിള്ളി നഗറിലെ 30 കുടുംബങ്ങളും പുന്നുരുന്നിയിലെ 10 കുടുംബങ്ങളും നായരമ്പലത്തെ 12 കുടുംബങ്ങളും പനയപ്പള്ളിയിലെ 10 കുടുംബങ്ങളും ക്യാമ്പുകളിലാണ്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്. […]
ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. ഈ മാസം 24 വരെ […]












