India Kerala

വോട്ടെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് ടിക്കാറാം മീണ

മഴയുടെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. ആശങ്ക അറിയിച്ചതേയുള്ളൂ. വൈകി പോളിങ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. കനത്ത മഴയില്‍ ആശങ്കയുണ്ടെന്നാണ് ടിക്കറാം മീണ രാവിലെ മീഡിയവണിനോട് പ്രതികരിച്ചത്. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

Entertainment

‘പോയി കിളച്ചു കൂടെ എന്നൊക്കയാണ് ചിലര്‍ കമന്‍റിട്ടിരിക്കുന്നത്’ ട്രോളിനോട് പ്രതികരിച്ച് നടന്‍ ശരത്ത് ദാസ്

ട്രോളുകളുടെ കാലമാണ്. എന്തിലും ഏതിലും ട്രോളുകളാണ്. സമൂഹ മാധ്യമങ്ങളിലെ നേരംപോക്ക് ചര്‍ച്ചകള്‍ മുതല്‍ ചൂടേറിയ രാഷ്ട്രീയ വിഷയങ്ങള്‍ വരെ ട്രോളുകള്‍ക്ക് വിഷയമാകാറുണ്ട്. അതീവ ഗൌരവകരാമായ വിഷയങ്ങള്‍ പോലും സരസമായ അവതരണ ശൈലിയിലൂടെ വലിയ താമശയാകാറുണ്ട്. എന്നാല്‍ ചില ട്രോളുകളെങ്കിലും ചിലരെയെങ്കിലും വേദനിപ്പിക്കാരുണ്ട്. അത്തരമൊരു ട്രോളിന്‍റെ കഥയാണ് സീരിയല്‍‌ സിനിമ താരം ശരത്തിന് പറയാനുള്ളത്. ശരത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സീരിയലിലെ രംഗമാണ് സമൂഹ മാധ്യമങ്ങളിലുടെ വൈറലായത്. സംഗതി വൈറലായതോടെ തന്‍റെ മക്കളുള്‍പ്പടെയുള്ളവര്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ശരത്ത് […]

Cricket Sports

നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്ന് ഗാംഗുലി

സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്നും കൊച്ചിയിലെത്തിയ ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായില്ല.

India National

ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പും നടക്കും. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് മത്സരം. ഹരിയാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി , ജെ.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മത്സരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് […]

India National

“വിദ്വേഷം കൊണ്ട് അന്ധരായവരാണവര്‍’’; അഭിജിത്ത് ബാനര്‍ജിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം. ‘അഭിജിത് ബാനര്‍ജി, താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു.’– രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട ബാനര്‍ജീ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അന്ധത ബാധിച്ചിരിക്കുന്ന ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. ഒരു ദശകമെടുത്താലും താങ്കള്‍ക്ക് ഇക്കാര്യം അവരെ പഠിപ്പിക്കാനുമാകില്ല. ഒരു […]

India National

ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ലിസിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവിന്റെ മരണത്തെ പറ്റി കുറിപ്പിൽ സൂചനയുള്ളതായാണ് വിവരം. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ ഡല്‍ഹിയിലെ ഫ്ലാറ്റിലും മകന്‍ അലന്‍ സ്റ്റാന്‍ലിയെ റെയില്‍പാളത്തിലുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

India National

ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യയുടെ തിരിച്ചടി; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സേനയുടെ തിരിച്ചടി. താങ്ധര്‍ മേഖലയിലാണ് ആക്രമണം നടത്തിയത്. അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒന്‍പത് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. കശ്മീര്‍ കുപ്‌വാരയിലെ നിയന്ത്രണ രേഖയിലാണ് വീണ്ടും പാക് പ്രകോപനമുണ്ടായത്. താങ്ധറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു വീടും ഒരു അരി ഗോഡൌണും പൂര്‍ണമായും […]

India Kerala

കനത്ത മഴ: പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി, ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നു

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം നോര്‍ത്ത്‍, സൌത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി. പല പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകള്‍ വൈകി ഓടുകയാണ്. റദ്ദാക്കിയ പാസഞ്ചർ ടെയിനുകള്‍ 56384 ആലപ്പുഴ – എറണാകുളം 56381 എറണാകുളം- കായംകുളം 56382 കായംകുളം- എറണാകുളം 56387 എറണാകുളം – കായംകുളം 56388 കായംകുളം -എറണാകുളം 56379 എറണാകുളം – ആലപ്പുഴ വേണാട് എക്സ്പ്രസ് – (തിരുവനന്തപുരം […]

India Kerala

കനത്ത മഴയില്‍ ആശങ്ക, വെള്ളം കയറിയ ബൂത്തുകള്‍ മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ടിക്കാറാം മീണ

കനത്ത മഴയില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. എറണാകുളം കലക്ടറോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. വെള്ളം കയറിയ ബൂത്തുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് സമയം നീട്ടിനല്‍കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India Kerala

എറണാകുളത്ത് കനത്ത മഴ: വീടുകളില്‍ വെള്ളം കയറുന്നു, പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു

എറണാകുളത്ത് ആശങ്കയായി കനത്ത മഴ. അര്‍ധരാത്രി ആരംഭിച്ച കനത്തമഴ തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുന്നു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി. എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പെരണ്ടൂര്‍ കനാല്‍ നിറയുകയാണ്. നഗരത്തിലെ വെളളം പുറത്തേക്ക് പോകേണ്ടത് പെരണ്ടൂര്‍ കനാല്‍ വഴിയാണ്. കലൂർ സബ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ […]